പ്രജ്വൽ രേവണ്ണയിൽ നിന്നും നഷ്ടപ്പെട്ട ഫോൺ വീണ്ടെടുക്കാൻ ശ്രമം 

ബെംഗളൂരു: പ്രജ്ജ്വല്‍ രേവണ്ണ അശ്ലീല വീഡിയോകള്‍ പകർത്തിയ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടതായി സൂചന. ഒരുവർഷം മുമ്പ് ഫോണ്‍ നഷ്ടപ്പെട്ടതായും ഇതിന് ഹൊളെനരസിപുര പോലീസില്‍ പരാതിനല്‍കിയിരുന്നതായും പ്രജ്ജ്വല്‍ ഉദ്യോഗസ്ഥർക്കുമുമ്പില്‍ വെളിപ്പെടുത്തിയിരുന്നു. പരാതിലഭിച്ചതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന്റെയടിസ്ഥാനത്തില്‍ ഫോണ്‍ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ. ഫോണിന്റെ ഇ.എം.ഇ.ഐ. നമ്പർ ശേഖരിച്ചതായും സൂചനയുണ്ട്. കേസിലെ പ്രധാന തെളിവായ ഫോണ്‍ പ്രജ്ജ്വല്‍ നശിപ്പിച്ചുകളഞ്ഞതാകാമെന്നും പോലീസ് സംശയിക്കുന്നു. ഫോണ്‍ കണ്ടെടുക്കാനായില്ലെങ്കില്‍ തെളിവുനശിപ്പിച്ച കുറ്റത്തിനുള്ള വകുപ്പുകൂടി പ്രജ്ജ്വലിന്റെ പേരില്‍ ചുമത്തും.

Read More

ശക്തമായ മഴ; നഗരത്തിന്റെ പല ഭാഗങ്ങളിലും ഗതാഗത കുരുക്ക് രൂക്ഷം 

ബെംഗളൂരു: നഗരത്തിൽ പെയ്തു കൊണ്ടിരിക്കുന്ന ശക്തമായ മഴയിൽ സംസ്ഥാനത്തിന്റെ പലയിടങ്ങളിലും മരങ്ങൾ കടപുഴകി ഗതാഗതക്കുരുക്ക് ഉണ്ടായി. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. എംജി റോഡിനും ട്രിനിറ്റിക്കും ഇടയിലുള്ള മെട്രോ ട്രാക്കിൽ വൻ മരം വീണു. ഇതോടെ മെട്രോ ഗതാഗതം നിർത്തിവച്ചു. കഴിഞ്ഞ ദിവസം രാത്രി ഏഴുമണിയോടെ തുടങ്ങിയ മഴ പലയിടങ്ങളിലും മോശം അവസ്ഥ സൃഷ്ടിച്ചു. കനത്ത മഴയിൽ എംജി റോഡിനും ട്രിനിറ്റിക്കും ഇടയിലുള്ള വയഡക്ട് ട്രാക്കിൽ മരം വീണ് പർപ്പിൾ ലൈൻ മെട്രോ ട്രാഫിക്കിൽ തടസം നേരിട്ടു. ഇന്ദിരാ നഗർ, വൈറ്റ്ഫീൽഡ് ഷോർട്ട് ലൂപ്പ് മരങ്ങൾ…

Read More

നമ്മ മെട്രോയുടെ പർപ്പിൾ ലൈനിൽ ഗതാഗതം തടസപ്പെട്ടു .

ബെംഗളൂരു: നമ്മ മെട്രോയുടെ പർപ്പിൾ ലൈനിൽ ഗതാഗതം തടസപ്പെട്ടു . എം.ജി റോഡിനും ട്രിനിറ്റി സർക്കിളിനുമിടയിലാണ് ഗതാഗത തടസമുണ്ടായത് കനത്ത മഴയെ തുടർന്ന് മരം മെട്രോ പാതയിലേക്ക് വീണതിനെ തുടർന്നാണ് ഗതാഗത തടസം നേരിട്ടത് എന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ.

Read More

ഒരു വയസുകാരൻ തോട്ടിൽ വീണ് മരിച്ചു 

തൃശൂർ: തൃപ്രയാറില്‍ ഒരു വയസുകാരൻ തോട്ടില്‍ വീണു മരിച്ചു. ചക്കാലക്കല്‍ ജിഹാസ്- ഷെനിജ ദമ്പതിമാരുടെ മകൻ മുഹമ്മദ് റയാനാണ് മരിച്ചത്. ഞായറാഴ്ച രാവിലെ പത്തോടെയായിരുന്നു സംഭവം. കുട്ടിയെ കാണാതായതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തില്‍ വീടിനടുത്തുള്ള തോട്ടില്‍ കണ്ടെത്തുകയായിരുന്നു. തുടർന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Read More

മദ്യം കുടിക്കാൻ വിസമ്മതിച്ചു; മകൻ അച്ഛനെ ആക്രമിച്ചു

തിരുവനന്തപുരം: മദ്യം കുടിക്കാന്‍ വിസമ്മതിച്ചതിന് മകന്‍ അച്ഛനെ ആക്രമിച്ചു. വര്‍ക്കല മേലെവെട്ടൂര്‍ കയറ്റാഫീസ് ജങ്ഷന് സമീപം പ്രഭാമന്ദിരത്തില്‍ പ്രസാദിനെ (63) ആണ് മകന്‍ പ്രിജിത്ത് (31) വെട്ടുകത്തികൊണ്ട് തലയ്ക്ക് വെട്ടി പരിക്കേല്‍പ്പിച്ചത്. ഉച്ചയ്ക്ക് മൂന്നു മണിയോടെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ പ്രസാദിനെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വര്‍ക്കല പോലീസ് ആശുപത്രിയില്‍ എത്തി പ്രസാദിന്റെ മൊഴിയെടുത്തു. വിദഗ്ധ ചികിത്സിക്കായി പ്രസാദിനെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് ഉടന്‍ മാറ്റും.

Read More

ഈ രാജ്യം നിലനിൽക്കണമെങ്കിൽ നരേന്ദ്രമോദി പ്രധാനമന്ത്രിയാകണം: എച്ച്‌ഡി രേവണ്ണ

ബെംഗളൂരു: സ്വാതന്ത്ര്യാനന്തരം വിദ്യാഭ്യാസ മേഖലയ്ക്ക് എന്തെങ്കിലും സംഭാവന നൽകിയിട്ടുണ്ടെങ്കിൽ അത് കുമാരസ്വാമി മാത്രമാണെന്ന് രേവണ്ണ. വിദ്യാഭ്യാസ മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾക്കും അധ്യാപക നിയമനത്തിനും എല്ലാം ചെയ്തിട്ടുണ്ടെന്ന് മുൻ മന്ത്രി എച്ച്.ഡി.രേവണ്ണ അഭിപ്രായപ്പെട്ടു. ഇന്ന് ഹൊലേനരസീപൂർ താലൂക്കിലെ ഹരദനഹള്ളി ഗ്രാമത്തിൽ ജെഡിഎസ് എംഎൽഎമാരുടെയും നേതാക്കളുടെയും യോഗം ചേർന്ന ശേഷം അദ്ദേഹം സൗത്ത് അധ്യാപക മണ്ഡലത്തെക്കുറിച്ച് സംസാരിച്ചു, നമ്മുടെ ജില്ലയിലെ എല്ലാ എംഎൽഎമാരും മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചത്. ഇത്തവണ ബിജെപിയും ജെഡിഎസും ഒരുമിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഞങ്ങളുടെ സ്ഥാനാർത്ഥി വിവേകാനന്ദൻ 100 ശതമാനം വിജയിക്കും. എക്സിറ്റ് പോളുകളെ…

Read More

കേരളത്തിലേക്ക് കഞ്ചാവ് കടത്ത്; യുവാവ് അറസ്റ്റിൽ 

ബെംഗളൂരു: വാഹന പരിശോധനക്കിടെ മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റില്‍ വന്‍ കഞ്ചാവ് വേട്ട. മലപ്പുറം കുറ്റിപ്പുറം നടുവട്ടം മുത്താണിക്കാട് വീട് മുഹമ്മദ് ഹാരിസ് (34) ആണ് പിടിയിലായത്. ഇയാളില്‍ നിന്ന് 16 കിലോ കഞ്ചാവാണ് കണ്ടെടുത്തത്. ടൂറിസ്റ്റ് ബസില്‍ ഒഡീഷയില്‍ നിന്ന് ബംഗളൂരു വഴി കേരളത്തിലേക്ക് കടത്തുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. ബസില്‍ യാത്ര ചെയ്യുകയായിരുന്ന ഇയാളെ പരിശോധനക്കിടെയാണ് എക്‌സൈസ് അധികൃതര്‍ പിടികൂടിയത്. ബസിന്‍റെ ലെഗേജ് ബോക്‌സില്‍ സ്യൂട്ട്‌കേസിലും ബാഗിലുമായി സൂക്ഷിച്ച നിലയിലാരുന്നു കഞ്ചാവ്. തുടര്‍ നടപടികള്‍ക്കായി സുല്‍ത്താന്‍ ബത്തേരി എക്‌സൈസ് റേയ്ഞ്ചിന് കൈമാറി. സി ഐ…

Read More

പ്രായപൂർത്തിയാകാത്ത മകന് ട്രാക്ടർ ഓടിക്കാൻ നൽകിയ അമ്മ അറസ്റ്റിൽ 

ബെംഗളൂരു: പ്രായപൂർത്തിയാകാത്ത കുട്ടി ഓടിച്ച ട്രാക്ടറുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ കുടകിൽ ട്രാക്ടർ ഉടമയുടെ അമ്മ അറസ്റ്റിൽ. മേയ് 31ന് ട്രാക്ടറും ബൈക്കും തമ്മിൽ അപകടത്തിൽപ്പെട്ട് ബൈക്ക് യാത്രികൻ മരിച്ചു. കേസിൽ തുളസിയുടെ മകൻ ട്രാക്ടർ അമിതവേഗതയിലും അശ്രദ്ധയിലും ഓടിച്ചതാണ് അപകടമുണ്ടാക്കിയത്. പ്രതി പ്രായപൂർത്തിയാകാത്തതിനാൽ ട്രാക്ടർ ഉടമയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Read More

മദ്യനിരോധനം; ബാറുകളിലും പബ്ബുകളിലും ഭക്ഷണ വിതരണത്തിന് അനുമതി 

ബെംഗളൂരു: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായി മദ്യനിരോധനം ഏർപ്പെടുത്തിയ ബാറുകളിലും പബ്ബുകളിലും ഭക്ഷണ വിതരണത്തിന് അനുമതി. സിഎൽ 9 ലൈസൻസ് വിഭാഗത്തിൽപ്പെടുന്ന ബാറുകൾക്കെ ഭക്ഷണ വിതരണത്തിന് അനുമതി ഉള്ളൂ. മദ്യവില്പന പാടില്ലെന്നും കോടതി ഓർമിപ്പിച്ചു.

Read More

കണ്ടക്ടറെ സർവീസിൽ നിന്നും പിരിച്ചുവിട്ട നടപടി ശരിവച്ച് കോടതി

ബെംഗളൂരു: ടിക്കറ്റ് നൽകാത്തതിന്റെ പേരിൽ ആർടിസി കണ്ടക്ടറെ സർവീസിൽ നിന്നും പിരിച്ചു വിട്ട നടപടി ഹൈക്കോടതി ശരിവച്ചു. യാത്രക്കാരിൽ നിന്നും പണം വാങ്ങി ടിക്കറ്റ് നൽകാത്തതിന് 122 തവണ പിടികൂടിയ കണ്ടക്ടർ എൻഎൻ മഹാദേവയ്ക്ക് എതിരെയാണ് നടപടി. വീഴ്ച പതിവായതോടെ കർണാടക ആർടിസി നടത്തിയ വകുപ്പ് തല അന്വേഷണത്തിലെ കണ്ടെത്തലുകൾ പിരിച്ചുവിടുന്ന നടപടിയെ സാധൂകരിക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി. ആർടിസി ക്ക് സാമ്പത്തിക നഷ്ടം ഉണ്ടാക്കിയ കണ്ടക്ടർ യാതൊരു സഹതാപവും അർഹിക്കുന്നില്ലെന്നും കോടതി പറഞ്ഞു.

Read More
Click Here to Follow Us