മീൻപിടിക്കാൻ വിരിച്ച വലയിൽ കുടുങ്ങി മീൻപിടിത്തക്കാരനായ യുവാവ് മരിച്ചു

ബെംഗളൂരു : ബെലഗാവിയിൽ കൃഷ്ണനദിയിൽ മീൻപിടിക്കാൻ വിരിച്ച വലയിൽക്കുടുങ്ങി മീൻപിടിത്തക്കാരൻ മരിച്ചു. അത്താണി ഹല്യാൽ സ്വദേശി മഹന്തേഷ് ദുർഗപ്പയാണ് (38) മരിച്ചത്. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. മണിക്കൂറുകൾക്കുമുമ്പ് വെള്ളത്തിൽ വിരിച്ച വലയെടുക്കാനെത്തിയതായിരുന്നു മഹന്തേഷ്. എന്നാൽ, മഹന്തേഷിന്റെ കാലും കൈയും വലയിൽ കുടുങ്ങിപ്പോയതിനാൽ വെള്ളത്തിനടിയിൽനിന്നു മുകളിലേക്കുവരാൻ സാധിച്ചില്ല. പിന്നീട് തുണിയലക്കാനെത്തിയ സ്ത്രീകളാണ് മൃതദേഹം കണ്ടത്തി

Read More

തോൽക്കുമെന്ന് ഉറപ്പ്; രാഹുൽഗാന്ധിക്കും കമ്പനിക്കും രാജ്യത്തെ ഐക്യത്തോടെ സൂക്ഷിക്കാൻ കഴിയില്ലന്ന് അമിത് ഷാ

ബെംഗളൂരു : റായ്ബറേലിയിൽ രാഹുൽഗാന്ധി ബി.ജെ.പി. സ്ഥാനാർഥി ദിനേശ് പ്രസാദ് സിങ്ങിനോട് വലിയവോട്ടിന് പരാജയപ്പെടുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ബെലഗാവിയിലെ ഹുക്കേരിയിൽ എൻ.ഡി.എ. തിരഞ്ഞെടുപ്പുറാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുൽഗാന്ധിക്കും അദ്ദേഹത്തിന്റെ കമ്പനിക്കും രാജ്യത്തെ സുരക്ഷിതമായും ഐക്യത്തോടെയും സൂക്ഷിക്കാൻ കഴിയില്ലെന്നും അമിത്‌ ഷാ പറഞ്ഞു.

Read More

‘എന്റെ സിനിമ നന്നായില്ലെങ്കില്‍ എന്നെ തിരിച്ചുകൊണ്ടുവരാന്‍ ആരുമില്ല, റീ-ഇന്‍ട്രുക്ഷനും ഇല്ല’ ; സിനിമയില്‍ ഗോഡ്ഫാദര്‍ ഇല്ലെന്ന് ഉണ്ണി മുകുന്ദന്‍

2011ല്‍ പുറത്തിറങ്ങിയ ബോംബെ മാര്‍ച്ച് 12 എന്ന സിനിമയിലൂടെയാണ് ഉണ്ണി മുകുന്ദന്‍ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചതെങ്കിലും മല്ലു സിങ് ആണ് നടന്റെ ആദ്യ ഹിറ്റ് ചിത്രം. 2022ല്‍ പുറത്തിറങ്ങിയ മാളികപ്പുറം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദന്‍ താരപദവിയിലേക്ക് ഉയര്‍ന്നു. സിനിമയില്‍ ഒരു വ്യാഴവട്ടം പിന്നിടുമ്പോഴും തനിക്ക് ഗോഡ്ഫാദര്‍മാരില്ലെന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത് തന്റെ സിനിമകള്‍ നന്നായാല്‍ മാത്രമേ ആളുകള്‍ സ്വീകരിക്കൂവെന്നും ഇല്ലെങ്കില്‍ തന്നെ തിരിച്ചുകൊണ്ടുവരാന്‍ ആളില്ലെന്നും വണ്ടവാള്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഉണ്ണി മുകുന്ദന്‍ വെളിപ്പെടുത്തി. “ഇന്‍ഡസ്ട്രിയില്‍ എനിക്ക്…

Read More

മറ്റ് മാർഗങ്ങളില്ല; കേരളത്തിൽ ഉപഭോഗം നിയന്ത്രിക്കാൻ ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്ഇബി;വൈദ്യുതി നിയന്ത്രണത്തിനുള്ള മാർഗ നിർദേശങ്ങൾ ഇങ്ങനെ

കേരളത്തിൽ ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്ഇബി. ഉപഭോഗം നിയന്ത്രിക്കാൻ ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്തണമെന്നും മറ്റ് മാർഗങ്ങളില്ലെന്നും കെഎസ്ഇബി അറിയിച്ചു. സർക്കാരിന് ഇത് സംബന്ധിച്ച് വീണ്ടും ശിപാർശ നൽകും. രണ്ടു ദിവസത്തെ ഉപഭോഗം വിലയിരുത്തും. വൈദ്യുതി ഉപഭോഗം കൂടിയ പ്രദേശങ്ങളിൽ കെഎസ്ഇബി മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ആരംഭിച്ചിരുന്നു. ചീഫ് എഞ്ചിനീയർമാരാണ് നിയന്ത്രണം സംബന്ധിച്ച ചാർട്ട് തയ്യാറാക്കി ഉത്തരവിറക്കുന്നത്. വൈകിട്ട് ഏഴ് മുതൽ പുലർച്ചെ 1 മണി വരെയുള്ള സമയത്താണ് ഇടവിട്ട് നിയന്ത്രണം ഏർപ്പെടുത്തുക. പീക്ക് ആവശ്യകത കൂടിയ സ്ഥലങ്ങളിലാണ് നിയന്ത്രണമുണ്ടാകുക. വന്‍കിട വ്യവസായങ്ങളുടെ പ്രവര്‍ത്തനം…

Read More

കൊലയാളി അരളിപ്പൂവ് തന്നെയോ? സൂര്യയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വിഷാംശം കണ്ടെത്തി

ആലപ്പുഴ: ഹരിപ്പാട് പള്ളിപ്പാട് സൂര്യയുടെ മരണത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ശരീരത്തിൽ വിഷാംശം സ്ഥിരീകരിച്ചാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അരളിപ്പൂവിന്റെ വിഷമാണോ എന്ന് അറിയാനായി കെമിക്കൽ പരിശോധന നടത്തും. മൂന്ന് ദിവസത്തിനുള്ളിൽ കെമിക്കൽ ലാബിലെ പരിശോധന ഫലം ലഭിക്കും. തിങ്കളാഴ്ചയാണ് സൂര്യ സുരേന്ദ്രൻ കുഴഞ്ഞുവീണ് മരിച്ചത്. യു.കെയിൽ ജോലിക്കായി പോകുന്നതിനിടെ കൊച്ചി വിമാനത്താവളത്തിൽ വച്ച് കുഴഞ്ഞു വീഴുകയായിരുന്നു. വിമാനത്താവളത്തിലേക്കുള്ള യാത്രയിലുടനീളം ഛർദിയുണ്ടായിരുന്നു സൂര്യയ്ക്ക്. യാത്രയ്ക്ക് മുൻപായി സൂര്യ അയൽപകത്തെ വീട്ടിൽ നിന്ന് അരളിപ്പൂവ് കഴിച്ചിരുന്നുവെന്നാണ് വിവരം. ഇതേ തുടർന്നാകാം കാർഡിയാക് ഹെമറേജ് സംഭവിച്ചതെന്ന സംശയം സൂര്യയുടെ…

Read More

ബെംഗളൂരുവിലെ ലാവെല്ലെ റോഡിൽ പാർക്ക് ചെയ്തിരുന്ന പുതിയ എസ്‌യുവിയിൽ മരം ഇടിഞ്ഞു വീണു

ബെംഗളൂരു: നഗരഹൃദയത്തിലെ ലാവെല്ലെ റോഡിൽ പുതുതായി രജിസ്റ്റർ ചെയ്ത ഹോണ്ട എലിവേറ്റ് എസ്‌യുവിയിൽ വലുതും പഴക്കമുള്ളതും പൊള്ളയായതുമായ മരം കടപുഴകി വീണു. ദക്ഷിണ് ഹോണ്ട കാർ ഡീലർഷിപ്പിന് എതിർവശത്തും ബൗറിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന് പിന്നിലുമാണ് സംഭവം ഉണ്ടായത്. താഴെ വീണ മരം എസ്‌യുവിയിൽ നേരിട്ട് പതിച്ചതിനാൽ മേൽക്കൂരയ്ക്കും വിൻഡ്‌ഷീൽഡിനും സാരമായ കേടുപാടുകൾ സംഭവിച്ചു. ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കബ്ബൺ പാർക്ക് ട്രാഫിക് പോലീസ് സ്ഥലത്തെത്തി അവശിഷ്ടങ്ങൾ നീക്കി സുഗമമായ ഗതാഗതം പുനഃസ്ഥാപിച്ചു. “ബൗറിംഗ് ഇൻസ്റ്റിറ്റ്യൂട്ട് കോമ്പൗണ്ട് ഭിത്തിയിൽ നിന്ന് നീണ്ടുനിൽക്കുന്ന മരം വർഷങ്ങളായി ഉണങ്ങിക്കിടക്കുകയാണ്.…

Read More

നഗരത്തിൽ അജ്ഞാത മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി; പ്രതിക്കായി വലവിരിച്ച് പോലീസ്

ബെംഗളൂരു: ഹൂബ്ലിയുടെ പ്രാന്തപ്രദേശത്തുള്ള കാർവാർ റോഡിൽ സംശയാസ്പദമായ നിലയിൽ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ചതാണെന്നാണ് സംശയിക്കുന്നത്. ഏകദേശം 40 വയസ് പ്രായം തോന്നിക്കുന്ന ഒരാളുടെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. പഴയ ഹുബ്ലി പോലീസ് സ്‌റ്റേഷൻ സ്ഥലത്തെത്തി അന്വേഷണം നടത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്. മരിച്ചയാളുടെ ഐഡൻ്റിറ്റി ഇതുവരെ കണ്ടെത്താനായിട്ടില്ല. നിലവിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.

Read More

ടിപി വധത്തിന് ഇന്ന് 12 വയസ്

കണ്ണൂർ: ആർഎംപി നേതാവ് ടി പി ചന്ദ്രശേഖരൻ വധത്തിന് ഇന്നേയ്ക്ക് 12 വർഷം. ഒഞ്ചിയത്ത് ടിപിയുടെ വീട്ടിൽ ഇന്ന് അനുസ്മരണ പരിപാടികൾ നടക്കും. സിപിഐഎമ്മിനെ ഇത്രത്തോളം പ്രതിരോധത്തിലാക്കിയ മറ്റൊരു രാഷ്ട്രീയ കൊലപാതകമില്ല. ഇപ്പോൾ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും ടിപി വധം ചർച്ചയായി. 2012 മെയ് 4നാണ് വടകരയ്ക്കടുത്തുള്ള വള്ളിക്കാവ് വച്ച് ഒരു സംഘം അക്രമികൾ ടിപിയെ വെട്ടിക്കൊലപ്പെടുത്തിയത്. വെട്ടേറ്റ 51 മുറിവുകളാണ് ടി.പി.ചന്ദ്രശേഖരന്റെ ശരീരത്തിലുണ്ടായിരുന്നത്. സംസ്ഥാനത്ത് പിന്നീടങ്ങോട്ടുള്ള തിരഞ്ഞെടുപ്പുകളിൽ കൊലപാതകരാഷ്ട്രീയം ടിപിയുടെ പേരിൽ ചോദ്യം ചെയ്യപ്പെട്ടു. കൊലപാതകത്തിന് പിന്നിൽ സിപിഐഎം ആണെന്ന ആരോപണം വ്യാപകമായി…

Read More

സംസ്ഥാനത്തെ ആറ്‌ കൗൺസിൽ സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു

ബെംഗളൂരു : കർണാടക നിയമനിർമാണ കൗൺസിലിലെ ആറ്‌ സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പു കമ്മിഷൻ. മൂന്ന് ഗ്രാജ്വേറ്റ് മണ്ഡലങ്ങളിലും മൂന്ന് ടീച്ചേഴ്‌സ് മണ്ഡലങ്ങളിലുമാണ് ജൂൺ മൂന്നിന് തിരഞ്ഞെടുപ്പ്. മേയ് ഒമ്പതിന് തിരഞ്ഞെടുപ്പു പ്രഖ്യാപിക്കും. 16 വരെ പത്രികനൽകാം. 17-ന് സൂക്ഷ്മപരിശോധന. പത്രിക പിൻവലിക്കാനുള്ള അവസാന തീയ്യതി 20. ജൂൺ ആറിനു വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും. എ. ദേവഗൗഡ, വൈ.എ. നാരായണസ്വാമി, എസ്.എൽ. ഭോജെ ഗൗഡ, മാരിത്തിബ്ബ ഗൗഡ എന്നിവരുടെ കാലാവധി ജൂൺ 21-ന് കഴിയുകയാണ്. ഈ സീറ്റുകളിലേക്കും ഒഴിഞ്ഞുകിടക്കുന്ന രണ്ടുസീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ്.

Read More

റോഡ് അരികിൽനിന്നും പതിമൂന്ന് മൂർഖൻ പാമ്പിൻ കുഞ്ഞുങ്ങളെ പിടികൂടി

കോട്ടയം: കോരുത്തോട് ഗ്രാമപഞ്ചായത്ത് പശ്ചിമ കൊട്ടാരംകട റോഡ് അരികിൽനിന്നും പതിമൂന്ന് മൂർഖൻ പാമ്പിൻ കുഞ്ഞുങ്ങളെ പിടികൂടി. തേക്കിൻ കൂപ്പ് അവസാനിക്കുന്ന ഭാഗത്ത് ജനവാസ മേഖലയോട് ചേർന്ന് തേക്കിന്റെ വേരിലെ പൊത്തിനകത്ത് സമീപവാസികളാണ് പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്തുകയും തുടർന്ന് വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. വനംവകുപ്പ് വണ്ടൻപതാൽ ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസറുടെ നേതൃത്തിൽ പ്രേത്യേക പരിശീലനം ലഭിച്ച വനം വകുപ്പ് ഉദ്യോവസ്ഥർ സ്ഥലത്തെത്തി. പതിമൂന്ന് മൂർഖൻ കുഞ്ഞുങ്ങളെയും പിടികൂടുകയായിരുന്നു എന്നാൽ ഇതോടൊപ്പം കാണേണ്ട മൂർഖനെ കണ്ടെത്തുവാൻ സാധിച്ചില്ല, ഇവയെ ഉൾവനത്തിൽ തുറന്നു വിടുമെന്നും വണ്ടൻപതാൽ ഡെപ്യൂട്ടി ഫോറസ്റ്റ്…

Read More
Click Here to Follow Us