സംസ്ഥാനത്തെ ആറ്‌ കൗൺസിൽ സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു

ബെംഗളൂരു : കർണാടക നിയമനിർമാണ കൗൺസിലിലെ ആറ്‌ സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പു കമ്മിഷൻ.

മൂന്ന് ഗ്രാജ്വേറ്റ് മണ്ഡലങ്ങളിലും മൂന്ന് ടീച്ചേഴ്‌സ് മണ്ഡലങ്ങളിലുമാണ് ജൂൺ മൂന്നിന് തിരഞ്ഞെടുപ്പ്. മേയ് ഒമ്പതിന് തിരഞ്ഞെടുപ്പു പ്രഖ്യാപിക്കും.

16 വരെ പത്രികനൽകാം. 17-ന് സൂക്ഷ്മപരിശോധന. പത്രിക പിൻവലിക്കാനുള്ള അവസാന തീയ്യതി 20. ജൂൺ ആറിനു വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും.

  ഭർത്താവിനെ കൊന്ന് ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമം; സ്വകാര്യ സ്കൂൾ അധ്യാപികയായ ഭാര്യ പിടിയിൽ

എ. ദേവഗൗഡ, വൈ.എ. നാരായണസ്വാമി, എസ്.എൽ. ഭോജെ ഗൗഡ, മാരിത്തിബ്ബ ഗൗഡ എന്നിവരുടെ കാലാവധി ജൂൺ 21-ന് കഴിയുകയാണ്. ഈ സീറ്റുകളിലേക്കും ഒഴിഞ്ഞുകിടക്കുന്ന രണ്ടുസീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  60 കിലോമീറ്റർ നീളം, 20,000 കോടി രൂപ, 16 സ്റ്റേഷനുകൾ; കർണാടകയിലെ ആദ്യത്തെ അന്തർ ജില്ലാ നമ്മ മെട്രോ കുതിപ്പിലേക്ക്; അണിയറയിലൊരുങ്ങുന്ന വൻ പദ്ധതികൾ ഇവയാണ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts