ഉമ്മൻചാണ്ടി ഫുട്ബോൾ കപ്പ് ഫിക്സ്ചർ തയ്യാറായി; മത്സരങ്ങൾ ഇന്ന്

ബെംഗളൂരു: കർണാടക പ്രവാസി കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഉമ്മൻചാണ്ടി മെമ്മോറിയൽ ഫുട്ബോൾ കപ്പിന്റെ ഫിക്സചർ ഡോക്ടർ മറിയ ഉമ്മൻ അറുക്കെടുപ്പിലൂടെ നിർവഹിച്ചു. 25000 രൂപ ഒന്നാം സമ്മാനം ആയുള്ള നയൻസ് ഫുട്ബോൾ കപ്പിന് 16 ടീമുകളാണ് മത്സരിക്കുന്നത്. നറുക്കെടുപ്പിൽ അഡ്വക്കേറ്റ് സത്യൻ പുത്തൂർ, വിനു തോമസ്, അലക്സ്‌ ജോസഫ്, ജോണിച്ചൻ വി ഒ, ആന്റോ എം പി, ജെയ്സൺ ജോസഫ്, സുമോജ് മാത്യു, ഡോക്ടർ നകുൽ ബി കെ, അംജിത് തങ്കപ്പൻ എന്നിവർ നേതൃത്വം നൽകിയ ചടങ്ങിൽ വിവിധ ടീമുകളുടെ പ്രതിനിധികളും പങ്കെടുത്തു. അപ്പയുടെ…

Read More

പുലിവാലായി കുടപിടിച്ചുള്ള ബസ് ഓടിക്കൽ; ആർ.ടി.സി. ഡ്രൈവർക്കും കണ്ടക്ടർക്കും സസ്പെൻഷൻ

ബെംഗളൂരു : മഴയത്ത് കുടചൂടി ട്രാൻസ്പോർട്ട് ബസ് ഓടിച്ച ഡ്രൈവർക്കും ഒപ്പമുണ്ടായിരുന്ന വനിതാ കണ്ടക്ടർക്കും സസ്പെൻഷൻ. നോർത്ത് വെസ്റ്റ് കർണാടക ആർ.ടി.സി.യുടെ ധാർവാഡ് ഡിപ്പോയിലെ ഡ്രൈവർ ഹനുമന്തപ്പയെയും കണ്ടക്ടർ അനിതയെയുമാണ് സസ്പെൻഡ് ചെയ്തത്. വ്യാഴാഴ്ചയാണ് ബെട്ടഗെരി-ധാർവാഡ് റൂട്ടിലോടുന്ന ബസിൽ ഹനുമന്തപ്പ ഡ്രൈവറുടെ സീറ്റിൽ കുട ചൂടിയിരുന്ന് ബസ് ഓടിച്ചത്. അനിത ഇത് മൊബൈലിൽ പകർത്തുകയും ചെയ്തു. ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ബസ് ചോരുന്നതിനാൽ ഡ്രൈവർ കുടചൂടിയതാണെന്ന മട്ടിലാണ് വീഡിയോ പ്രചരിച്ചത്. ഒരു കൈയിൽ കുടപിടിച്ച് മറ്റേ കൈകൊണ്ട് സ്റ്റിയറിങ് പിടിച്ച് ബസ് ഓടിക്കുന്നതാണ്…

Read More

അടിപ്പാതകളിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടികൾ ഫലം കാണുന്നില്ലന്ന ആരോപണം ശക്തം

ബെംഗളൂരു: കാലവർഷത്തിന് മുന്നേ അടിപ്പാതകളിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടികൾ വേണ്ടത്ര ഫലം കാണുന്നില്ല. ഒരു പരിധിക്കപ്പുറം അടിപ്പാതകളിൽ ജലം ഉയർന്നാൽ ബാരിക്കേഡുകൾ സ്ഥാപിച്ച് ഗതാഗതം തടയുകയേ നിലവിൽ നിവൃത്തിയുള്ളൂ. കഴിഞ്ഞ ദിവസത്തെ മഴയിൽ തന്നെ നഗരത്തിലെ പ്രധാന റോഡുകളിലെ അടിപ്പാതകളിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടിരുന്നു. ബിബിഎംപി പരിധിയിലുള്ള 71 അടിപ്പാതകളിൽ 18 എണ്ണം റെയിൽവേ അടിപ്പാതകളാണ്.വെള്ളം ഒലിച്ചുപോകാനുള്ള ഓവുചാലുകളിൽ ചെളി നിറയുന്നതോടെ നിമിഷ നേരം കൊണ്ട് അടിപ്പാതകൾ മുങ്ങും. കഴിഞ്ഞ വർഷം മേയ് 21ന് വിധാൻസൗധയ്ക്ക് സമീപം കെആർ സർക്കിൾ അടിപ്പാതയിൽ കാർ…

Read More

നഗരത്തിലെ നിശാപാർട്ടി : ഒരാൾകൂടി അറസ്റ്റിൽ; മൂന്നു പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ബെംഗളൂരു : ബെംഗളൂരുവിൽ മയക്കുമരുന്നുപയോഗം നടന്ന നിശാപാർട്ടിയുമായി ബന്ധപ്പെട്ട് ഒരാൾകൂടി അറസ്റ്റിൽ. പാർട്ടി സംഘടിപ്പിച്ചവരിലുൾപ്പെട്ട ഹൈദരാബാദ് സ്വദേശിയെയാണ് ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റുചെയ്തത്. ഇതോടെ അറസ്റ്റിലായവർ ആറായി. സിനിമാനടികളും മോഡലുകളും ഐ.ടി. രംഗത്ത് പ്രവർത്തിക്കുന്നവരുമുൾപ്പെടെ പങ്കെടുത്ത നിശാപാർട്ടിയിൽ പോലീസ് നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് പിടിച്ചെടുത്തിരുന്നു. തെലുഗു നടി ഹേമ ഉൾപ്പെടെ 86 പേർ മയക്കുമരുന്ന്‌ ഉപയോഗിച്ചതായും കണ്ടെത്തി. കഴിഞ്ഞ ശനിയാഴ്ച രാത്രി ഇലക്‌ട്രോണിക് സിറ്റിയിലെ ജി.ആർ. ഫാംഹൗസിലാണ് ഹൈദരാബാദ് സ്വദേശി ജന്മദിനാഘോഷമെന്നപേരിൽ പാർട്ടി സംഘടിപ്പിച്ചത്. ഇതിൽ 103 പേരാണ് പങ്കെടുത്തത്. ജി.ആർ. ഫാമിന്റെ…

Read More

ലോറിയും വാനും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു

ബെംഗളൂരു : ചിക്കമഗളൂരുവിൽ ലോറിയും വാനും കൂട്ടിയിടിച്ച് വാനിലെ യാത്രക്കാരായ ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. ചിത്രദുർഗ ഹൊലാൽകെരെയിലെ ചന്നപട്ടണ സ്വദേശി ഹംപയ്യ(65), കുടുംബാംഗങ്ങളായ പ്രേമ(58), മഞ്ജയ്യ(60), പ്രഭാകർ(45) എന്നിവരാണ് മരിച്ചത്. മുദിഗെരെ താലൂക്കിലെ ബനകലിലാണ് അപകടം. ധർമസ്ഥല സന്ദർശിച്ചശേഷം തിരിച്ചുപോകുകയായിരുന്നു അപകടത്തിൽപ്പെട്ട കുടുംബം. വാനിലും തൊട്ടു പിറകിലുണ്ടായിരുന്ന കാറിലുമായി 16 പേരാണ് യാത്രാസംഘത്തിൽ ഉണ്ടായിരുന്നത്. ലോറി വാനിലിടിച്ചതിനെത്തുടർന്ന് പിന്നിൽ വന്ന കാറും വാനിൽ ഇടിച്ചു. വാനിൽ ഒമ്പതുപേരുണ്ടായിരുന്നു. ഇതിൽ മൂന്നുപേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിലേക്കുള്ള വഴിയിലുമാണ് മരിച്ചത്. കാറിൽ ഏഴ് പേരുണ്ടായിരുന്നു. ഇതിൽ…

Read More

അത്താഴം വിളമ്പിയില്ല; അമ്മയെ യുവാവ് കെട്ടിത്തൂക്കി 

ഭോപ്പാല്‍: അത്താഴം വിളാമ്പത്തതിനെ തുടര്‍ന്ന് യുവാവ് അമ്മയെ കെട്ടിത്തൂക്കി. മധ്യപ്രദേശിലെ രത്‌ലം ജില്ലയില്‍ വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. 65കാരിയായ ജീവാബായിയാണ് കൊല്ലപ്പെട്ടത്. മകനാണ് കൊലപ്പെടുത്തിയതെന്ന് പിതാവ് മലിയ ഭീല്‍ പോലീസിനെ അറിയിക്കുകയായിരുന്നു. അത്താഴം വിളമ്പുന്നതിനെച്ചൊല്ലി യുവാവ് അമ്മയുമായി വഴക്കിട്ടിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. പ്രതി അമ്മയുമായി വഴക്കിട്ടതിനെ തുടര്‍ന്ന് അച്ഛന്‍ ഇടപെടുകയും ഇതേ തുടര്‍ന്ന് യുവാവ് ഇറങ്ങിപ്പോകുകയും ചെയ്തു. അച്ഛന്‍ ഉറങ്ങിക്കിടക്കുന്നതിനിടെ മടങ്ങിയെത്തിയ മകന്‍ അമ്മയെ വടിയും ഇഷ്ടികയും ഉപയോഗിച്ച് മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് മരണം ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ മൃതദേഹം വീട്ടുമുറ്റത്തെ മരത്തില്‍ കെട്ടിത്തൂക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.…

Read More

നഗരത്തിൽ അതിക്രമങ്ങൾ വർധിക്കുന്നു; പെൺസുഹൃത്തിനോട് അപമര്യാദയായി പെരുമാറി : മലയാളി യുവാവ് ഓട്ടോ ഡ്രൈവറെ കുത്തിപ്പരിക്കേൽപ്പിച്ചു

ബെംഗളൂരു : പെൺസുഹൃത്തിനോട് അപമര്യാദയായി പെരുമാറിയ ഓട്ടോഡ്രൈവറെ കുത്തിക്കേൽപ്പിച്ചു. കൊനാനകുണ്ഡെ പോലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരനായ ഓട്ടോഡ്രൈവർ സുന്ദർ രാജുവിനാണ് കുത്തേറ്റത്. സംഭവത്തിൽ കാസർകോട് സ്വദേശിയായ മുഹമ്മദ് അൻസാരിയെ പോലീസ് അറസ്റ്റുചെയ്തു. സുന്ദർരാജുവിനെതിരേ ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. ഈമാസം നാലിനാണ് സംഭവമുണ്ടായത്. ചിക്കമഗളൂരു സ്വദേശിയായ പെൺസുഹൃത്തിനൊപ്പമാണ് അൻസാരിയെത്തിയത്. ബെംഗളൂരുവിൽ വാടകയ്ക്ക് വീട് സംഘടിപ്പിക്കാനാണ് ഇരുവരുമെത്തിയത്. എന്നാൽ വാടകവീട് ലഭിക്കാതായയോടെ ഇരുവരും സ്വദേശത്തേക്ക് ബസുകയറാൻ മജെസ്റ്റിക് ബസ് സ്റ്റാൻഡിലെത്തി. സ്ഥലത്തുണ്ടായിരുന്ന സുന്ദർരാജ് ഇവരെ സമീപിച്ച് ഇനി നാട്ടിലേക്ക് ബസില്ലെന്നും വൈകിയതുകൊണ്ട് മറ്റെവിടേയും മുറി…

Read More

പ്രധാനമന്ത്രി മോദിയുടെ ബന്ദിപ്പൂർ സന്ദർശനത്തിന് 6 കോടി രൂപ ചെലവ്; ബിൽ കുടിശ്ശിക ആര് തീർക്കുമെന്നതിൽ ആശങ്ക

ബെംഗളൂരു: കഴിഞ്ഞ വർഷം ഏപ്രിലിൽ നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി (എൻടിസിഎ) സംസ്ഥാനത്ത് സംഘടിപ്പിച്ച ടൈഗർ പ്രോജക്റ്റ് 50 പ്രോഗ്രാമിനായി കഴിഞ്ഞ വർഷം മൈസൂരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആതിഥേയത്വം വഹിക്കാൻ ചെലവായത് 6.33 കോടി രൂപ. ഇതിൽ 3 കോടി രൂപ ലഭിച്ചു, 3 കോടി 33 ലക്ഷം രൂപ കൂടി കുടിശ്ശികയുള്ളതായി ആരോപണം. ഒരു സ്വകാര്യ ഹോട്ടൽ ബില്ലും ഇതിൽ ഉൾപ്പെടുന്നു. എന്നാൽ ചെലവ് ആരു വഹിക്കും? അതാണ് ഇപ്പോൾ ആശയക്കുഴപ്പത്തിന് കാരണം. ദേശീയ കടുവ സംരക്ഷണ അതോറിറ്റിയാണ് ഉത്തരവാദിയെന്ന് സംസ്ഥാന വനം…

Read More

കസ്റ്റഡിയിൽ യുവാവ് മരിച്ചു; പോലീസ് സ്റ്റേഷൻ ആക്രമിച്ച് ജനക്കൂട്ടം; 11 പോലീസുകാർക്ക് പരിക്ക്

ബെംഗളൂരു : കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചതിനെത്തുടർന്ന് ദാവണഗെരെയിൽ ജനക്കൂട്ടം പോലീസ് സ്റ്റേഷൻ ആക്രമിച്ചു. ചന്നഗിരി ടൗൺ പോലീസ് സ്റ്റേഷനാണ് ആക്രമണത്തിനിരയായത്. ശനിയാഴ്ച രാവിലെയാണ് സംഭവം. അനധികൃത വാതുവെപ്പ് നടത്തിയതിന് ചന്നഗിരി ടിപ്പുനഗർ സ്വദേശി ആദിലിനെ (30)യാണ് വെള്ളിയാഴ്ച വൈകീട്ട് പോലീസ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിലെത്തിയയുടൻ ഇയാൾ കുഴഞ്ഞുവീഴുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി മരിച്ചു. ആദിൽ മരിച്ചവിവരം പരന്നതോടെ കുടുംബാംഗങ്ങളും നാട്ടുകാരും സംഘടിച്ച് പോലീസ് സ്റ്റേഷനുമുമ്പിലെത്തി. പോലീസ് സ്റ്റേഷനുനേരെ കല്ലെറിഞ്ഞു. ചിലർ സ്റ്റേഷനകത്തേക്ക് അതിക്രമിച്ചുകടന്ന് നാശമുണ്ടാക്കി. അക്രമത്തിൽ 11 പോലീസുകാർക്ക് പരിക്കേറ്റു. ഇവരെ…

Read More

കനത്ത വേനൽ മഴ തുടരുന്നു; നഗരത്തിലെ വെള്ളപ്പൊക്കം ഒഴിവാക്കാൻ ഓട നവീകരണം തകൃതിയായി നടക്കുന്നു

ബെംഗളൂരു: ഇക്കുറി കനത്ത കാലവർഷം ലഭിച്ചേക്കുമെന്ന പ്രവചനങ്ങളുള്ളതിനാൽ കൃത്യമായ മുന്നൊരുക്കം നടത്താൻ ജില്ലാ അധികൃതർക്കു മുഖ്യമന്ത്രി സിദ്ധരാമയ്യ നിർദേശം നൽകി. കലക്ടർമാരും ജില്ലാ പഞ്ചായത്ത് സിഇഒമാരും പങ്കെടുത്ത വിഡിയോ കോൺഫറൻസ് യോഗത്തിലാണു നിർദേശം നൽകിയത്. ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറും സന്നിഹിതനായിരുന്നു. സംസ്ഥാനത്ത് മിക്കയിടത്തും കനത്ത വേനൽ മഴ തുടരുകയാണ്. വെള്ളപ്പൊക്കം ഒഴിവാക്കാൻ നഗരമേഖലകളിലെ ഓട നവീകരണത്തിനു പ്രാധാന്യം നൽകാൻ നിർദേശിച്ച മുഖ്യമന്ത്രി, ഇതിന്റെ പേരിൽ എന്തെങ്കിലും അനിഷ്ട സംഭവങ്ങളുണ്ടായാൽ ജില്ലാ അധികൃതർക്കെതിരെ നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പു നൽകി.

Read More
Click Here to Follow Us