ബെംഗളൂരു: ചികിത്സയിലായിരുന്ന കാസർകോട് സ്വദേശിനിയായ യുവതിയെ ആദ്യം ആശുപത്രിയിലും പിന്നീട് ഭീഷണിപ്പെടുത്തി നിരവധി തവണ മറ്റിടങ്ങളിലും പീഡിപ്പിച്ചുവെന്ന കേസില്‍ കാസർകോട് സ്വദേശി മംഗ്ളൂറില്‍ അറസ്റ്റില്‍. അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിലെ കെ സുജിതിനെയാണ് മംഗ്ളുരു ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്‌തത്. മാർച്ച് 13ന് ചികിത്സയ്ക്കായി സുജിതിനൊപ്പം എത്തിയ യുവതിയെ മംഗളൂരുവിലെ ആശുപത്രിയില്‍ അഡ്‌മിറ്റ് ചെയ്‌തിരുന്നു. മാർച് 16 ന് രാത്രി എട്ട് മണിയോടെ സുജിത് യുവതിയെ ബലം പ്രയോഗിച്ച് ബലാത്സംഗം ചെയ്തു. കൂടാതെ മൊബൈല്‍ ഫോണില്‍ നഗ്ന ചിത്രങ്ങള്‍ പകർത്തുകയും ചെയ്‌തു. പിന്നീട് സുജിത്ത്…
Read MoreDay: 30 May 2024
സംസ്ഥാനത്ത് മദ്യനിരോധനം; അടുത്ത 5 ദിവസം ബാർ, വൈൻ ഷോപ്പ് എന്നിവയ്ക്ക് അവധി
ബെംഗളൂരു: സംസ്ഥാനത്തെ മിക്ക ജില്ലകളിലും ജൂൺ ഒന്നു മുതൽ മദ്യവിൽപ്പന നിരോധിച്ചു. 5 ദിവസത്തേക്ക് മദ്യവിൽപ്പന നിർത്തിവച്ചിരിക്കുകയാണ്. വിധാൻ പരിഷത്ത്, ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ നാളെ വൈകിട്ട് മുതൽ മദ്യവിൽപ്പനയ്ക്ക് വിരാമമാകും. കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പിനൊപ്പം ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ ഫലവും പ്രഖ്യാപിക്കും. അതിനാൽ, മൊത്തം 5 ദിവസത്തേക്ക് മദ്യം നിരോധിച്ചിരിക്കുന്നു. അതാത് ജില്ലാ കളക്ടർമാർ ഇത് സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു. ജൂൺ മൂന്നിനാണ് നിയമസഭാ തിരഞ്ഞെടുപ്പ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം ജൂൺ നാലിന് പ്രഖ്യാപിക്കും. വിധാൻ പരിഷത്ത് തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ജൂൺ…
Read Moreപ്രജ്വൽ രേവണ്ണ വിമാനം ബോർഡ് ചെയ്തതായി വിവരം
ബെംഗളൂരു: ലൈംഗികാതിക്രമ കേസില്‍ വിദേശത്തേക്ക് മുങ്ങിയ പ്രജ്വല്‍ രേവണ്ണ വിമാനം ബോർഡ് ചെയ്തതായി എസ്‌ഐടിക്ക് വിവരം ലഭിച്ചു. ലുഫ്താൻസ വിമാനത്തില്‍ തന്നെ ആണ് പ്രജ്വല്‍ വരുന്നത്. ഫ്ലൈറ്റ് കാലാവസ്ഥ മോശമായത് കാരണം 31 മിനിറ്റ് വൈകും. ബലാത്സംഗദൃശ്യങ്ങള്‍ അടക്കമുള്ള അശ്ലീലവീഡിയോകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് പ്രജ്വല്‍ രാജ്യം വിട്ടത്. സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോകള്‍ വൻവിവാദങ്ങളാണ് രാജ്യത്തുണ്ടാക്കിയത്. ലൈംഗിക പീഡന പരാതിയില്‍ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പ്രജ്വല്‍ ജർമ്മനിയിലേക്ക് രക്ഷപ്പെടുകയായിരുന്നു. ഇതിനിടെ പ്രജ്വല്‍ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചിരുന്നു. ബെംഗളുരുവില്‍ ജനപ്രതിനിധികളുടെ കേസുകള്‍…
Read Moreപ്രജ്വൽ രേവണ്ണയെ അറസ്റ്റ് ചെയ്യണം; ഹാസനിൽ പ്രതിഷേധ മാർച്ച്
ബെംഗളൂരു: ലൈംഗിക അതിക്രമക്കേസ് പ്രതി പ്രജ്വൽ രേവണ്ണ എം.പിയെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് ഹാസൻ മഹാരാജ പാർക്ക് കേന്ദ്രീകരിച്ച് സംഘടിപ്പിച്ച മാർച്ച് ആയിരങ്ങൾ അണിനിരന്ന പ്രതിഷേധ ജ്വാലയായി. ‘ഹാസൻ ചലോ’ മുദ്രാവാക്യം മുഴക്കി വാഹനങ്ങളിലും കാൽനടയായും എത്തിയ ജീവിതത്തിന്റെ നാനാ തുറകളിലുള്ളവർ സാമൂഹിക, സാംസ്കാരിക, ട്രേഡ് യൂണിയൻ നേതാക്കൾക്ക് പിന്നിൽ അണിചേർന്നു. 143 വർഗ ബഹുജന, സാംസ്കാരിക സംഘടനകൾ കൈകോർത്ത മാർച്ച് ആയിരങ്ങൾ പങ്കെടുത്ത റാലിയായി. മഹാരാജ പാർക്ക് പരിസരത്തെ ഹേമാവതി പ്രതിമക്ക് മുന്നിൽ നിന്നാരംഭിച്ച റാലിക്ക് സാമൂഹിക സാംസ്കാരിക നായകരായ ഭാരതി രാജശേഖർ,…
Read Moreബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ
കൊച്ചി: സ്വകാര്യ ബസില്‍ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം. ആലുവ- പനങ്ങാട് ബസില്‍ കലൂരില്‍ വച്ചായിരുന്നു സംഭവം. യുവാവ് ലൈംഗികമായി ഉപദ്രവിച്ചത് പെണ്‍കുട്ടി മറ്റ് യാത്രക്കാരെ അറിയിക്കുകയായിരുന്നു. ഇതോടെ ഇയാളെ യാത്രക്കാര്‍ പിടികൂടി എറണാകുളം നോര്‍ത്ത് പോലീസിന് കൈമാറുകയായിരുന്നു. നേപ്പാള്‍ സ്വദേശി മേഘാ ബഹുദുറാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം.
Read Moreഫ്ലാറ്റിൽ കയറി തോക്ക് ചൂണ്ടി കവർച്ച നടത്തി; 4 മലയാളികൾ അറസ്റ്റിൽ
ബെംഗളൂരു: ഫ്ലാറ്റില്‍ കയറി തോക്ക് ചൂണ്ടി കവർച്ച നടത്തി. സോളദേവനഹള്ളിയില്‍ ആണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് നാല് മലയാളി യുവാക്കള്‍ അറസ്റ്റില്‍. പ്രമോദ്, ദീപക്, അനന്തകൃഷ്ണൻ, ആദർശ് എന്നിവരാണ് അറസ്റ്റിലായത്. സിബിഐ ഉദ്യോഗസ്ഥരാണെന്ന വ്യാജേനയാണ് ഇവർ ഫ്ലാറ്റില്‍ കയറിയത്. ഫ്ലാറ്റിലുണ്ടായിരുന്ന തൊണ്ണൂറായിരം രൂപ കവർന്നു. തമിഴ്നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് പ്രതികളെ പിടികൂടിയത്. വിദ്യാർത്ഥികളെയാണ് ഇവർ ഫ്ലാറ്റില്‍ കയറി ഭീഷണിപ്പെടുത്തിയത്.
Read Moreനാളെ സിനിമ ടിക്കറ്റുകൾക്ക് 99 രൂപ മാത്രം
സിനിമ പ്രേക്ഷകരുടേയും എണ്ണം വർദ്ധിപ്പിക്കുന്നതിനായി തിയേറ്ററുകൾ മെയ് 31-ന് ഓഫറുകളിലൂടെ ടിക്കറ്റുകൾ നൽകും. സിനിമാ പ്രേമികളുടെ ദിനമായി ആചരിക്കുന്ന മെയ് 31 ന് വെറും 99 രൂപയ്ക്കാണ് പ്രമുഖ മൾട്ടിപ്ലക്സുകളും സിംഗിൾ സ്‌ക്രീൻ സിനിമാശാലകളും ടിക്കറ്റുകൾ വാഗ്ദാനം ചെയ്യുന്നത്. PVR Inox, Cinepolis India, Miraj Cinemas, Multa A2, Movie Max എന്നിവയുൾപ്പെടെ പ്രമുഖ മൾട്ടിപ്ലക്‌സ് ശൃംഖലകളിൽ ഈ പ്രത്യേക ഓഫർ ലഭ്യമാകും.
Read Moreകോഴിക്കോട് ഇടിമിന്നലേറ്റ് 7 പേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം
കോഴിക്കോട്: സൗത്ത് ബീച്ചില്‍ ഇടിമിന്നലേറ്റ് ഏഴ് പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ ഒരാള്‍ അതിതീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍. ഇന്നുച്ചയോടെയായിരുന്നു സംഭവം. ബീച്ചില്‍ വിശ്രമിക്കുകയും ജോലി ചെയ്യുകയും ചെയ്തിരുന്നവര്‍ക്കാണ് ഇടിമിന്നലേറ്റത്. പരിക്കേറ്റവരില്‍ ഒരാള്‍ 17 വയസുകാരനാണ്. ചാപ്പയില്‍ സ്വദേശികളായ മനാഫ്, സുബൈര്‍, അനില്‍ അഷ്‌റ്ഫ് , സലീം, അബദുള്‍ ലത്തിഫ് ജംഷീര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബീച്ചില്‍ ആളുകള്‍ പെട്ടെന്ന് തളര്‍ന്ന് വീഴുന്നത് കണ്ട ദൃക്‌സാക്ഷികളാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്.
Read Moreപ്രജ്വല്‍ രേവണ്ണയുടെ, ജര്‍മ്മനിയില്‍ നിന്നുള്ള വിമാനടിക്കറ്റ് വ്യാജമെന്ന് സൂചന
ബെംഗളൂരു: പ്രജ്വല്‍ രേവണ്ണയുടെ, ജര്‍മ്മനിയില്‍ നിന്നും ബെംഗളൂരുവിലേക്കുള്ള വിമാനടിക്കറ്റ് വ്യാജമെന്ന് സൂചന. നാളെ രാവിലെ ബംഗളൂരുവിലെത്തി അന്വേഷണ സംഘത്തിന് മുന്‍പാകെ ഹാജരാകുമെന്നായിരുന്നു പ്രജ്വല്‍ വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കിയത്. ലുഫ്താന്‍സയുടെ ചെക്ക് ഇന്‍ വെബ് സൈറ്റ് പരിശോധിച്ചപ്പോഴാണ് അതില്‍ നല്‍കിയ വിവരങ്ങളെല്ലാം തെറ്റാണെന്ന് കണ്ടെത്തിയത്. വിവരങ്ങള്‍ തെറ്റായി നല്‍കിയതിനാല്‍ പ്രജ്വലിന് വിദേശത്തുനിന്ന് ബംഗളരുവിലേക്കുളള യാത്ര എളുപ്പമാകില്ല. ഈ സാഹചര്യത്തിലാണ് അന്വേഷണസംഘത്തെ തെറ്റിദ്ധരിപ്പിക്കാനാണോ പ്രജ്വല്‍ ശ്രമിക്കുന്നതുള്ള സംശയം ഉയരുന്നത്. പ്രജ്വല്‍ രേവണ്ണ, 33 വയസ്, സ്ത്രീ എന്നാണ് ബുക്കിങ്ങില്‍ രേഖപ്പെടുത്തിയത്. പാസ്‌പോര്‍ട്ട് നമ്പര്‍ ദൃശ്യമല്ലെങ്കിലും ഇന്ത്യന്‍, അഫ്ഗാന്‍…
Read Moreകൊറിയർ തട്ടിപ്പിൽ കുടുങ്ങി എൻജിനിയർക്ക് നഷ്ടമായത് 31.3 ലക്ഷം
ബെംഗളൂരു : വ്യാജ കൊറിയർ തട്ടിപ്പിൽപ്പെട്ട് ബെംഗളൂരുവിൽ സോഫ്റ്റ്‌വേർ എൻജിനിയർക്ക് 31.3 ലക്ഷം രൂപ നഷ്ടപ്പെട്ടു. കോക്സ് ടൗണിൽ താമസിക്കുന്ന 26-കാരിക്കാണ് പണം നഷ്ടപ്പെട്ടത്. കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെ ഓഫീസിൽ ഇരിക്കുന്ന സമയത്താണ് കൊറിയർ കമ്പനിയിൽ നിന്നാണെന്ന് പറഞ്ഞ് ഫോൺകോൾ വന്നത്. തന്റെ പേരിൽ തയ്‌വാനിലേക്ക് അയക്കാനുള്ള പാഴ്‌സൽ വന്നിട്ടുണ്ടെന്നും ഇതിൽ മയക്കുമരുന്ന്, പാസ്‌പോർട്ടുകൾ, ലാപ്‌ടോപ്പുകൾ എന്നിവയാണുള്ളതെന്നും കൂറിയർ കമ്പനി പ്രതിനിധിയെന്ന് പരിചയപ്പെടുത്തിയ ആൾ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് മുംബൈ ക്രൈം ബ്രാഞ്ചിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അറിയിച്ചു. ഇതെല്ലാം സത്യമാണെന്ന് വിശ്വസിപ്പിക്കുന്നതിനായി…
Read More