ബെംഗളൂരു∙ മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന സംസ്ഥാനത്തെ ആദ്യ പ്ലാന്റിന്റെ നിർമാണം നഗരാതിർത്തിയായ ബിഡദിയിൽ പൂർത്തിയായി. പരീക്ഷണാടിസ്ഥാനത്തിൽ പ്ലാന്റിന്റെ പ്രവർത്തനം ഈ മാസം ആരംഭിച്ചേക്കും.കർണാടക പവർ കോർപറേഷനും ബിബിഎംപിയും സംയുക്തമായാണ് 11.5 മെഗാവാട്ട് വൈദ്യുതി ഉൽപാദന ശേഷിയുള്ള പ്ലാന്റ് സ്ഥാപിച്ചത്. കർണാടക വ്യവസായ വികസന കോർപറേഷന്റെ നിയന്ത്രണത്തിലുള്ള 10 ഏക്കർ ഭൂമിയിൽ 260 കോടിരൂപ ചെലവഴിച്ച് നിർമിച്ച പ്ലാന്റിലേക്ക് മാലിന്യം എത്തിക്കുന്നതിനുള്ള ചുമതല ബിബിഎംപിക്കാണ്. പ്രതിദിനം 600 മെട്രിക് ടൺ ഖരമാലിന്യം പ്ലാന്റിൽ സംസ്കരിക്കാം. 2020ലാണ് പ്ലാന്റിന്റെ നിർമാണം ആരംഭിച്ചത്. ഇവിടെ ഉൽപാദിപ്പിക്കുന്ന വൈദ്യുതി…
Read MoreDay: 17 May 2024
വിമാന സർവീസിന്റെ ഓണം ബുക്കിങ് ആരംഭിച്ചു; കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭ്യം; വിശദാംശങ്ങൾ
ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള വിമാന സർവീസുകളിലെ ഓണം ബുക്കിങ്ങും ആരംഭിച്ചു. നേരത്തേ ബുക്ക് ചെയ്യുന്നവർക്കു കുറഞ്ഞ നിരക്കിൽ ടിക്കറ്റെടുക്കാം. കൊച്ചിയിലേക്ക് 2700–3000 രൂപയും, തിരുവനന്തപുരത്തേക്ക് 2900–3200 രൂപയും, കോഴിക്കോട്ടേക്ക് 3100–3500 രൂപയും കണ്ണൂരിലേക്ക് 3300–3700 രൂപയുമാണ് നിരക്ക്.
Read Moreനഗരത്തിലെ 32,572 മരങ്ങൾ മുറിക്കും; സബർബൻ റെയിൽവേ പദ്ധതി മുന്നോട്ട്
ബെംഗളൂരു: സബർബൻ റെയിൽവേ പ്രോജക്ടുമായി കർണാടക റെയിൽവേ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കമ്പനി (കെ-റൈഡ്) മുമ്പോട്ടു പോകുമ്പോൾ ചില പാരിസ്ഥിതിക ആശങ്കകൾ കൂടി ഉയരുന്നുണ്ട് ബെംഗളൂരുവിൽ. ഈ പ്രോജക്ടിനു വേണ്ടി 32,572 മരങ്ങളാണ് മുറിച്ചുമാറ്റേണ്ടി വരിക. 149 കിലോമീറ്റർ ദൈർഘ്യം വരുന്ന ഈ റെയിൽവേ പ്രോജക്ട് ബെംഗളൂരു നഗരത്തിന്റെ ഗതാഗതപ്രശ്നങ്ങൾക്ക് പരിഹാരമാകുന്ന ഒന്നാണ്. സബർബൻ ട്രെയിനുകളുടെ മെയിന്റനൻസ് ഡിപ്പോ ദേവനഹള്ളിക്കടുത്തുള്ള അക്കുപേട്ടിലാണ് നിർമിക്കുന്നത് വലിയൊരു പ്രദേശം ഇതിനായി കണ്ടെത്തിയിട്ടുണ്ട്. ഇവിടെമാത്രം 17505 മരങ്ങൾ മുറിക്കേണ്ടി വരും. ഇവയിൽ വലിയൊരളവ് അക്കേഷ്യാ മരങ്ങളാണ്. ഈ മരങ്ങൾ ചില…
Read Moreസ്പെഷൽ ട്രെയിൻ സർവീസുകൾ നീട്ടി; വിശദംശനങ്ങൾ
ബെംഗളൂരു: എസ്എംടിവി ബെംഗളൂരു–കൊച്ചുവേളി (06084) പ്രതിവാര സ്പെഷൽ ട്രെയിൻ സർവീസ് ജൂലൈ 3 വരെ നീട്ടിയതായി ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു. കൊച്ചുവേളി– എസ്എംവിടി ബെംഗളൂരു (06083) സർവീസ് ജൂലൈ 2 വരെയും നീട്ടി. നേരത്തേ മേയ് 28 വരെയായിരുന്നു സർവീസ് പ്രഖ്യാപിച്ചിരുന്നത്. ബുധനാഴ്ചകളിൽ ഉച്ചയ്ക്ക് 12.45ന് ബയ്യപ്പനഹള്ളി ടെർമിനലിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം രാവിലെ 6.45നു കൊച്ചുവേളിയിലെത്തും. ചൊവ്വാഴ്ചകളിൽ വൈകിട്ട് 6.05ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം രാവിലെ 10.55ന് ബെംഗളൂരുവിലെത്തും.
Read Moreനാട്ടിലേക്കുള്ള ഓണയാത്ര ട്രെയിൻ ടിക്കറ്റ് അതിവേഗം തീരുന്നു; വേഗം ബുക്കിങ് ആരംഭിച്ചോളു
ബെംഗളൂരു ∙ കേരളത്തിലേക്കുള്ള ട്രെയിനുകളിലെ ഓണക്കാല ടിക്കറ്റുകൾ ഓൺലൈൻ റിസർവേഷൻ ആരംഭിച്ച് ഒരു മണിക്കൂറിനുള്ളിൽ തീർന്നു. തിരുവോണം സെപ്റ്റംബർ 15നാണെങ്കിലും കൂടുതൽ തിരക്ക് പ്രതീക്ഷിക്കുന്ന 13നുള്ള ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. നേരത്തേ ടിക്കറ്റെടുത്തവർ പിന്നീട് റദ്ദാക്കാൻ സാധ്യതയുള്ളതിനാൽ വെയ്റ്റ് ലിസ്റ്റിലുള്ള കുറച്ചുപേർക്ക് അവസാനനിമിഷം സീറ്റ് ലഭിക്കാൻ സാധ്യതയുണ്ട്. മറ്റുള്ളവർ തത്കാൽ ടിക്കറ്റുകളെ ആശ്രയിക്കേണ്ടി വരും. ബെംഗളൂരുവിൽ നിന്നുള്ള സ്ഥിരം ട്രെയിനായ കെഎസ്ആർ ബെംഗളൂരു–കന്യാകുമാരി എക്സ്പ്രസിലെ സ്ലീപ്പർ കോച്ചിലെ ടിക്കറ്റുകളാണ് ആദ്യം തീർന്നത്. ഉച്ചയോടെ വെയ്റ്റ് ലിസ്റ്റ് 100 കടന്നു.മൈസൂരു–കൊച്ചുവേളി എക്സ്പ്രസിലെ സ്ലീപ്പർ ടിക്കറ്റ് ആർഎസി 50…
Read Moreഒമ്പതുമാസംപ്രായമായ കുഞ്ഞിനെ കടംവീട്ടാൻ വിൽപ്പനനടത്തി അച്ഛൻ
ബെംഗളൂരു : കടംവീട്ടാനായി ഒമ്പതുമാസംപ്രായമായ മകനെ അച്ഛൻ വിൽപ്പനനടത്തിയതായി പരാതി. കോലാർ ബംഗാർപേട്ട് സ്വദേശി മുനിരാജുവിന്റെപേരിൽ ഭാര്യ പവിത്ര നൽകിയ പരാതിയിൽ ബംഗാർപേട്ട് പോലീസ് കേസെടുത്തു. സ്ത്രീശക്തി സംഘത്തിൽനിന്നെടുത്ത വായ്പയുടെ ബാധ്യതതീർക്കാനായാണ് മകനെ വിൽപ്പനനടത്തിയതെന്ന് പരാതിയിൽ പറയുന്നു. പ്രദേശത്തെ വള്ളി എന്ന സ്ത്രീയുടെ സഹായത്തോടെയാണ് വിൽപ്പനനടത്തിയതെന്നും പറഞ്ഞു. എട്ടുവർഷംമുമ്പ് വിവാഹിതരായ മുനിരാജുവിനും പവിത്രയ്ക്കും കഴിഞ്ഞ ജൂണിലാണ് കുഞ്ഞുണ്ടായത്. തുടർന്ന് പവിത്രയെയും കുഞ്ഞിനെയും ശ്രീനിവാസപുരയിലെ വീട്ടിലേക്കയച്ചിരുന്നു. കഴിഞ്ഞദിവസം അവിടെയെത്തിയ മുനിരാജു കുട്ടിയെ ബലമായി എടുത്തുകൊണ്ടുവരികയായിരുന്നു. പിന്നീട് കുഞ്ഞിനെ താൻ വിൽപ്പനനടത്തിയെന്ന് അറിയിച്ചതായും പരാതിയിൽ പറഞ്ഞു. തുടർന്ന്,…
Read Moreനാലു ദിവസത്തിനിടെ വിമാനത്താവളം റോഡിൽ ഒരു അപകടമരണം സംഭവിക്കുന്നതായി കണക്കുകൾ
ബെംഗളൂരു : ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളം റോഡിൽ നാലുദിവസത്തിനിടെ ഒരു അപകടമരണം സംഭവിക്കുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഈ വർഷം ജനുവരിമുതൽ ഏപ്രിൽവരെ 30 പേരാണ് മരിച്ചത്. 111 പേർക്ക് പരിക്കേറ്റിട്ടുണ്ട്. നഗരത്തിലെ വാഹനാപകടങ്ങളുടെ ഒൻപതുശതമാനവും സംഭവിക്കുന്നത് വിമാനത്താവളം റോഡിലാണ്. രാത്രി ഒൻപതിനും പുലർച്ചെ മൂന്നിനുമിടയിലാണ് കൂടുതൽ അപകടങ്ങളും സംഭവിക്കുന്നതെന്ന് ട്രാഫിക് പോലീസ് ജോയിന്റ് കമ്മിഷണർ എം.എൻ. അനുചേത് പറഞ്ഞു. അപകടങ്ങൾ വർധിക്കുന്നതിനാൽ വിമാനത്താവളം റോഡിൽ ട്രാഫിക് പോലീസ് ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.
Read Moreകർണാടക സ്വദേശി ആലപ്പുഴയിലെ ഹൗസ് ബോട്ടിൽ നിന്ന് വീണ് മരിച്ചു
ആലപ്പുഴ: ഹൗസ് ബോട്ടിൽ നിന്ന് വീണ് ഒരാൾ മരിച്ചു. കർണാടക തുംകൂർ സ്വദേശി ബാലകൃഷ്ണയാണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. കർണാടകയിൽ നിന്ന് വന്ന 40 അംഗ സംഘത്തിൽ പെട്ടയാളാണ് ബാലകൃഷ്ണ. രണ്ട് ബോട്ടുകളിലായാണ് സംഘം താമസിച്ചിരുന്നത്. ഒരു ബോട്ടിൽ നിന്ന് മറ്റൊരു ബോട്ടിലേക്ക് കടക്കുമ്പോൾ കാൽ വഴുതി കായലിൽ വീഴുകയായിരുന്നു.
Read Moreനമ്മ മെട്രോ യാത്രക്കാർ ഇക്കാര്യം ശ്രദ്ധിക്കൂ; ഇല്ലങ്കിൽ പിഴ ലഭിച്ചേക്കാം
ബെംഗളുരു: മെട്രോ സ്റ്റേഷനുകളിൽ അധികസമയം ചെലവഴിക്കുന്നവരാണോ നിങ്ങൾ? ബെംഗളുരു മെട്രോയിൽ യാത്ര ചെയ്യുമ്പോൾ ഈ ശീലം ഒഴിവാക്കുന്നതായിരിക്കും ബുദ്ധി. മെട്രോ സ്റ്റേഷനുകളിൽ അനുവദിച്ചിരിക്കുന്ന 20 മിനുട്ടിലുമധികം സമയം ചെലവഴിക്കുന്നവരിൽ നിന്ന് 50 രൂപ പിഴയാണ് ബിഎംആർസിഎൽ ചുമത്തുന്നത്. നേരത്തെയുള്ള നിയമം തന്നെയാണെങ്കിലും അടുത്തിടെ ഒരു യാത്രക്കാരന് പിഴ ലഭിച്ചതോടെയാണ് ഇത് വീണ്ടും ചർച്ചയായത്. അധികം യാത്രക്കാർക്കും ഇങ്ങനെയൊരു നിയമം ഉള്ളതായി അറിവില്ലെന്നതാണ് യാഥാർത്ഥ്യം. മെട്രോയിലെ തിരക്ക് ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഈ നിയമം കർശനമായി നടപ്പാക്കുന്നത്. അരുൺ കെ എന്ന യാത്രക്കാരനാണ് 5 മിനുട്ട് അധികം…
Read Moreയാത്രക്കാരന്റെ കുത്തെറ്റ് കേറ്ററിങ് ജീവനക്കാരൻ മരിച്ചു: സംസ്ഥാനത്ത് ടിടിഇ ഉൾപ്പെടെ 4 പേരെ ആക്രമിച്ച പ്രതി കടന്നുകളഞ്ഞു
ബംഗളുരു: ട്രെയിനിലെ ടിക്കറ്റ് പരിശോധനയ്ക്കിടെ യാത്രക്കാരന്റെ ആക്രമണത്തിൽ കേറ്ററിങ് ജീവനക്കാരൻ കൊല്ലപ്പെട്ടു. ടി ടി ഇ അഷ്‌റഫ് അലി ഉൾപ്പെടെ 4 പേർക്ക് പരിക്കേറ്റിട്ടുണ്ട്. 2 പേർ ഗുരുതരാവസ്ഥയിലാണ്. ദാദാർ – പുതുച്ചേരി ചാലുക്യ എക്സ്പ്രസ്സ് ഇന്നലെ വൈകിട്ട് ബെളഗാവിയിൽ എത്തിയപ്പോഴാണ് ആക്രമണം ഉണ്ടിയത്. മദ്യപ്രദേശ് സ്വദേശി ദേവറിഷി വർമ(23) ആണ് മരിച്ചത്. ടിക്കറ്റ് കാണിക്കാൻ ടി ടി ഇ അവശ്യപ്പെട്ടതോടെ മാസ്ക് ധരിച്ച യാത്രക്കാരൻ ഓടി രക്ഷപെടാൻ ശ്രമിച്ചു. തടയാൻ ശ്രമിച്ച ദേവറിഷി ഉൾപ്പെടെ ഉള്ളവരെ കുത്തിയ ശേഷം അപായ ചങ്ങല വലിച്ച…
Read More