എസ്‌എം കൃഷ്ണ ആശുപത്രിയിൽ

ബെംഗളൂരു: മുതിർന്ന രാഷ്ട്രീയക്കാരനും മുൻ മുഖ്യമന്ത്രിയുമായ എസ്‌എം കൃഷ്ണ  അസുഖത്തെ തുടർന്ന് ചികിത്സയിലാണെന്ന് തിങ്കളാഴ്ച അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്ന സ്വകാര്യ ആശുപത്രി അറിയിച്ചു. 91 കാരനായ അദ്ദേഹം സുഖം പ്രാപിച്ചുവരികയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മുൻ കേന്ദ്രമന്ത്രി ഡോ സത്യനാരായണ മൈസൂരിൻ്റെയും മെഡിക്കല്‍ വിദഗ്ധരുടെ സംഘത്തിൻ്റെയും കീഴിലാണ് ചികിത്സയിലുള്ളതെന്ന് മണിപ്പാല്‍ ആശുപത്രി അറിയിച്ചു. കൃഷ്ണയുടെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം സുഖം പ്രാപിച്ചുവരുന്നുണ്ടെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ആശുപത്രി പ്രസ്താവനയില്‍ അറിയിച്ചു.

Read More

ബെംഗളൂരുവിൽ നിന്ന് ഇരുചക്രവാഹനങ്ങളിൽ വിനോദസഞ്ചാരകേന്ദ്രത്തിൽ എത്തിയ 12 കോളേജ് വിദ്യാർത്ഥികളിൽ അഞ്ച്‌ പേർ മുങ്ങിമരിച്ചു

ബെംഗളൂരു : കനകപുരയ്ക്ക് സമീപത്തെ മേക്കേദാട്ടു സംഗമയിൽ നദിയിൽ മുങ്ങി അഞ്ച്‌ കോളേജ് വിദ്യാർഥികൾ മരിച്ചു. ബെംഗളൂരു സ്വദേശികളായ വർഷ (20), അർപിത (20), നേഹ (19), അഭിഷേക് (20), തേജസ് (20) എന്നിവരാണ് മരിച്ചത്. നഗരത്തിലെ വിവിധകോളേജുകളിൽ പഠിക്കുന്ന ഇവർ നേരത്തേ പീനിയയിലെ സ്വകാര്യ പി.യു. കോളേജിൽ ഒന്നിച്ചുപഠിച്ചവരാണ്. തിങ്കളാഴ്ച ഉച്ചയോടെയാണ് ഇവർ സുഹൃത്തുക്കളോടൊപ്പം വിനോദസഞ്ചാരകേന്ദ്രമായ മേക്കോദാട്ടു സംഗമയിലെത്തിയത് കാവേരി നദിയിൽ നീന്താനിറങ്ങിയ ഒരു വിദ്യാർഥി ഒഴുക്കിൽപ്പെട്ടപ്പോൾ മറ്റ് വിദ്യാർഥികൾ രക്ഷിക്കാനിറങ്ങുകയായിരുന്നു. എന്നാൽ നീന്തലറിയാത്തതിനാൽ ഇവരും ഒഴുക്കിൽപ്പെട്ടു. സംഘത്തിലുണ്ടായിരുന്ന മറ്റുവിദ്യാർഥികൾ പ്രദേശവാസികളെ വിവരമറിയിച്ചെങ്കിലും…

Read More

മരുമകനുവേണ്ടി കലബുറഗിയിൽ പ്രചാരണത്തിനെത്തി ഖാർഗെയും കൂടെ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും

ബെംഗളൂരു: കലബുറഗിയിൽ മരുമകനുവേണ്ടി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ തിരഞ്ഞെടുപ്പു പ്രചാരണം. കോൺഗ്രസ് സ്ഥാനാർഥി രാധാകൃഷ്ണ ദൊഡ്ഡമണിക്കുവേണ്ടി മണ്ഡലത്തിലെ മൂന്നിടങ്ങളിൽ തിങ്കളാഴ്ച ഖാർഗെയുടെ പ്രചാരണ റാലി നടന്നു. സേദം ടൗണിൽ നടന്ന റാലിയിൽ ഖാർഗെക്കൊപ്പം പ്രിയങ്കാ ഗാന്ധിയും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും ചേർന്നു. മോദി സർക്കാർ അധികാരത്തിലിരിക്കുന്ന കാലത്തോളം രാജ്യത്തെ പാവപ്പെട്ടവർക്കും ദുർബലർക്കും നീതി ലഭ്യമാകില്ലെന്ന് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി. സർക്കാർ പാവപ്പെട്ടവർക്കെതിരും സമ്പന്നർക്ക് അനുകൂലവുമാണെന്നും കുറ്റപ്പെടുത്തി. ജനങ്ങൾക്കും ജനാധിപത്യത്തിനും ഭരണഘടനയ്‌ക്കുമെതിരാണെന്നും വിമർശിച്ചു. ജനങ്ങളുടെ സ്വത്ത് ഏറ്റെടുത്ത് പുനർവിതരണം…

Read More

മണിപ്പൂരിൽ ആറ് ബൂത്തുകളിൽ റീപോളിംഗ് ഇന്ന്

  ഇംഫാൽ: മണിപ്പൂരിൽ രണ്ടാം ഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടന്ന ആറ് ബൂത്തുകളിൽ റീപോളിംഗ് ഇന്ന്. സംഘർഷവും ബൂത്ത് പിടിത്തവുമുണ്ടായ ഔട്ടർ മണിപ്പൂർ ലോക്സഭ മണ്ഡലത്തിലെ ബൂത്തുകളിലാണ് വീണ്ടും തിരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം നാലുമണി വരെയാണ് വോട്ടെടുപ്പ്. ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടന്ന ഇന്നർ മണിപ്പൂർ ലോക്സഭ മണ്ഡലത്തിലെ 11 ബൂത്തുകളിലും സംഘർഷത്തെ തുടർന്ന് റീപോളിംഗ് നടത്തിയിരുന്നു. റീ പോളിംഗ് നടക്കുന്ന പശ്ചാത്തലത്തിൽ ആറ് ബൂത്തുകളിലും കനത്ത സുരക്ഷ ഒരുക്കി. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലും (ഇവിഎം) വോട്ടർ വെരിഫയബിൾ പേപ്പർ…

Read More

പെരുമാറ്റച്ചട്ട ലംഘനത്തിലെ നടപടി: മറുപടി നൽകാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് കോൺഗ്രസും ബിജെപിയും

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിക്കുമെതിരായ വിദ്വേഷ പ്രസംഗ പരാതിയിൽ മറുപടി നൽകാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് പാർട്ടികൾ. മറുപടി നൽകാൻ ഏഴ് ദിവസം കൂടി അനുവദിക്കണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്. 14 ദിവസം കൂടി ആവശ്യപ്പെട്ടാണ് കോൺഗ്രസ് രം​ഗത്തെത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നൽകേണ്ട സമയം ഇന്നലെ അവസാനിച്ച പശ്ചാത്തലത്തിലാണ് സമയം നീട്ടി ആവശ്യപ്പെട്ടിരിക്കുന്നത്. പാർട്ടികളുടെ അപേക്ഷയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം എടുത്തിട്ടില്ല. പെരുമാറ്റച്ചട്ടം ലംഘിച്ച് പ്രസം​ഗിച്ചെന്ന പരാതിയിലാണ് മോദിക്കും രാഹുലിനുമെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടിയത്. ഇരുവരും പെരുമാറ്റ ചട്ടം…

Read More

നിർമാണ പ്രവൃത്തികൾ നടക്കുന്നു; 9ന് കേരളത്തിലേക്കുള്ള ട്രെയിനുകൾ വഴി തിരിച്ചുവിടും; വിശദാംശങ്ങൾ 

ബെംഗളൂരു∙ വരാദാപുരയിൽ പുതിയ പാതയുടെ നിർമാണ പ്രവൃത്തികളുടെ ഭാഗമായി മേയ് 9ന് കേരളത്തിലേക്കുള്ള ട്രെയിനുകൾ വഴി തിരിച്ചുവിടും. വഴി തിരിച്ചുവിടുന്ന ട്രെയിനുകൾ യശ്വന്തപുര–കൊച്ചുവേളി എക്സ്പ്രസ് (22677) യശ്വന്തപുര, ബാനസവാടി, ഹൊസൂർ, ധർമപുരി, ഓമലൂർ, സേലം വഴി തിരിച്ചുവിടും. കെആർ പുരത്ത് നിർത്തില്ല. മൈസൂരു–കൊച്ചുവേളി എക്സ്പ്രസ് (16315) ബെംഗളൂരു കന്റോൺമെന്റ്, ബയ്യപ്പനഹള്ളി, ഹൊസൂർ, ധർമപുരി, ഓമല്ലൂർ, സേലം വഴി തിരിച്ചുവിടും. കെആർ പുരം, വൈറ്റ്ഫീൽഡ്, ബംഗാർപേട്ട്, കുപ്പം, തിരുപ്പട്ടൂർ എന്നിവിടങ്ങളിൽ നിർത്തില്ല. വൈകിയോടുന്ന ട്രെയിനുകൾ എസ്എംവിടി ബെംഗളൂരു–എറണാകുളം എക്സ്പ്രസ് (12684) മേയ് 9ന് അര മണിക്കൂറും…

Read More

ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും പോകാൻ പദ്ധതിയുണ്ടോ? ഇനി അങ്ങോടുള്ള യാത്രകള്‍ക്ക് നിയന്ത്രണം; പ്രവേശിക്കണമെങ്കിൽ ഇനി പാസ് വേണം; വിശദാംശങ്ങൾ

ചെന്നൈ: ഊട്ടി, കൊടൈക്കനാല്‍ എന്നിവിടങ്ങളിലേക്കുള്ള യാത്രകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി മദ്രാസ് ഹൈക്കോടതി. അവധിക്കാലത്തെ വിനോദസഞ്ചാരികളുടെ തിരക്ക് നിയന്ത്രിക്കാന്‍ വേണ്ടിയാണ് ഊട്ടിയിലും കൊടൈക്കനാലിലും പ്രവേശിക്കാന്‍ ഇ-പാസ് സംവിധാനം ഏര്‍പ്പെടുത്താന്‍ മദ്രാസ് ഹൈക്കോടതി തീരുമാനിച്ചത്. മേയ് ഏഴ് മുതല്‍ ജൂണ്‍ 30 വരെ ഇ പാസ് മുഖേന മാത്രമാണ് ഇരുസ്ഥലങ്ങളിലേക്കും സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കുക. ഇക്കാര്യത്തില്‍ രാജ്യവ്യാപകമായി വിശദമായ പരസ്യം നല്‍കണമെന്നും നീലഗിരി, ദിണ്ടിഗല്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി. ഒരു ദിവസം എത്ര പേര്‍ക്ക് പ്രവേശനം നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടില്ല. ഏതുതരം വാഹനം, യാത്ര ചെയ്യുന്നവരുടെ…

Read More

ടൂറിസ്റ്റ് ബസ് 100 അടി താഴ്ചയിലേക്ക് മറിഞ്ഞ് 6 വയസുകാരൻ മരിച്ചു; 29 പേർക്ക് പരിക്ക്

ബെംഗളൂരു : താലൂക്കിലെ പ്രസിദ്ധമായ ദത്തപീഠത്തിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് 6 വയസുകാരൻ മരിച്ചു. 29 പേർ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ചിക്കമംഗളൂരു ദത്തപീഠം-മാണിക്യധാര റൂട്ടിൽ ബസ് 100 അടി താഴ്ചയിലേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ആറ് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. തുമകൂർ ജില്ലയിലെ ഷിറ താലൂക്കിൽ നിന്നുള്ള വിനോദസഞ്ചാരികൾ മാണിക്യധാര, ദത്തപീഠം, മുല്ലയനഗിരി എന്നിവിടങ്ങളിലേക്ക് വിനോദയാത്ര പോയിരുന്നു. ഇതിനിടെ ഡ്രൈവറുടെ നിയന്ത്രണം നഷ്ടപ്പെട്ട് ബസ് മറിയുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റവരിൽ മുഹമ്മദ് സവാസ് എന്ന ആറുവയസ്സുകാരൻ ചികിത്സയിലിരിക്കെ മരിച്ചു. ദത്തപീഠത്തിന്…

Read More

കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം; ബിജെപി-ജെഡിയു സഖ്യം പൊളിയുമോ?

ബെംഗളൂരു: ജെഡിഎസ്സിലെ ഉന്നത നേതാവായ എച്ച്ഡി രേവണ്ണയ്ക്കും, അദ്ദേഹത്തിന്റെ മകൻ പ്രജ്വൽ രേവണ്ണയ്ക്കുമെതിരെ നടന്ന വൻ നീക്കം കർണാടക രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. ഏതാണ്ട് 3000 ലൈംഗികാതിക്രമ വീഡിയോകൾ തന്റെ പക്കലുണ്ടെന്നാണ് ബിജെപി നേതാവ് ജി ദേവരാജ ഗൗഡ പറയുന്നത്. പല വീഡിയോകളും ഇതിനകം ലീക്കാവുകയും സോഷ്യൽ മീഡിയയിൽ പരക്കുകയും ചെയ്തിട്ടുണ്ട്. ഇവരിൽ പല സ്ത്രീകളും പാർട്ടി നേതാക്കളും ഉദ്യോഗസ്ഥരുമാണ് എന്നത് ജെഡിഎസ്സിലും ബിജെപിയിലും മറ്റൊരു പ്രതിസന്ധി കൂടി സൃഷ്ടിച്ചിട്ടുണ്ട്. ആദ്യത്തെ തവണ വീഡിയോ പകർത്തുകയും പിന്നീട് ആ വീഡിയോ ഉപയോഗിച്ച് ബ്ലാക്ക്‌മെയിലിങ് നടത്തുകയും…

Read More

കെഎസ്ആർടിസി ബസുകളിൽ പണരഹിത യാത്ര ഉടൻ യാഥാർഥ്യമാകും

ബെംഗളൂരു : പണരഹിത യാത്രയ്ക്കുള്ള യാത്രക്കാരുടെ വർദ്ധിച്ചുവരുന്ന മുൻഗണന കാരണം, കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) പണരഹിത സംവിധാനം സ്വീകരിക്കാൻ ഒരുങ്ങുന്നു. ഏകീകൃത പേയ്‌മെൻ്റ് ഇൻ്റർഫേസും (യുപിഐ) മറ്റ് പണരഹിത ഇടപാട് മോഡുകളും സ്വീകരിക്കാൻ ശേഷിയുള്ള ഇലക്ട്രോണിക് ടിക്കറ്റിംഗ് മെഷീനുകൾ (ഇടിഎം) ബസ് കണ്ടക്ടർമാർക്ക് ഉടൻ സജ്ജമാകും. മുതിർന്ന കെഎസ്ആർടിസി ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, ഓർഗനൈസേഷനിൽ ഇൻ്റലിജൻ്റ് ട്രാൻസ്പോർട്ട് മാനേജ്മെൻ്റ് സിസ്റ്റം (ഐടിഎംഎസ്) വിന്യസിക്കുന്നതിന് എബിക്സ് കാഷ് ലിമിറ്റഡ് ദീർഘകാല കരാർ നേടിയിട്ടുണ്ട്. കെഎസ്ആർടിസിക്ക് കീഴിലുള്ള എല്ലാ സർക്കാർ ബസുകൾക്കുമായി ഇൻ്റലിജൻ്റ് ട്രാൻസ്‌പോർട്ട്…

Read More
Click Here to Follow Us