ബെംഗളൂരു: രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തെക്കുറിച്ചുള്ള സംസ്ഥാനത്തെ മന്ത്രിമാരുടെ പ്രസ്താവനകളെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. തെറ്റായതും സ്ഥിരീകരിക്കാത്തതും നിരുത്തരവാദപരമവുമായ പരാമർശങ്ങൾ നടത്തി മന്ത്രിമാർ പോലീസ് അന്വേഷണത്തെ സ്വാധീനിക്കരുതെന്ന് രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു. അന്വേഷണത്തെ സ്വാധീനിക്കുന്നതിൽ നിന്നും മുൻവിധികൾ സൃഷ്ടിക്കുന്നതിൽ നിന്നും വിട്ടുനിൽക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ മന്ത്രിമാരോട് നിർദേശിക്കണമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണറോടും മന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടു. രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനം പാചകവാതക സിലിൻഡർ പൊട്ടിത്തെറിച്ചും ബിസിനസ് വൈരാഗ്യം കാരണവും സംഭവിച്ചതാണെന്ന തരത്തിലുള്ള മന്ത്രിമാരുടെ പ്രസ്താവനകൾക്ക് എതിരേയാണ് രാജീവ്…
Read MoreMonth: March 2024
വിമാനയാത്രക്കിടെ പഴകിയ ബദാംമിൽക്ക് നൽകി; യാത്രക്കാരന് നഷ്ടപരിഹാരം നൽകാൻ കോടതി
ബെംഗളൂരു : യാത്രയ്ക്കിടെ വിമാനത്തിൽ നിന്ന് ലഭിച്ച പഴകിയ ബദാംമിൽക്ക് കുടിച്ചതിനെത്തുടർന്ന് ദേഹാസ്വാസ്ഥ്യമുണ്ടായ യാത്രക്കാരന് വിമാനക്കമ്പനി നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമ്മിഷന്റെ ഉത്തരവ്. ബെംഗളൂരു സ്വദേശിയായ ശ്രീനിവാസമൂർത്തിക്ക് വിമാനക്കമ്പനിയായ സ്പൈസ് ജെറ്റ് 60,000 രൂപ നൽകണമെന്നാണ് ശാന്തിനഗർ നാലാം അഡിഷണൽ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ വിധിച്ചത്. 2023 ജൂൺ 20-നാണ് പരാതിക്കാധാരമായ സംഭവം. ദുബായിൽ നിന്ന് മുംബൈയിലേക്കുള്ള യാത്രയ്ക്കിടെ 80 മില്ലിലിറ്ററിന്റെ ഒരു പായ്ക്കറ്റ് ബദാം മിൽക്ക് ശ്രീനിവാസമൂർത്തി ഓർഡർ ചെയ്തിരുന്നു. എന്നാൽ രണ്ടുദിവസം മുമ്പ് ഉപയോഗിക്കാനുള്ള സമയപരിധി കഴിഞ്ഞ ബദാം മിൽക്കാണ് വിമാനജീവനക്കാർ…
Read Moreരാത്രി നിർത്താതെ കരഞ്ഞു; കുഞ്ഞിനെ അച്ഛൻ ചുമരിലിടിച്ചുകൊന്നു
ബെംഗളൂരു : രാത്രിയിൽ നിർത്താതെ കരഞ്ഞ് ഉറക്കം തടസ്സപ്പെടുത്തിയ കുഞ്ഞിനെ അച്ഛൻ ചുമരിലിടിച്ചുകൊന്നു. ധാർവാഡ് യാദ്‌വാഡിലാണ് കൊടുംക്രൂരത. സംഭവത്തിൽ പ്രദേശവാസിയായ ശംഭുലിംഗ ഷഹപുർമതിനെ (37) പോലീസ് അറസ്റ്റുചെയ്തു. ഇയാളുടെ മകൾ വൈഷ്ണവിയാണ് കൊല്ലപ്പെട്ടത്. കുഞ്ഞിന്റെ കരച്ചിൽ കേട്ട് ഉറക്കമുണർന്ന ശംഭുലിംഗ കുഞ്ഞിനെ എടുത്തുയർത്തി ചുമരിലടിക്കുകയായിരുന്നു. തലയ്ക്കും നെഞ്ചത്തും ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ അമ്മയും അയൽവാസികളും ചേർന്ന് ഹുബ്ബള്ളി കിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും കഴിഞ്ഞ ദിവസം മരിച്ചു. പെൺകുട്ടി ജനിച്ചതുമായി ബന്ധപ്പെട്ട് ഇയാൾ നിരന്തരം ഭാര്യയുമായി വഴക്കുണ്ടാക്കിയിരുന്നതായാണ് അയൽക്കാർ പോലീസിന് നൽകിയ മൊഴി. നേരത്തേയും കുഞ്ഞിനെ ഇയാൾ…
Read Moreവീണ്ടും കടുവ ഭീതിയിൽ വയനാട്
വയനാട്: കടുവ ഭീതി ഒഴിയാതെ വയനാട്. പുല്‍പ്പള്ളി ഇരുളം പാമ്പ്ര എസ്റ്റേറ്റിന് സമീപമാണ് കടുവയെ കണ്ടത്. കാർ യാത്രികരാണ് പ്രദേശത്ത് കടുവയുടെ സാന്നിധ്യം മനസിലാക്കിയത്. കഴിഞ്ഞ രാത്രിയാണ് സംഭവം. എസ്റ്റേറ്റിന് സമീപം രണ്ട് കടുവകള്‍ ഉണ്ടായിരുന്നതായി കാർ യാത്രക്കാർ പറയുന്നുണ്ട്. സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. പാമ്പ്ര എസ്റ്റേറ്റിലെ തൊഴിലാളികള്‍ കഴിഞ്ഞയാഴ്ചയും കടുവയെ കണ്ടിരുന്നു. കടുവയെ പിടിക്കാൻ കൂടുവയ്ക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കഴിഞ്ഞ ദിവസമാണ് വയനാട് വടാനക്കവലയില്‍ നിന്നും കടുവയെ കെണിവച്ച് പിടിച്ച് തൃശൂർ മൃഗശാലയിലേക്ക് മാറ്റിയത്. പല്ലുകള്‍ നഷ്ടമായി ഇരപിടിക്കാൻ കഴിയാതായ…
Read Moreട്രാഫിക് നിയമലംഘനം; പിഴ ഇനി ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് അടക്കാം
ബെംഗളൂരു: ഗതാഗത നിയമലംഘനങ്ങൾക്ക് ട്രാഫിക് പോലീസ് നൽകുന്ന ചലാൻ നോട്ടിസിൽ ഡിജിറ്റലായി പണമടയ്ക്കാൻ ക്യൂ ആർ കോഡ് സംവിധാനം ഏർപ്പെടുത്തി. മാർച്ച് 1 മുതൽ ഉടമകളുടെ മേൽവിലാസത്തിലേക്ക് അയക്കുന്ന നോട്ടീസുകളിലാണ് ക്യൂ ആർ കോഡ് ഉണ്ടാവുക. ക്യൂ ആർ കോഡ് സ്കാൻ ചെയ്താൽ നിയമലംഘനം നടത്തിയതിന്റെ ചിത്രങ്ങളും ലഭിക്കും. മുൻപ് ചലാൻ നോട്ടീസിൽ ലഭിച്ചു കഴിഞ്ഞാൽ നേരിട്ട് മാത്രമേ പിഴ അടക്കാൻ സാധിച്ചിരുന്നുള്ളൂ. ട്രാഫിക് പോലീസിന്റെ എൻഫോഴ്സ്മെന്റ് ഓട്ടോമേഷൻ സെന്ററാണ് ചലാൻ നോട്ടീസിൽ ക്യൂ ആർ കോഡ് ഒരുക്കുന്നത്.
Read Moreപെരുന്നാൾ, വിഷു; ആർടിസി റിസർവേഷൻ അടുത്ത ആഴ്ച ആരംഭിക്കും
ബെംഗളൂരു: ചെറിയ പെരുന്നാൾ, വിഷു ആഘോഷങ്ങൾക്കുള്ള കേരള, കർണാടക ആർടിസി യിലെ ടിക്കറ്റ് റിസർവേഷൻ അടുത്ത ആഴ്ച ആരംഭിക്കും. ഏപ്രിൽ രണ്ടാമത്തെ ആഴ്ച്ചയാണ് ചെറിയ പെരുന്നാൾ. വിഷു 14 നാണെങ്കിലും 11,12 തിയ്യതികളിൽ ആണ് കൂടുതൽ തിരക്ക് പ്രതീക്ഷിക്കുന്നത്. വേനൽ അവധി കൂടെ വരുന്നതോടെ തുടർന്നുള്ള ദിവസങ്ങളിലും നാട്ടിലേക്ക് കാര്യമായ തിരക്ക് ഉണ്ടാകും. കേരളത്തിലേക്കുള്ള പതിവ് ട്രെയിനുകളിലെ ടിക്കറ്റുകൾ നേരത്തെ തന്നെ വിറ്റഴിഞ്ഞിരുന്നു. സ്പെഷ്യൽ ട്രെയിനുകൾ മുൻകൂട്ടി പ്രഖ്യാപിച്ചാൽ സാധാരണക്കാർക്ക് കുറഞ്ഞ ചിലവിൽ നാട്ടിലെത്താൻ സാധിക്കും.
Read Moreമതത്തിൽ രാഷ്ട്രീയം വേണ്ടെന്ന് ഡികെഎസ്
ബെംഗളൂരു: രാഷ്ട്രീയത്തിൽ മതം വേണം, മതത്തിൽ രാഷ്ട്രീയം വേണ്ടെന്ന് ഡിസിഎം ഡി.കെ.ശിവകുമാർ. നഗരത്തിലെ ഗവൺമെൻ്റ് എൻജിനീയറിങ് കോളജ് ഗ്രൗണ്ടിൽ ഗുണഭോക്താക്കളുടെ കൺവെൻഷനും വിവിധ പ്രവൃത്തികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതത്തെ മുന്നിൽ നിർത്തി രാഷ്ട്രീയം പ്രവർത്തിക്കരുത്. പപ്പാ രേവണ്ണ എപ്പോഴും പറയും അമ്പലം, അമ്പലം, രേവണ്ണ ഇത് തന്നോട് പറയണം. ദൈവം അനുഗ്രഹിക്കുകയോ ശപിക്കുകയോ ചെയ്യുന്നില്ല. വർഷത്തിലൊരിക്കൽ നിങ്ങൾ വാതിൽ തുറക്കുമ്പോൾ, ഹാസനാമ്പേയോട് സലാം പറയുക. ഹാസൻ ജില്ലയിലെ ജനങ്ങളിൽ എനിക്ക് വലിയ വിശ്വാസമുണ്ട്. അങ്ങനെ ഞാൻ ഹിമാചൽ പ്രദേശിൽ നിന്ന്…
Read Moreഈസ്റ്റർ ആഘോഷം; നാട്ടിലേക്കുള്ള യാത്രയ്ക്ക് ചിലവേറും
ബെംഗളൂരു: ഈസ്റ്റർ ആഘോഷിക്കാൻ കേരള ആർടിസി ബസുകളിൽ നാട്ടിലേക്ക് പോകുന്നവർക്ക് ഇത്തവണ വീണ്ടും പണച്ചിലവേറും. പതിവ് സർവീസുകളിൽ 40 ശതമാനം വരെ ഉയർന്ന നിരക്ക് ഈടാക്കുന്നതാണ് കാരണം. മാർച്ച് 26 മുതൽ 29 വരെ ബെംഗളൂരുവിൽ നിന്ന് നാട്ടിലേക്കും 30 മുതൽ ഏപ്രിൽ 1വരെ നാട്ടിൽ നിന്ന് തിരിച്ചുമുള്ള സർവീസുകളിലാണ് അധിക നിരക്ക്. കഴിഞ്ഞ വർഷം ഓണം, ക്രിസ്മസ്, ദീപാവലി സീസണുകളിൽ 30 ശതമാനം വരെ അധിക നിരക്കാണ് ഈടാക്കിയത്.
Read Moreകുട്ടികൾക്കുള്ള പൾസ് പോളിയോ വിതരണം ഇന്ന്
ബെംഗളൂരു: അഞ്ച് വയസിനു താഴെയുള്ള കുട്ടികൾക്കുള്ള പൾസ് പോളിയോ തുള്ളി മരുന്ന് വിതരണം ഇന്ന്. ബിബിഎംപി പരിധിയിൽ 3403 വാക്‌സിനേഷൻ ബൂത്തുകൾ ആണ് ക്രമീകരിച്ചിരിക്കുന്നത്. കൂടാതെ 145 അർബർ പ്രൈമറി ഹെൽത്ത് സെന്ററുകൾ, 228 നമ്മ ക്ലിനിക്കുകൾ, 380 മൊബൈൽ ക്ലിനിക്കുകൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് ടെർമിനലുകൾ, മെട്രോ സ്റ്റേഷനുകൾ എന്നിവിടങ്ങളിലും സൗജന്യ തുള്ളി മരുന്ന് വിതരണം നടക്കും. 15354 ജീവനക്കാരെയാണ് ഇതിനായി ആരോഗ്യ വകുപ്പ് നിയോഗിച്ചിരിക്കുന്നത്.
Read Moreവേർപിരിയുന്നതായി സൂചന; ഇൻസ്റ്റഗ്രാമിൽ വിഘ്നേഷ് ശിവനെ നയൻതാര അൺഫോളോ ചെയ്തു; ഒപ്പം വൈകാരിക പോസ്റ്റും
ആരാധകരുടെ പ്രിയതാര ദമ്പതികളാണ് വിഘ്നേഷ് ശിവനും നയൻതാരയും. 2022 ജൂണ്‍ ഒമ്പതിനാണ് നയന്‍താരയും വിഘ്നേശും ചെന്നൈ മഹാബലിപുരത്ത് വച്ച് വിവാഹിതരായത്. 2023 ഒക്‌ടോബറില്‍ തങ്ങള്‍ക്ക് ഇരട്ടകുഞ്ഞുങ്ങള്‍ പിറന്ന വിവരം ആരാധകരോട് ദമ്പതികള്‍ പങ്കുവച്ചിരുന്നു. ഇൻസ്റ്റാഗ്രാമില്‍ അക്കൗണ്ട് ഇല്ലായിരുന്ന നയൻതാര ‘ജവാൻ’ സിനിമയുടെ പ്രൊമോഷൻ വേളയിലാണ് ഔദ്യോഗികമായി ഇൻസ്റ്റാഗ്രാം പേജ് തുടങ്ങിയത്. താരത്തിന്റെയും കുടുംബത്തിന്റെയും വിവരങ്ങള്‍ ഇപ്പോള്‍ ആരാധകർ അറിയുന്നതും ഇതുവഴിയാണ്. ഇപ്പോഴിതാ നയൻതാര വിഘ്നേഷ് ശിവനെ ഇൻസ്റ്റാഗ്രാമില്‍ അണ്‍ഫോളോ ചെയ്തതാണ് വലിയ ചർച്ചയ്ക്ക് വഴിവച്ചത്. അതിന് പിന്നാലെയുള്ള ഇൻസ്റ്റാഗ്രാം സ്റ്റോറിയും ചർച്ചയായി മാറി. ‘അവള്‍…
Read More