ചെന്നൈ: ലോക് സഭാ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാൻ വനംകൊള്ളക്കാരനായിരുന്ന വീരപ്പന്റെ മകളും.
അഭിഭാഷകയും സാമൂഹിക പ്രവർത്തകയുമായ വിദ്യാറാണിയാണ് തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ നിന്നും ജനവിധി തേടുക.
വീരപ്പൻ – മുത്തുലക്ഷ്മി ദമ്പതികളുടെ രണ്ടാമത്തെ മകളാണ് വിദ്യാറാണി.
നാലുവർഷം മുൻപ് ബി.ജെ.പിയിൽ ചേർന്ന വിദ്യാറാണി, ദിവസങ്ങൾക്കു മുമ്പ് പാർട്ടി വിട്ടിരുന്നു.
ഇതിന് പിന്നാലെയാണ് നടനും സംവിധായകനുമായ സീമന്റെ നാം തമിഴർ കക്ഷിയുടെ സ്ഥാനാർഥിയായി മത്സരിക്കുന്നത്.
കൃഷ്ണഗിരിയിലെ ആദിവാസി വിഭാഗങ്ങൾക്കിടയിൽ സജീവമായ സാമൂഹിക പ്രവർത്തകകൂടിയാണ് വിദ്യാറാണി.
2020ല്‍ ബി.ജെ.പിയില്‍ ചേര്‍ന്ന വിദ്യാറാണി ഒ.ബി.സി മോര്‍ച്ച വൈസ് പ്രസിഡന്റായിരുന്നു.
പുതുച്ചേരി ഉൾപ്പെടെ 40 മണ്ഡലങ്ങളിൽ നാം തമിഴർ കക്ഷി മത്സരിക്കുന്നുണ്ട്.
നാം തമിഴർ കക്ഷിയുടെ 20 സ്ഥാനാർഥികളും സ്ത്രീകളാണ്.
ഏപ്രില്‍ 19നാണ് തമിഴ്നാട്ടിലും പുതുച്ചേരിയിലും ലോക്സഭാ തെരഞ്ഞെടുപ്പ്.
കേരളം, തമിഴ്നാട്, കര്‍ണ്ണാടക വനമേഖലയെ ഒരുകാലത്ത് അടക്കിവാണ വീരപ്പന് 128ഓളം കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ടെന്നാണ് പോലീസ് കണക്ക്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.