ബെംഗളൂരു : വൈദ്യുതവാഹനങ്ങളുടെ നികുതിയിളവിൽ സർക്കാർ മാറ്റംവരുത്തിയതോടെ കർണാടകത്തിൽ ആഡംബര വൈദ്യുതവാഹനങ്ങൾക്ക് വിലകൂടും.
25 ലക്ഷം രൂപയ്ക്കുമുകളിൽ വിലയുള്ള വാഹനങ്ങൾക്ക് നിർമാണച്ചെലവിന്റെ 10 ശതമാനം നികുതിയീടാക്കാനാണ് തീരുമാനം.
ബസിനും ഇത് ബാധകമാകും. ആജീവനാന്തനികുതി എന്ന നിലയിലാണ് രജിസ്‌ട്രേഷൻ സമയത്ത് ഇത് ഈടാക്കുകയെന്ന് മോട്ടോർവാഹനവകുപ്പിന്റെ ഉത്തരവിൽ പറയുന്നു.
പരിസ്ഥിതിസൗഹൃദ വാഹനഗതാഗതത്തെ പ്രോത്സാഹിപ്പിക്കാൻ 2016 മുതൽ വിലയുടെ പരിധിയില്ലാതെ ഏതുതരം വൈദ്യുതവാഹനങ്ങൾക്കും നൽകിയിരുന്ന നികുതിയിളവാണ് ഇപ്പോൾ ഇല്ലാതായത്.
അടുത്തകാലത്തായി വിലകൂടിയ ഒട്ടേറെ വൈദ്യുതവാഹനങ്ങൾ നിരത്തിലിറങ്ങിയ കാര്യം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് നികുതി ചുമത്താൻ തീരുമാനിച്ചത്.
25 ലക്ഷംമുതൽ രണ്ടുകോടിവരെ രൂപ വിലവരുന്ന വൈദ്യുതക്കാറുകൾ ഇറങ്ങുന്നുണ്ടെന്നാണ് മോട്ടോർ വാഹനവകുപ്പിന്റെ കണക്ക്.
കർണാടക മോട്ടോർ വെഹിക്കിൾ ടാക്സേഷൻ ആക്ട് ഭേദഗതിചെയ്താണ് പുതിയ നികുതിക്രമം നടപ്പാക്കിയത്.
വൈദ്യുതവാഹനങ്ങളുൾപ്പെടെ മുഴുവൻ ട്രാൻസ്പോർട്ട് വാഹനങ്ങൾക്കും മൂന്നുശതമാനം സെസ് ഏർപ്പെടുത്താനും നിയമം വ്യവസ്ഥചെയ്യുന്നു.
ട്രാൻസ്പോർട്ട് മേഖലയിലെ ഡ്രൈവർമാരുടെയും മറ്റുജോലിക്കാരുടെയും ക്ഷേമത്തിനുള്ള ഫണ്ട് സ്വരൂപിക്കാനാണിത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.