ഉപഭോക്തൃ സൗഹൃദമാക്കാൻ നിരവധി തരത്തിലുള്ള ഫീച്ചറുകൾ ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും വാട്സ്ആപ്പിലുമെല്ലാം മെറ്റ അവതരിപ്പിക്കാറുണ്ട്.
ഇപ്പോഴിതാ ക്രോസ്-പോസ്റ്റിംഗ് ഫീച്ചറിന്റെ പണിപ്പുരയിലാണ് മെറ്റ. ഉപഭോക്താക്കൾക്ക് ഒരേസമയം ഫേസ്ബുക്കിലും ത്രെഡ്സിലും പോസ്റ്റുകൾ പങ്കുവയ്ക്കാൻ സഹായിക്കുന്ന ഫീച്ചറാണ് ക്രോസ്-പോസ്റ്റിംഗ്.
ഫേസ്ബുക്കിലും, ഇൻസ്റ്റഗ്രാമിലും ഒരേസമയം സ്റ്റോറികളും റീൽസുകളും പങ്കിടാൻ കഴിയുന്ന ഫീച്ചറിന് സമാനമായ അപ്ഡേറ്റാണ് മെറ്റ പരീക്ഷിക്കുന്നത്.
ആദ്യഘട്ടത്തിൽ ക്രോസ്-പോസ്റ്റിംഗ് ഫീച്ചർ ഐഒഎസ് ഉപഭോക്താക്കളിലേക്ക് എത്തിക്കാനാണ് മെറ്റ ലക്ഷ്യമിടുന്നത്. പിന്നീട് ഘട്ടം ഘട്ടമായി മറ്റ് ഉപഭോക്താക്കൾക്കും ഫീച്ചർ ലഭ്യമാക്കുന്നതാണ്.
അതേസമയം, യൂറോപ്യൻ യൂണിയന് കീഴിലുള്ള ഉപഭോക്താക്കൾക്ക് ഈ ഫീച്ചർ ലഭ്യമാകാൻ സാധ്യതയില്ലെന്നാണ് സൂചന. ഫേസ്ബുക്കിൽ നിന്ന് ത്രെഡ്സിലേക്ക് ടെക്സ്റ്റ്, ലിങ്ക് പോസ്റ്റുകൾ പങ്കിടാൻ ഈ ഫീച്ചർ ഉപഭോക്താക്കളെ അനുവദിക്കുന്നതാണ്.
ടെക്സ്റ്റ് അപ്ഡേറ്റുകൾക്കൊപ്പം ഫോട്ടോകളോ മറ്റ് മീഡിയകളോ പോസ്റ്റ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് ഏറെ ഉപകാരപ്രദമാകുന്ന തരത്തിലാണ് ഈ ഫീച്ചറിന്റെ പ്രവർത്തനം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.