ബെംഗളൂരു: സൂര്യനെക്കുറിച്ച് പഠിക്കുന്ന ആദിത്യ എൽ-1 പേടകത്തിലെ പേലോഡുകളിലൊന്നായ മാഗ്നെറ്റോമീറ്റർ വിജയകരമായി വിന്യസിച്ചതായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആർ.ഒ.) അറിയിച്ചു.
എൽ 1 പോയിന്റിലെ ഹാലോ ഭ്രമണപഥത്തിലാണ് പേടകമുള്ളത്. 11-നാണ് ആറുമീറ്റർ നീളമുള്ള മാഗ്നെറ്റോമീറ്റർ വിന്യസിക്കപ്പെട്ടത്. ഉയർന്ന ഫ്രീക്വൻസിയുള്ള രണ്ട് മാഗ്നെറ്റോമീറ്റർ സെൻസറുകൾ ഇതിലുണ്ട്.
പേടകത്തിൽനിന്ന് മൂന്നുമീറ്റർ അകലത്തിലും ആറുമീറ്റർ അകലത്തിലുമായിട്ടാണ് സെൻസറുകളുള്ളത്. ഇവ ബഹിരാകാശത്ത് ഗ്രഹങ്ങൾക്കിടയിലുള്ള കുറഞ്ഞതീവ്രതയുള്ള കാന്തികമണ്ഡലങ്ങളെക്കുറിച്ച് പഠിക്കും.
കഴിഞ്ഞ സെപ്റ്റംബർ രണ്ടിന് വിക്ഷേപിച്ച ആദിത്യ എൽ-1 ജനുവരി ആറിനാണ് ഭൂമിയിൽനിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ലഗ്രാഞ്ച് പോയിന്റിൽ (എൽ 1) എത്തിയത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.