ബെംഗളൂരു: ഈ മാസം 28-ന് ബെംഗളൂരു പാലസ് ഗ്രൗണ്ടില്‍ ശംസുല്‍ ഉലമാ നഗറില്‍ നടക്കുന്ന സമസ്ത നൂറാം വാര്‍ഷിക ഉദ്ഘാടന മഹാസമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥം നാടെങ്ങും പതാകദിനം ആചരിച്ചു.
മഹല്ലുകള്‍, മദ്റസകള്‍, യൂണിറ്റ് തലങ്ങളില്‍ നടന്ന പതാക ദിനത്തിന് ഖാസി, ഖത്തീബ്, കമ്മിറ്റി ഭാരവാഹികള്‍, സംഘടന പ്രവര്‍ത്തകര്‍ നേതൃത്വം നല്കി.
പതാക ദിനത്തോടനുബന്ധിച്ച് ജുമുഅക്ക് ശേഷം മഹല്ലുകള്‍ കേന്ദ്രീകരിച്ച് നടന്ന കൂട്ട പ്രാർത്ഥതയിലും ആയിരങ്ങള്‍ പങ്കാളികളായി.
2026-ല്‍ നടക്കുന്ന സമസ്തയുടെ നൂറാം വാര്‍ഷികത്തിന്റെ ഉദ്ഘാടന മഹാസമ്മേളനമാണ് ബംഗളൂരിലെ പാലസ് ഗ്രൗണ്ടില്‍ ജനുവരി 28-ന് നടക്കുന്നത്.
സമസ്തയുടെയും പോഷക സംഘടനകളുടെയും പ്രവര്‍ത്തകര്‍ സമ്മേളനം ചരിത്ര സംഭവമാക്കാനുള്ള പ്രവര്‍ത്തിലാണ്.
കേരളത്തിന് പുറത്ത് നടക്കുന്ന ഈ സമ്മേളനം വലിയ താല്പര്യത്തോടെയാണ് സമൂഹം ഉറ്റു നോക്കുന്നത്.
കര്‍ണാടക ഭരണകൂടവും വലിയ പിന്തുണയാണ് സമ്മേളന പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിവരുന്നത്.
കേരളത്തിനകത്തും പുറത്തും നിന്നുമായി ആയിരക്കണക്കിന് വാഹനങ്ങള്‍ ഇതിനകം ബുക്ക് ചെയ്ത് കഴിഞ്ഞു.
ഏറ്റവും വലിയ നഗരിയായ പാലസ് ഗ്രൗണ്ടില്‍ ജനങ്ങളെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകര്‍.
സമ്മേളനത്തോടനുബന്ധിച്ചുള്ള വെബ്സെറ്റ് ലോഞ്ചിംഗ് നടന്നു.
ജെ.സി നഗറിലെ സ്വാഗതസംഘം ഓഫീസിൽ നടന്ന ചടങ്ങിൽ ടി.സി. സിറാജ് ഉൽഘാടനം നിർവ്വഹിച്ചു.
സിദ്ദീഖ് തങ്ങൾ, പി.എം. ലത്തീഫ് ഹാജി, അശ്റഫ് ഹാജി, ത കെ.എച്ച് ഫാറൂഖ്, കെ.പി. ശംസുദ്ധീൻ, ശംസുദീൻ കൂടാളി, താഹിർ മിസ്ബാഹി , റിയാസ് മഡിവാള , നാസർ ഫൈസി, സജ്നാസ് കൂടാളി, നാസർ ബനശങ്കരി, സുബൈർ കായക്കൊടി , മശ്ഹൂദ് രാമന്തളി തുടങ്ങിയവർ പങ്കെടുത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.