പുതിയ സിനിമ വിശേഷങ്ങളുടെ ഭാഗമായി റെഡ് എഫ്എമ്മിന് നല്കിയ അഭിമുഖത്തില്‍ സിനിമയുടെ പ്രമേയത്തെക്കുറിച്ച് സംസാരിക്കവെ ഷൈൻ ടോം ചാക്കോ പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്.
വിവാഹത്തിന് മുമ്പ് പുരുഷൻമാരും സ്ത്രീകളും ലൈംഗിക താല്പര്യത്തെക്കുറിച്ച് സംസാരിക്കേണ്ടതുണ്ടെന്നും ലൈംഗിക പ്രശ്നങ്ങളുണ്ടോയെന്ന് മനസിലാക്കേണ്ടതുണ്ടെന്നും ഷെെൻ ചൂണ്ടിക്കാട്ടി.
ഇത് സംസാരിക്കേണ്ട വിഷയം തന്നെയാണ്. ഇത് കൂടുതല്‍ സംസാരിക്കാത്തത് കൊണ്ടാണ് പ്രശ്നമാകുന്നത്.
ഡോക്റുടെയടുത്ത് പോകുകയോ ചികിത്സിക്കുകയോ ചെയ്യണം.
മാനസികമായ ഒരുപാട് പ്രശ്നങ്ങളും ഇതുണ്ടാക്കും.
സ്ത്രീ പുരുഷനോടും പുരുഷൻ സ്ത്രീയോടും എങ്ങനെയാണ് പെരുമാറേണ്ടതെന്ന ചട്ടക്കൂട് ഉണ്ടല്ലോ.
ഇതൊക്കെയാണ് പഠനങ്ങളിലൂടെ മാറേണ്ടത്.
എന്തെങ്കിലും വൈകല്യങ്ങള്‍ ഉണ്ടാകുമ്പോള്‍ തുറന്ന് സംസാരിക്കണം.
ഉള്ളിലൊതുക്കി പൊട്ടിത്തെറിച്ച് കുടുംബം കലഹം വരെയുണ്ടാകും.
വിവാഹസമയങ്ങളില്‍ കൂടുതല്‍ അന്വേഷിക്കേണ്ടത് ഇയാളുടെ ശാരീരികവും മാനസികവുമായ താല്പര്യങ്ങളെ കുറിച്ചാണ്.
സ്വത്തു വകകളെക്കുറിച്ചോ വിദ്യാഭ്യാസത്തെക്കുറിച്ചോ അല്ല.
ഇയാള്‍ക്ക് പുരുഷനെ ഇഷ്ടമുണ്ടോ, സ്ത്രീയെ ഇഷ്ടമുണ്ടോ, ഇതിനോട് പേടിയുണ്ടോ, പേടിയില്ലേ എന്താണ് ഇയാളുടെ കാഴ്ചപ്പാട് എന്നൊക്കെ അറിഞ്ഞിട്ട് വേണം മകളെയും മകനെയുമൊക്കെ കെട്ടിച്ച് വിടേണ്ടത്.
നമ്മുടെ നാട്ടില്‍ അങ്ങനെ സംസാരവുമില്ല.
സംസാരിച്ചാല്‍ അയാളെയെന്തോ മോശപ്പെട്ട ആളായി കാണുകയും ചെയ്യും.
പെണ്ണുകാണല്‍ ചടങ്ങും ആണു കാണല്‍ ചടങ്ങുമുണ്ടെങ്കിലും കാണേണ്ട സ്ഥലങ്ങളൊന്നും നോക്കുന്നില്ലല്ലോ.
കഴിവും താല്പര്യവും ഉണ്ടോയെന്ന് ചെക്ക് ചെയ്യണം.
ചെറുപ്പത്തിലേ ഇത് സംസാരിക്കാനുള്ള സാഹചര്യം ഉണ്ടായാലെ ആ സമയത്ത് സംസാരിക്കാൻ പറ്റൂ.
പെട്ടെന്ന് മോള്‍ക്ക് ആണിനോട് താല്പര്യം ഉണ്ടോയെന്ന് ചോദിക്കാൻ പറ്റില്ല.
സെക്സ് എഡ്യുക്കേഷൻ അഭാവം നമ്മുടെ നാട്ടിലുണ്ട്.
ബാക്കി എല്ലാം പഠിപ്പിക്കും. റഷ്യൻ വിപ്ലവവും ഇംഗ്ലണ്ട് വിപ്ലവവും പഠിപ്പിക്കും.
ഇവരെടുത്ത് കൊടുക്കേണ്ട വിപ്ലവം മാത്രം പഠിപ്പിക്കുന്നില്ലെന്നും ഷൈൻ ടോം ചാക്കോ അഭിപ്രായപ്പെട്ടു.
സെക്സ് എന്നത് മറ്റൊരാളുടെ സമ്മതത്തോടും ഇഷ്ടത്തോടും താല്പര്യത്തോടും കൂടെ ചെയ്യേണ്ടതാണ്.
തട്ടിപ്പറിച്ചിട്ട് കാര്യമില്ലെന്ന് പഠിപ്പിക്കേണ്ടത്. ഇത് ഒരിക്കലും സംസാരിക്കാത്തത് കൊണ്ട് ആണുങ്ങള് വളര്‍ന്ന് വരുമ്പോള്‍ തക്കത്തിന് ഒരു പെണ്ണിനെ കിട്ടിയാല്‍ അറ്റാക്ക് ചെയ്യുന്നതെന്നും ഷൈൻ ടോം ചാക്കോ ചൂണ്ടിക്കാട്ടി.
സെക്സ് എന്ന ടേസ്റ്റ് മനുഷ്യന് എന്തായാലും വരും.
കാരണം മനുഷ്യൻ അതില്‍ നിന്നാണ് ഉണ്ടായത്.
അതിനെ ഒരു തരത്തിലും അപ്നോര്മലയായി കാണേണ്ട.
താല്പര്യമില്ലെങ്കില് മാത്രമാണ് അപ്നോര്മലയായി കാണേണ്ടത്.
നമ്മുടെ നാട്ടില്‍ മാതാപിതാക്കള്‍ ഏറ്റവും കൂടുതല്‍ സമാധാനപ്പെടുന്നത് പെണ്‍കുട്ടി പെണ്‍കുട്ടിയുടെ കൂടെ നടക്കുമ്പോഴും ആണ്‍കുട്ടി ആണ്‍കുട്ടിയുടെ കൂടെ നടക്കുമ്പോഴാണ്.
പല രാജ്യങ്ങളിലും അത് മാതാപിതാക്കളില്‍ അങ്കലാപ്പ് ഉണ്ടാക്കും.
ഇത്രയും പ്രായമായിട്ടും ഇവരെന്താണ് ഒരുമിച്ച് നടക്കുന്നതെന്ന് ചിന്തിക്കും.
മമ്മൂട്ടി ചിത്രം കാതൽ അത്തരത്തിൽ ഒരു തുറന്നു പറച്ചിൽ ചിത്രമായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.