ബെംഗളൂരു: സംസ്ഥാനത്തെ ഐ.പി.എസ് ഉദ്യോഗസ്ഥ ഡി. രൂപയും ഐ.എ.എസ് ഉദ്യോഗസ്ഥ രോഹിണി സിന്ദൂരിയും തമ്മിലെ പോര് രമ്യമായി പരിഹരിക്കാൻ ഒരവസരം കൂടി നൽകി സുപ്രീംകോടതി.
ഇരുവരും വിഷയത്തിൽ പരസ്യപ്രതികരണം നടത്തരുതെന്ന് നിർദേശിച്ച കോടതി, രൂപക്കെതിരെ രോഹിണി സിന്ദൂരി നൽകിയ മാനനഷ്ടക്കേസ് സ്റ്റേ ചെയ്ത ഉത്തരവ് നീട്ടുകയും ചെയ്തു.
ഇരുകക്ഷികൾക്കും തർക്കം പരിഹരിച്ച് രമ്യതയിലെത്താൻ ഒരവസരം കൂടി ഞങ്ങൾ നൽകുകയാണെന്ന് ബെഞ്ച് വ്യക്തമാക്കി.
നേരത്തെ, ഡിസംബർ 15നാണ് രോഹിണി സിന്ദൂരി നൽകിയ മാനനഷ്ടക്കേസിന് കോടതി സ്റ്റേ ഏർപ്പെടുത്തിയത്.
മാധ്യമങ്ങൾക്ക് അഭിമുഖങ്ങളോ പരസ്യപ്രസ്താവനകളോ പാടില്ലെന്ന് കോടതി ഇരുവരോടും നിർദേശിച്ചിരുന്നു.
രോഹിണി സിന്ദൂരിക്കെതിരെ സമൂഹമാധ്യമങ്ങളിലിട്ട പോസ്റ്റുകൾ ഡിലീറ്റ് ചെയ്തുവെന്ന് ഡി. രൂപ കഴിഞ്ഞ തവണ കോടതിയെ അറിയിച്ചിരുന്നു.
കോടതി നിർദേശപ്രകാരമാണ് നടപടി. ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥർ ഇങ്ങനെ തമ്മിലടിച്ചാൽ ഔദ്യോഗിക നടപടികൾ എങ്ങനെ മുന്നോട്ട് പോകുമെന്നും കോടതി ചോദിച്ചിരുന്നു.
ഈ വർഷമാദ്യമാണ് സംസ്ഥാനത്തെ രണ്ട് ഉന്നതോദ്യോഗസ്ഥരും തമ്മിൽ രൂക്ഷമായ പോര് തുടങ്ങിയത്.
കർണാടക ദേവസ്വം കമീഷണറായിരുന്നു രോഹിണി സിന്ദൂരി. കരകൗശല വികസന കോർപറേഷന് മാനേജിങ് ഡയറക്ടറായിരുന്നു ഡി. രൂപ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.