4 വയസ്സുള്ള മകനെ കൊലപ്പെടുത്തി; ബെംഗളൂരുവിലെ സ്റ്റാർട്ടപ്പ് സിഇഒയായ യുവതി അറസ്റ്റിൽ

ബെംഗളൂരു: നഗരത്തിൽ നിന്നുള്ള സ്റ്റാർട്ടപ്പ് സ്ഥാപകയും സിഇഒയുമായ യുവതിയെ മകനെ കൊലപ്പെടുത്തിയ കുറ്റത്തിന് അറസ്റ്റ് ചെയ്തു.

നോർത്ത് ഗോവയിലെ കണ്ടോലിമിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. ഗോവയിൽ മകന്റെ മൃതദേഹവുമായി യാത്ര ചെയ്യുന്ന സ്ത്രീയെ കണ്ടെത്തുകയായിരുന്നു.

കൊലപാതകത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമല്ലെങ്കിലും പ്രാഥമിക ചോദ്യം ചെയ്യലിൽ പ്രതിയായ യുവതി ഭർത്താവുമായുള്ള അകൽച്ചയാണ് ഒരു കാരണമായി പറഞ്ഞത്.

നോർത്ത് ഗോവയിലെ കണ്ടോലിമിലെ ഒരു ആഡംബര അപ്പാർട്ട്‌മെന്റിൽ ശനിയാഴ്ച മകനൊപ്പം യുവതി ചെക്ക്-ഇൻ ചെയ്തിരുന്നതായും തിങ്കളാഴ്ച രാവിലെ ചെക്ക് ഔട്ട് ചെയ്തതായും അവർ പറഞ്ഞു .

ഹൗസ് കീപ്പിംഗ് സ്റ്റാഫിലെ ജീവനക്കാരിലൊരാൾ തിങ്കളാഴ്ച അപ്പാർട്ട്മെന്റ് വൃത്തിയാക്കാൻ പോയപ്പോൾ ചില രക്തക്കറകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് സംഭവം റിപ്പോർട്ട് ചെയ്തതെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

“സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ, പ്രതി മകനില്ലാതെ ഹോട്ടൽ വിട്ട് ബാഗുമായി പോകുന്നത് കണ്ടു.

അന്വേഷണത്തിൽ, തന്നെ ബെംഗളൂരുവിലേക്ക് കൊണ്ടുപോകാൻ ഒരു ക്യാബ് ഏർപ്പാടാക്കാൻ റിസപ്ഷനിസ്റ്റിനോട് യുവതി ആവശ്യപ്പെട്ടതായി ഹോട്ടൽ ജീവനക്കാർ പറഞ്ഞു.

ഒരു ക്യാബ് ചെലവേറിയതായിരിക്കുമെന്നതിനാൽ പകരം വിമാനത്തിൽ കയറാൻ ഹോട്ടൽ ജീവനക്കാർ യുവതിയോട് ഉപദേശിച്ചു,

പക്ഷേ പ്രതി ക്യാബ് എടുക്കാൻ നിർബന്ധിച്ചതായും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി .

തുടർന്ന് ഗോവ പോലീസ് ക്യാബ് ഡ്രൈവറെ ബന്ധപ്പെടുകയും പ്രതിയുമായി ഫോണിൽ സംസാരിക്കുകയും മകനെ കുറിച്ച് അന്വേഷിക്കുകയും ചെയ്തു.

കോളിൽ, തന്റെ മകൻ ഗോവയിലെ ഫട്ടോർഡയിൽ ഒരു സുഹൃത്തിനൊപ്പമുണ്ടെന്ന് അവർ അവകാശപ്പെട്ടു.

യുവതിയുടെ മറുപടികൾ സംശയാസ്പദമാണെന്ന് കണ്ടെത്തിയ പോലീസ്, കർണാടകയിലെ ഏറ്റവും അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് ക്യാബ് കൊണ്ടുപോകാൻ ഡ്രൈവറോട് ആവശ്യപ്പെട്ടു.

ശേഷം ചിത്രദുർഗയിലെ പോലീസ് സ്‌റ്റേഷനിൽ വെച്ച് കർണാടക പോലീസ് കുട്ടിയുടെ മൃതദേഹം ബാഗിൽ നിറച്ച നിലയിൽ കണ്ടെത്തുകയായിരുന്നു

‘ദ മൈൻഡ്‌ഫുൾ എഐ ലാബ്’ എന്ന ടെക് കൺസൾട്ടൻസിയുടെ സ്ഥാപകയും സിഇഒയുമാണ് ഡാറ്റാ സയന്റിസ്റ്റായ സേത്ത് (39) എന്ന് പോലീസ് പറഞ്ഞു.

യുവതിയുടെ ലിങ്ക്ഡ്ഇൻ പ്രൊഫൈൽ അനുസരിച്ച് , സേത്ത് ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എത്തിക്‌സ് വിദഗ്ദ്ധയാണ്, ഡാറ്റ സയൻസിലും സ്റ്റാർട്ടപ്പ് വ്യവസായത്തിലും 12 വർഷത്തെ പരിചയമുണ്ട്.

AI എത്തിക്‌സ് ലിസ്റ്റിലെ 100 മിടുക്കരായ സ്ത്രീകളിൽ സേത്ത് ഉണ്ടായിരുന്നുവെന്നും മസാച്യുസെറ്റ്‌സിലെ ബോസ്റ്റണിലുള്ള ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിലെ ബെർക്ക്‌മാൻ ക്ലീൻ സെന്ററിൽ ഫെലോ ആയിരുന്നുവെന്നും പോലീസ് കൂട്ടിച്ചേർക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us