ബെംഗളൂരു – മൈസൂരു ഹൈവേ; ജിപിഎസ് ടോൾ പിരിവിനുള്ള ട്രയൽ റൺ ആരംഭിച്ചു

ബെംഗളൂരു : പുതിയ ബെംഗളൂരു – മൈസൂരു ദേശീയ പാതയിൽ പരീക്ഷണാടിസ്ഥാനത്തിൽ ജിപിഎസ് ടോൾ പിരിവ് ആരംഭിക്കാൻ ഒരുങ്ങി കേന്ദ്ര ഹൈവേ മന്ത്രാലയം .

ബെംഗളൂരു വിനും മൈസൂരുവിനും ഇടയിലുള്ള പുതിയ ഹൈവേയിൽ ജിപിഎസ് അടിസ്ഥാനമാക്കി ഹൈവേയിൽ സഞ്ചരിക്കുന്ന ദൂരത്തിന് മാത്രം ടോൾ പിരിക്കുന്ന സംവിധാനം നടപ്പാക്കാനാണ് ആലോചിക്കുന്നത്.

കൂടാതെ ഡൽഹി-ജയ്പൂർ ഹൈവേയിൽ ഇത് നടപ്പാക്കാനും കേന്ദ്ര ഗതാഗത വകുപ്പ് നിർദേശിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് വാഹനം നീങ്ങുന്നിടത്തോളം ടോൾ പിരിക്കാനുള്ള ജിയോ ഫെൻസിങ് ജോലികളും ആരംഭിച്ചിട്ടുണ്ട്.

  ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എം.ഡി.എം.എയുമായി അറസ്റ്റില്‍

ഏതാനും മാസങ്ങൾക്കുമുമ്പ് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ജിപിഎസ് അടിസ്ഥാനമാക്കിയുള്ള ടോൾ പിരിവ് സംവിധാനം നടപ്പിലാക്കാൻ നിർദ്ദേശിച്ചിരുന്നു.

രാജ്യത്ത് ഇതിനകം 18 ലക്ഷം വാണിജ്യ വാഹനങ്ങളിൽ ജിപിഎസ് ഘടിപ്പിച്ചിട്ടുണ്ട്. തുടക്കത്തിൽ ഈ വാഹനങ്ങൾ മാത്രമാണ് ജിപിഎസ് ടോൾ പിരിവ് സംവിധാനത്തിന് കീഴിൽ വരിക.

ഈ പരീക്ഷണം വിജയിച്ചെങ്കിലും മറ്റ് വാഹനങ്ങളിലും ഹൈവേകളിലും ഈ സംവിധാനം നടപ്പാക്കും.

ജിപിഎസ് സ്ഥാപിക്കുന്നത് വാഹനമോടിക്കുന്നവർക്ക് തങ്ങൾ എത്ര കിലോമീറ്റർ പിന്നിട്ടെന്ന് അറിയാൻ സഹായിക്കും.

  'പരിവാഹൻ' വെബ്‌സൈറ്റ് വഴി രാജ്യവ്യാപക തട്ടിപ്പ്; 24-കാരനായ ടെക്കി പിടിയിൽ

അവർ യാത്ര ചെയ്യുന്ന അത്രയും പണം അവരുടെ അക്കൗണ്ടിൽ നിന്ന് കുറയ്ക്കും. ഈ പുതിയ സംവിധാനം നടപ്പിലാക്കുന്നത് വാഹന യാത്ര വളരെ സൗകര്യപ്രദമാക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇനി എല്ലാ സ്കൂളുകളും ഒരേ സമയം; അതിരാവിലെ സ്കൂളിലേക്ക് ഓടേണ്ട വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പുതിയ ടൈംടേബിൾ നിലവിൽ വന്നു
[masterslider id="10"]

Related posts