അതിരു കടന്ന് വിജയാഘോഷം; ബാറിൽ പുലർച്ചെവരെ സിനിമാ വിജയാഘോഷം നടത്തിയ നടന്മാർക്ക് നോട്ടീസ് അയച്ച് ബെംഗളൂരു പോലീസ്

ബെംഗളൂരു : ബാറിൽ പുലർച്ചെവരെ സിനിമയുടെ വിജയാഘോഷം നടത്തിയതിന് കന്നഡ നടന്മാരായ ദർശനും അഭിഷേക് അംബരീഷിനും നടനും നിർമാതാവുമായ റോക്‌ലൈൻ വെങ്കടേഷിനും ബെംഗളൂരു പോലീസ് നോട്ടീസയച്ചു.

സുബ്രഹ്മണ്യനഗർ പോലീസ് രജിസ്റ്റർചെയ്ത കേസിലാണ് സ്റ്റേഷനിൽ ഹാജരാകാനാവശ്യപ്പെട്ട് നോട്ടീസയച്ചത്. നഗരത്തിലെ ഒരു റൂഫ്ടോപ് ബാറിൽ കഴിഞ്ഞ ബുധനാഴ്ച നടത്തിയ പാർട്ടിയുടെ പേരിലാണ് കേസ്.

  ബെംഗളൂരുവിൽ കന്നഡികർക്ക് നേരെ തമിഴ് സംഘത്തിന്റെ ക്രൂരമായ ആക്രമണം

ദർശൻ നായകനായ ‘കാടേറ’ എന്ന സിനിമയുടെ വിജയാഘോഷമാണ് നടത്തിയത്. രാത്രി ഒരുമണിവരെയേ ബാർ പ്രവർത്തിക്കാൻ പാടുള്ളൂവെന്നാണ് നിയമമെങ്കിലും പാർട്ടി പുലർച്ചെവരെ തുടർന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശ്രദ്ധിച്ചോളു മാലിന്യം തരംതിരിച്ചില്ലെങ്കിൽ പിഴ ഉറപ്പ്; ബെംഗളൂരുവിൽ നിയമങ്ങൾ കർശനമാക്കി ജിബിഎ: പിഴ തുക അറിയാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us