ബെംഗളൂരു : പനമ്പൂർ ബീച്ചിൽ പുതുതായി നിർമിച്ച ഫ്ലോട്ടിംഗ് കടൽപ്പാലം കർണാടക നിയമസഭാ സ്പീക്കർ യു ടി ഖാദർ ഉദ്ഘാടനം ചെയ്തു.
സമീപ വർഷങ്ങളിൽ വിനോദസഞ്ചാരികളുടെ വരവ് വർധിച്ചുകൊണ്ടിരിക്കുന്ന ബീച്ചിലെ പുതിയ ആകർഷണമാണ് ഈ പാലം. ഇരട്ട തീരദേശ ജില്ലകളിലെ രണ്ടാമത്തെ ഫ്ലോട്ടിംഗ് പാലമാണിത്, ആദ്യത്തേത് ഉഡുപ്പിയിലെ മാൽപെ ബീച്ചിൽ തുറന്നിരുന്നു.
ഭണ്ഡാരി ബിൽഡേഴ്സിന്റെ യൂണിറ്റായ കദളി ബീച്ച് ടൂറിസം വികസന സമിതിയാണ് 125 മീറ്റർ നീളത്തിൽ നിർമിച്ച പാലം ബുധനാഴ്ച ഉദ്ഘാടനം ചെയ്തത്.
വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്കായി 12 ലൈഫ് ഗാർഡുകളെയും അധിക സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. ഫ്ലോട്ടിംഗ് ബ്രിഡ്ജിൽ പരമാവധി 50 പേർക്ക് സൂര്യാസ്തമയം കാണാം.
ബീച്ച് ടൂറിസം വികസനത്തിന് മുൻഗണന നൽകുന്നതിന് ടൂറിസം മന്ത്രി എച്ച്കെ പാട്ടീലുമായി ചർച്ച നടത്തുമെന്ന് ഖാദർ പ്രസംഗത്തിൽ പറഞ്ഞു.
ചടങ്ങിൽ ബീച്ച് വികസന സമിതി പാർട്ണർമാരായ ലക്ഷ്മീഷ് ഭണ്ഡാരി, രാജേഷ് ഹുക്കേരി എന്നിവർ പങ്കെടുത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.