ബംഗളൂരു: മന്ത്രിമാരുടെ അടുത്ത അനുയായിയെന്ന വ്യാജേന നിരവധി പേരെ കബളിപ്പിച്ചയാളെ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു.
വിവിധ ബിസിനസ്സുകളിൽ പണം നിക്ഷേപിക്കുന്നതിനായി തന്റെ അക്കൗണ്ടുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്യാമെന്ന് പറഞ്ഞ് ആളുകളെ വശീകരിച്ച എഞ്ചിനീയറിംഗ് ബിരുദധാരിയായ സന്തോഷ് ആണ് അറസ്റ്റിലായത്.
സന്തോഷ് നഗരത്തിലെ നിരവധി നിക്ഷേപകരുമായി സൗഹൃദം സ്ഥാപിക്കുകയും മുഖ്യമന്ത്രിയുടെ ഓഫീസിലും മറ്റ് മന്ത്രിമാരുടെ ഓഫീസുകളിലും തനിക്ക് ബന്ധമുണ്ടെന്ന് അവരോട് പറയുകയും ചെയ്തു.
നിക്ഷേപകരെ ഫോണിൽ വിളിച്ച് അത് മന്ത്രിയുടെ ഓഫീസിൽ നിന്നുള്ള കോളുകൾ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് തന്റെ അക്കൗണ്ടിലേക്ക് വൻ തുക കൈമാറാൻ പ്രേരിപ്പിച്ചതായാണ് പരാതി.
കബളിപ്പിക്കപ്പെട്ടവർ നൽകിയ പരാതിയിൽ സന്തോഷിനെ മഹാലക്ഷ്മി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.