തിരുവനന്തപുരം: ട്രാക്കിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം.
ശനി, ഞായർ ദിവസങ്ങളിൽ സംസ്ഥാനത്ത് ഓടുന്ന എട്ട് ട്രെയിനുകൾ റദ്ദാക്കി.
12 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി.
റദ്ദാക്കിയവയിൽ മാവേലി എക്സ്പ്രസടക്കമുള്ള ട്രെയിനുകളുണ്ട്.
ഇരിങ്ങാലക്കുട, പുതുക്കാട് സെക്ഷനിൽ പാലം പണി നടക്കുന്നതിനാലാണ് ട്രെയിനുകൾ റദ്ദാക്കിയത്.
പൂർണമായി റദ്ദാക്കിയവ:-
നാളെ- 16603- മംഗളൂരു സെൻട്രെൽ- തിരുവനന്തപുരം മാവേലി എക്സ്പ്രസ്, 06018 എറണാകുളം- ഷൊർണൂർ മെമു, 06448 എറണാകുളം- ഗുരുവായൂർ എക്സ്പ്രസ് സ്പെഷ്യൽ.
ഞായറാഴ്ച- 16604- തിരുവനന്തപുരം- മംഗളൂരു സെൻട്രെൽ മാവേലി എക്സ്പ്രസ്, 06017 ഷൊർണൂർ- എറണാകുളം മെമു, 06439 ഗുരുവായൂർ- എറണാകുളം എക്സ്പ്രസ് സ്പെഷ്യൽ , 06453 എറണാകുളം- കോട്ടയം എക്സ്പ്രസ് സ്പെഷ്യൽ, 06434 കോട്ടയം- എറണാകുളം എക്സ്പ്രസ് സ്പെഷ്യൽ.
ഭാഗികമായി ഓടുന്നത് വഴിതിരിച്ചു വിടുന്നത്:-
ഇന്ന് യാത്ര ആരംഭിക്കുന്ന 22656 ഹസ്രത്ത് നിസാമുദ്ദീൻ- എറണാകുളം വീക്ക്ലി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ഷൊർണൂരിനും എറണാകുളത്തിനും ഇടയിൽ റദ്ദാക്കി. 16127 ചെന്നൈ എഗ്മോർ- ഗുരുവായൂർ എക്സ്പ്രസ് എറണാകുളത്തിനും ഗുരുവായൂരിനും ഇടയിൽ റദ്ദാക്കി.
12978 അജ്മീർ- എറണാകുളം മരുസാഗർ എസ്പ്രസ് തൃശൂരിനും എറണാകുളത്തിനും ഇടയിൽ റദ്ദാക്കി.
16335 ഗാന്ധിധാം ബിജി- നാഗർകോവിൽ എക്സ്പ്രസ് ഷൊർണൂരിൽ നിന്നു പൊള്ളാച്ചി, മധുര, നാഗർകോവിൽ വഴി തിരിച്ചു വിടും. തൃശൂർ, ആലുവ, എറണാകുളം നോർത്ത് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകില്ല.
16381 പുനെ- കന്യാകുമാരി എക്സ്പ്രസ് പാലക്കാടു നിന്നു പൊള്ളാച്ചി, കന്യാകുമാരി വഴി തിരിച്ചുവിടും. ഒറ്റപ്പാലം, തൃശൂർ, അങ്കമാലി, ആലുവ, എറണാകുളം നോർത്ത്, തൃപ്പൂണിത്തുറ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായങ്കുളം, കരുനാഗപ്പള്ളി, കൊല്ലം, പരവൂർ, വർക്കല ശിവഗിരി, കടയ്ക്കാവൂർ, ചിറയിൻകീഴ്, തിരുവനന്തപുരം പേട്ട, തിരുവനന്തപുരം സെൻട്രൽ, നെയ്യാറ്റിൻകര, പാറശ്ശാല, കുഴിത്തുറ, എരണിയൽ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകില്ല.
നാളെ:- യാത്ര തുടങ്ങുന്ന 16128 ഗുരുവായൂർ എക്സ്പ്രസ്- ചെന്നൈ എഗ്മോർ ഗുരുവായൂരിനും എറണാകുളത്തിനും ഇടയിൽ റദ്ദാക്കി. 16630 മംഗളൂരു സെൻട്രൽ- തിരുവനന്തപുരം മലബാർ എക്സ്പ്രസ് ഷൊർണൂരിനും തിരുവനന്തപുരത്തിനും ഇടയിൽ റദ്ദാക്കി. 16327 മധുര എക്സ്പ്രസ്- ഗുരുവായൂർ ആലുവയ്ക്കും ഗുരുവായൂരിനും ഇടയിൽ റദ്ദാക്കി.
16342 തിരുവനന്തപുരം സെൻട്രൽ- ഗുരുവായൂർ ഇന്റർസിറ്റി എക്സ്പ്രസ് എറണാകുളത്തിനും ഗുരുവായൂരിനും ഇടയിൽ റദ്ദാക്കി. 16629 തിരുവനന്തപുരം- മംഗളൂരു സെൻട്രൽ മലബാർ എക്സ്പ്രസ് തിരുവനന്തപുരത്തിനും ഷൊർണൂരിനും ഇടയിൽ റദ്ദാക്കി. 16187 കാരയ്ക്കൽ- എറണാകുളം എക്സ്പ്രസ് പാലക്കാടിനും എറണാകുളത്തിനും ഇടയിൽ റദ്ദാക്കി.
ഞാറാഴ്ച യാത്ര തുടങ്ങുന്ന 16341 ഗുരുവായൂർ- തിരുവനന്തപുരം ഇന്റർ സിറ്റി എക്സ്പ്രസ് ഗുരുവായൂരിനും എറണാകുളത്തിനും ഇടയിൽ റദ്ദാക്കി. 16328 ഗുരുവായൂർ- മധുര എക്സ്പ്രസ് ഗുരുവായൂരിനും ആലുവയ്ക്കും ഇടയിൽ റദ്ദാക്കി. 16188 എറണാകുളം- കാരയ്ക്കൽ എക്സ്പ്രസ് എറണാകുളത്തിനും പാലക്കാടിനും ഇടയിൽ റദ്ദാക്കി.
ഈ ട്രെയിൻ വൈകും:-
നാളെ ഉച്ചയ്ക്ക് 2.25നു യാത്ര തുടങ്ങേണ്ട 16348 മംഗളൂരു സെൻട്രൽ- തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ് ഏഴ് മണിക്കൂർ വൈകി രാത്രി 9.25നു മാത്രമേ യാത്ര ആരംഭിക്കു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.