മുൻ എം.എൽ.എ ഡോ.കെ.ശ്രീനിവാസമൂർത്തിയുടെ ഭാര്യ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടിയതിനെതിരെ കേസ്

ബെംഗളൂരു: നെലമംഗല നിയോജക മണ്ഡലം മുൻ എം.എൽ.എ ഡോ.കെ.ശ്രീനിവാസമൂർത്തിയുടെ ഭാര്യ ഡോ.സുജ കെ.ശ്രീധരയ്ക്ക് ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കാൻ വ്യാജ ജാതി സർട്ടിഫിക്കറ്റ് ഉപയോഗിച്ചതായി ആരോപണം. ബെംഗളൂരുവിലെ സർക്കാർ ആയുർവേദ മെഡിക്കൽ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറായി സ്ഥാനക്കയറ്റം ലഭിക്കാൻ വ്യാജ ജാതി സർട്ടിഫിക്കറ്റ് നൽകിയെന്നാണ് സുജയ്ക്ക് എതിരെയുള്ള ആരോപണം. കേരളത്തിൽ നിന്നുള്ള ഈഴവ (ബില്ലവ-ഈഡിഗ) ജാതിയിൽപ്പെട്ട സുജ നെലമംഗല തഹസിൽദാരിൽ നിന്ന് വ്യാജ പട്ടികജാതി (എസ്‌സി) സർട്ടിഫിക്കറ്റ് നേടിയതായി പരാതിയിൽ പറയുന്നു. സുജ, നെലമംഗല തഹസിൽദാർ, നെലമംഗല റവന്യൂ ഇൻസ്‌പെക്ടർ, വില്ലേജ് അക്കൗണ്ടന്റ് എന്നിവർക്കെതിരെ സിവിൽ…

Read More

ബംഗളൂരുവിൽ ബോയിലർ പൊട്ടിത്തെറിച്ച് തൊഴിലാളി മരിച്ചു; ഒരാൾക്ക് പരിക്ക്

ബെംഗളൂരു: സോംപുര ഇൻഡസ്ട്രിയൽ ഏരിയയിൽ ബോയിലർ പൊട്ടിത്തെറിച്ച് 40 കാരനായ തൊഴിലാളി മരിച്ചു. ടി ദാസറഹള്ളി സ്വദേശിയായ മഞ്ഞപ്പ എന്ന ചിഗമല്ലപ്പയാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സഹപ്രവർത്തകൻ മനോജിന് (29) പരിക്കേറ്റതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. അരോമാറ്റിക് കമ്പനിയിൽ അറ്റകുറ്റപ്പണികൾക്കായി കൊണ്ടുപോകുമ്പോൾ ഉച്ചയ്ക്ക് ശേഷം ബോയിലർ പൊട്ടിത്തെറിച്ചതായി പോലീസ് പറഞ്ഞു. ബോയിലറുകൾ തുരുമ്പെടുത്തെന്നും കമ്പനി സുരക്ഷാ മുൻകരുതലുകളൊന്നും പാലിച്ചില്ലെന്നും ആരോപണം ഉയരുന്നുണ്ട്. ബെംഗളൂരു റൂറൽ ജില്ലയിലെ നെലമംഗല ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് (ഡിവൈഎസ്പി) ജഗദീഷ് ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. കൂടുതൽ അന്വേഷണം…

Read More

വോട്ടർ പട്ടിക പുതുക്കലിന് തുടക്കം; ബെംഗളൂരുവിൽ വോട്ടർമാരുടെ എണ്ണത്തിൽ ഉണ്ടായത് അഞ്ച് ലക്ഷം വർധന

election

ബെംഗളൂരു: ലോകസഭാ തെരഞ്ഞെടുപ്പിനായി കർണാടകയിലെ അന്തിമ വോട്ടർ പട്ടിക പുതുക്കൽ നടപടികൾക്ക് തുടക്കമായി. ഡിസംബർ 8 വരെ ഇത് നീണ്ടുനിൽക്കും. പേരിലും മേൽവിലാസത്തിലും മറ്റും തിരുത്തലുകൾ വരുത്തേണ്ടവർക്ക് അപേക്ഷിക്കാം. അന്തിമ വോട്ടർ പട്ടിക ജനുവരി 5ന് പ്രസിദ്ധീകരിക്കും. ഒരു വർഷത്തിനിടെ ബെംഗളൂരുവിൽ വോട്ടർമാരുടെ എണ്ണം അഞ്ച് ലക്ഷം വർദ്ധിച്ചതായി ബിബിഎംപി പുറത്തിറക്കിയ കരട് വോട്ടർ പട്ടിക കണക്കുകൾ. 2023 ജനുവരി 1 വരെ 92.09 ലക്ഷം വോട്ടർമാരാണ് ബെംഗളൂരുവിൽ ഉണ്ടായിരുന്നതെന്നും വെള്ളിയാഴ്ച പുറത്തിറക്കിയ കരട് രേഖയിൽ ഇത് 97.90 ലക്ഷമായി വർധിച്ചുവെന്നും ബൃഹത് ബെംഗളൂരു…

Read More

വിവാദത്തിൽ പെട്ട് സുരേഷ് ഗോപി; മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറി; വനിതാ കമ്മീഷനിൽ പരാതി നൽകുമെന്ന് പത്രപ്രവർത്തക യൂണിയൻ

തിരുവനന്തപുരം: മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സുരേഷ് ഗോപിക്ക് എതിരെ വനിതാ കമ്മീഷനിൽ പരാതി നൽകുമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ (KUWJ) അറിയിച്ചു. സുരേഷ് ഗോപി മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് സംഭവം. ഇഷ്ടപ്പെടാത്ത ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകയുടെ തോളിൽ കൈ വെക്കുമ്പോൾ തന്നെ അവർ അത് തട്ടി മാറ്റുന്നുണ്ട്. ഇത് ആവർത്തിച്ചപ്പോഴും കൈ തട്ടി മാറ്റേണ്ടി വന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. തൊഴിൽ എടുക്കുന്ന എല്ലാ സ്ത്രീകൾക്കും നേരെയുള്ള അവഹേളനമാണിതെന്ന് യൂണിയൻ സംസ്ഥാന പ്രസിഡന്റും ജനറൽ സെക്രട്ടറിയും ആവശ്യപ്പെട്ടു. തെറ്റ് അംഗീകരിച്ച് സുരേഷ് ഗോപി മാപ്പ് പറയണമെന്നും…

Read More

‘പുനീതിന്റെ പേരിൽ ഒരുങ്ങുന്നു ഉപഗ്രഹം’ ; കുട്ടിപങ്കാളിത്തത്തോടെ ആരംഭിക്കുന്ന ഉപഗ്രഹ വിക്ഷേപണം മാർച്ചിൽ

സർക്കാർ സ്‌കൂൾ കുട്ടികളുടെ പങ്കാളിത്തത്തോടെ നിർമ്മിക്കുന്ന പുനീത് ഉപഗ്രഹം 2024 മാർച്ചിൽ വിക്ഷേപിക്കാൻ സാധ്യതയുണ്ടെന്ന് കർണാടക ശാസ്ത്ര സാങ്കേതിക മന്ത്രി എൻ എസ് ബോസരാജു പറഞ്ഞു. അന്തരിച്ച നടൻ പുനീത് രാജ്കുമാറിന്റെ പേരിലുള്ള സാറ്റലൈറ്റ് പദ്ധതിയുടെ പുരോഗതി അവലോകനം ചെയ്യാൻ അദ്ദേഹം ഇന്ത്യൻ ടെക്‌നോളജി കോൺഗ്രസ് അസോസിയേഷൻ അംഗങ്ങളുമായി വികാസ സൗധയിൽ കൂടിക്കാഴ്ച നടത്തി. കർണാടക സയൻസ് ആൻഡ് ടെക്നോളജി പ്രൊമോഷൻ സൊസൈറ്റിയുടെയും കർണാടക സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെയും നേതൃത്വത്തിൽ ഐടിസിഎയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രി പ്രസ്താവനയിൽ പറഞ്ഞു. ക്യൂബ്സാറ്റ്…

Read More

വിവാഹേതര ലൈംഗികബന്ധം; ഉഭയസമ്മതമില്ലാത്ത സ്വവര്‍ഗ ലൈംഗികതയും കുറ്റകരമാക്കാൻ പാർലമെന്ററി സമിതിയുടെ ശുപാർശ

വിവാഹേതര ലൈംഗിക ബന്ധവും ഉഭയസമ്മതമില്ലാത്ത സ്വവര്‍ഗ ലൈംഗികതയും വീണ്ടും ക്രിമിനല്‍ കുറ്റമാക്കിയേക്കും. പാര്‍ലമെന്ററി സമിതി ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് അടുത്തയാഴ്ച സമര്‍പ്പിക്കും. 2018 ല്‍ സുപ്രീം കോടതി റദ്ദാക്കിയ വകുപ്പുകള്‍ പുനസ്ഥാപിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. സ്ത്രീക്കും പുരുഷനും ഒരേ ശിക്ഷ ശുപാര്‍ശ ചെയ്യുന്ന നിയമമാണ് പാര്‍ലമെന്ററി സമിതിയുടെ പരിഗണനയിലുള്ളത്.

Read More

വിദ്യാർത്ഥിനിയ്ക്ക് നേരെ ആസിഡ് എറിഞ്ഞ സ്‌കൂൾ ഹെഡ്മാസ്റ്ററെ സസ്‌പെൻഡ് ചെയ്തു

ബെംഗളൂരു: ചിത്രദുർഗയിലെ ജോഡിചിക്കനഹള്ളി സർക്കാർ സീനിയർ പ്രൈമറി സ്‌കൂളിലെ ഹെഡ്മാസ്റ്റർ രംഗസ്വാമി ഒരു വിദ്യാർത്ഥിനിയുടെ മേൽ ടോയ്‌ലറ്റ് വൃത്തിയാക്കാൻ ഉപയോഗിച്ച ആസിഡ് എറിഞ്ഞുവെന്ന് ആരോപിക്കപ്പെടുന്നു. രംഗസ്വാമിയെ ഉടൻ സസ്‌പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവിറക്കി നിർണായക നടപടികളുമായി ഡിഡിപിഐ രവിശങ്കർ റെഡ്ഡി. പ്രധാന അധ്യാപികയ്‌ക്കെതിരെ ചിത്രദുർഗ റൂറൽ പോലീസ് സ്‌റ്റേഷനിൽ കേസെടുത്തതിന് പിന്നാലെയാണ് ഉത്തരവ്. വിദ്യാഭ്യാസ സമ്പ്രദായത്തിനുള്ളിൽ വിദ്യാർത്ഥികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നതായിരുന്നു ഈ കേസ്. ഒക്‌ടോബർ 25ന് ദസറ അവധി കഴിഞ്ഞ് സ്‌കൂളിൽ തിരിച്ചെത്തിയ വിദ്യാർഥികളോട് കക്കൂസ് വൃത്തിയാക്കാൻ പ്രധാനാധ്യാപകൻ ആവശ്യപ്പെട്ടിരുന്നതയാണ് പറയപ്പെടുന്നത്.…

Read More

തീരാതെ തകരാറുകൾ; തുടർച്ചയായി വഴിയിൽ കിടന്ന് ബിഎംടിസി ബസുകൾ

ബെംഗളൂരു:  ബിഎംടിസി ബസുകൾ തുടർച്ചയായി തകരാറിലായി വഴിയിൽ കിടക്കുന്ന സംഭവങ്ങൾ വർധിക്കുന്നു . ട്രാഫിക് പോലീസിന്റെ സമൂഹമാധ്യമ പേജുകളിൽ ബസുകൾ തകരാറിലായി ഗതാഗത തടസമുണ്ടാകുന്ന ചിത്രങ്ങൾ വർധിച്ചതോടെ പരിഹാരം കാണണം എന്ന ആവശ്യവുമായി യാത്രക്കാർ . പൊതുഗതാഗത സംവിധാനത്തിലേക്ക് യാത്രക്കാരെ ആകർഷിക്കാൻ കൂടുതൽ മെട്രോ ഫീഡർ ബസുകൾ ഉൾപ്പെടെ ബിഎംടിസി ഏർപെടുത്തിയപ്പോളാണ് ബസുകൾ പാതിവഴിയിൽ പണിമുടക്കുന്നത് . തിരക്കേറിയ റോഡിൽ ബസുകൾ തകരാറിലാക്കുന്നതോടെ ഗതാഗതക്കുരുക്കും പതിവാകുകയാണ് . അറ്റകുറ്റപണികൾ നടത്തുന്നതിൽ വരുന്ന വീഴ്ചയാണ് പുതിയ ബസുകൾ ഉൾപ്പെടെ വഴിയിൽ കിടക്കുന്നതിനു കാരണമാകുന്നത് . ശക്തി…

Read More

പച്ചക്കറിയിലെ വിഷാംശമായ ഘനലോഹങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാം? എന്ത് കഴിക്കണം ? എങ്ങനെ കഴിക്കണം ? വായിക്കുക

ബെംഗളൂരു: വിൽക്കുന്ന പച്ചക്കറികളിൽ ലോഹത്തിന്റെ അംശം കൂടുതലാണെന്ന വാർത്തകൾ അവയുടെ ഉപഭോഗം സംബന്ധിച്ച് ആശങ്ക ഉയർത്തിയിട്ടുണ്ട്. ഇരുമ്പ്, കാഡ്മിയം, ലെഡ്, നിക്കൽ തുടങ്ങിയ ഘനലോഹങ്ങളുടെ ഉൽപ്പന്നങ്ങളിൽ പരിശോധിക്കുന്നതിനായി എൻവയോൺമെന്റൽ മാനേജ്‌മെന്റ് ആൻഡ് പോളിസി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (EMPRI) നഗരത്തിലെ നിരവധി സൂപ്പർമാർക്കറ്റുകളിൽ നിന്നും റീട്ടെയിൽ സ്റ്റോറുകളിൽ നിന്നും 400 സാമ്പിളുകൾ ശേഖരിച്ചു. വഴുതന, തക്കാളി, കാപ്‌സിക്കം, ബീൻസ്, കാരറ്റ്, പച്ചമുളക്, ഉള്ളി, ഉരുളക്കിഴങ്ങ്, ചീര, മല്ലി തുടങ്ങിയ പച്ചക്കറികളിൽ അവർ നടത്തിയ പരിശോധനയിൽ ഭക്ഷ്യ-കാർഷിക സംഘടന (എഫ്‌എഒ) നിശ്ചയിച്ചിട്ടുള്ള അനുവദനീയമായ പരിധി കവിഞ്ഞതായി കണ്ടെത്തി.…

Read More

ചുരത്തിൽ കെ.എസ്‌.ആർ.ടി.സി ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് ഗതാഗത തടസം നേരിട്ടു

വയനാട്: താമരശ്ശേരി ചുരം എട്ടാം വളവിന് സമീപം കെ.എസ്‌.ആർ.ടി.സി ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച്‌ ഗതാഗത തടസ്സം നേരിട്ടു. ഒരു ബസ്സിന്റെ ബ്രേക്ക്‌ നഷ്ടപ്പെട്ടതിനെ തുടർന്ന് മറ്റൊരു ബസ്സിൽ ഇടിച്ച്‌ സാഹസികമായി ബസ്സ്‌ നിർത്തുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് ലഭിക്കുന്നതെ ഉള്ളു വിശദാംശങ്ങൾക്ക് ബംഗളുരു വാർത്തയെ ഫോളോ ചെയ്യൂക.  

Read More
Click Here to Follow Us