ബെംഗളൂരു : നമ്മമെട്രോ കൂടുതൽ പാതകളിലേക്ക് സർവീസ് നടത്താൻ ഒരുങ്ങുന്നതിനിടെ ജീവനക്കാരെ മെട്രോയാത്രയ്ക്ക് പ്രോത്സാഹിപ്പിക്കുന്ന നടപടികളുമായി ഐ.ടി കമ്പനികൾ ഉൾപ്പെടെയുള്ള കോർപറേറ്റ് കമ്പനികൾ.
രൂക്ഷമായ ഗതാഗതകുരുക്ക് പ്രവർത്തനങ്ങളെ ബാധിക്കുന്ന പശ്ചാത്തലത്തിൽ മെട്രോ ഉപയോഗിച്ച് ജീവനക്കാരുടെ സുഖമ യാത്ര ഉറപ്പാക്കുകയാണ് ലക്ഷ്യം.
നമ്മ മെട്രോയിലും ബി.എം.ടി.സിയിലും ഒറ്റ കാർഡ് ഉപയോഗിച്ച് യാത്ര നടത്താൻ അവസരം ഒരുക്കുന്ന നാഷണൽ മൊബിലിറ്റി കാർഡുകൾ ജീവനക്കാർക്കായി വാങ്ങുന്നതിന് കമ്പനികൾ തുടക്കമിട്ടു.
വൈറ്റ് ഫീൽഡിലെ ഐ.റ്റി.പി.ബി ടെക്ക് പാർക്കിലെ ഒഎസ് കമ്പനി 500 കാർഡുകൾ വാങ്ങിയതായി ബി.എം.ആർ.സിയിൽ നിന്നുള്ള റിപ്പോർട്ടുകൾ.
സമാനമായ ആവശ്യവുമായി കൂടുതൽ കമ്പനികൾ സമീപിച്ചിട്ടുണ്ടെന്നും ബി.എം.ആർ.സിയിൽ പി.ആർ.ഒ പറഞ്ഞു.
മെട്രോ സ്റ്റേഷനുകളിലെ തുടർ യാത്രകൾ ഉറപ്പാക്കാൻ ഫീഡർ ബസുകളുടെ സർവീസ് വ്യാപിപ്പിക്കുന്നതിനായി ബി.എം.റ്റി.സി.യും ഐ.റ്റി കമ്പനികളുടെ അധികൃതരും തമ്മിൽ ചർച്ച പുരോഗമിക്കുകയാണ്.
സ്റ്റേഷനുകളിൽ നിന്നും ജീവനക്കാരെ ഓഫീസിൽ എത്തിക്കാനും മടക്ക യാത്രയ്ക്ക് കാബുകൾ നിയോഗിക്കാനും കമ്പനികൾ ലക്ഷ്യമിടുന്നുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.