ചെന്നൈ: ഭക്ഷണപ്രിയരുടെ കേന്ദ്രമായി മാറി ടി.നഗർ. 15 വർഷം മുമ്പ് വരെ ത്യാഗരായ നഗറിലെ വെങ്കിട്ടനാരായണ റോഡിലെ രാത്രി ജീവിതം രാത്രി 10 മണിയോടെ അവസാനിക്കുമായിരുന്നു.
രാത്രി 10 മണിക്ക് ശേഷം കോർപ്പറേഷൻ ശുചീകരണ തൊഴിലാളികൾ മാത്രമാണ് റോഡ് വൃത്തിയാക്കുന്നത്തിനായി തെരുവുകളിൽ ഉണ്ടായിരുന്നത്.
എന്നാൽ കഴിഞ്ഞ 10 വർഷത്തോളമായി ഈ റോഡ് ഭക്ഷണപ്രിയരുടെ വീടായി മാറിയിട്ട്. പ്രശസ്ത സിനിമാ സംവിധായകരും സെലിബ്രിറ്റികളും പതിവായി സന്ദർശിക്കുന്ന സ്ഥലമാണിതെന്നും പ്രദേശവാസികൾ അഭിപ്രായപെടുന്നുണ്ട്.
നിരവധി ഉന്തുവണ്ടി കച്ചവടക്കാരാണ് ഇവിടെ കച്ചവടം ആരംഭിച്ചിരിക്കുന്നത്, ഭക്ഷണത്തിനോ ചായയ്ക്ക് ആണെങ്കിൽപ്പോലും രാത്രിജീവിതം റോഡിൽ കൂടുതൽ ഊർജ്ജസ്വലമായിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ.
ഭക്ഷണത്തിന് പുറമെ ആളുകൾ ഈ പ്രദേശത്ത് എത്തുന്നതിൽ മറ്റു ചില കാരണങ്ങൾ കൂടിയുണ്ട് തിരുമല തിരുപ്പതി ദേവസ്ഥാനങ്ങൾ നടത്തുന്ന പ്രശസ്തമായ വെങ്കിടേശ്വര ക്ഷേത്രവും ഈ റോഡിയാണ് സ്ഥിതി ചെയ്യുന്നത്. ദിവസവും ആയിരക്കണക്കിന് ആളുകൾ ഈ ക്ഷേത്രം സന്ദർശിക്കാൻ എത്തും വാരാന്ത്യങ്ങളിൽ ക്ഷേത്രത്തിൽ പ്രവേശിക്കാൻ നീണ്ട ക്യൂവാണ് ഉണ്ടാകാർ.
കൂടാതെ ഇവിടെയുള്ള നടേശൻ പാർക്കും വൻ ജനക്കൂട്ടത്തെ ആകർഷിക്കുന്ന ഒന്നാണ് ആയിരക്കണക്കിന് ആളുകളാണ് എവിടെ നടക്കാനും എക്സര്സയിസ് ചെയ്യുന്നതിനും വൈകുന്നേരങ്ങളിൽ ഇവിടെയെത്തുന്നത്.
നവീകരിച്ച പാർക്കിൽ സ്കേറ്റ് ചെയ്യാനും വ്യായാമം ചെയ്യാനും, കുട്ടികൾക്ക് കളിക്കാനുമുള്ള സൗകര്യങ്ങളുണ്ട്. അതുകൊണ്ടുതന്നെ രാത്രി ഏഴുമണിക്ക് ശേഷം ധാരാളം കുട്ടികൾ ഉൾപ്പെടെ ഉള്ള ജനങ്ങൾ പാർക്കിൽ എത്തുന്നത് പതിവാണ്.
ചെന്നൈയുടെ ഉടനീളമുള്ള ചെറുപ്പക്കാർ അവരുടെ മാതാപിതാക്കളോടൊപ്പം ബാസ്ക്കറ്റ്ബോൾ മത്സരങ്ങൾ കാണാനും ഇവിടെയെത്താർ ഉണ്ട്., മത്സരങ്ങളിൽ ചിലത് ചിലത് രാത്രി വൈകും വരെ നീണ്ടുനിൽക്കും.
അങ്ങനെ തുടങ്ങി പാർക്ക് എത്തുന്നവരാകട്ടെ അമ്പലത്തിൽ വരുന്നവരാകട്ടെ തിരികെ പോകുന്ന സമയത് അവർ ചുറ്റുമുള്ള ഉന്തുവണ്ടി കച്ചവടക്കാരിൽ നിന്ന് ഭക്ഷണം കഴിക്കുന്നതും പതിവാണ്. സ്വാദിഷ്ടമായ പൊടി ദോശകൾ വിൽക്കുന്ന സപ്തഗിരിയാണ് ഇവിടെത്തെ ഏറ്റവും പ്രശസ്തമായ ഫുഡ് പോയിന്റുകളിൽ ഒന്ന്.
സപ്തഗിരിക്ക് നേരെ എതിർവശത്ത് രാമചന്ദ്രന്റെ ഉന്തുവണ്ടിയിലാണ് ഗ്രേവികളും സ്റ്റാർട്ടറുകളും ഉൾപ്പെടെ വിവിധതരം നോൺ-വെജിറ്റേറിയൻ ഭക്ഷണങ്ങൾ വിൽക്കുന്നത്. നടേശൻ പാർക്കിന്റെ പ്രധാന കവാടത്തിന് എതിർവശത്ത് രാജൻ നടത്തുന്ന അണ്ണാച്ചി ആപ്പകടൈയാണ് ഇവിടെ സന്ദർശിക്കേണ്ട മറ്റൊരു രസകരമായ ഫുഡ് ജോയിന്റ്.
പുതുതായി ഉണ്ടാക്കിയ അപ്പവും മുട്ടൈ (മുട്ട) അപ്പവുമാണ് രാജന്റെ കൈയൊപ്പ് ചാർത്തുന്ന വിഭവം. ഈ രണ്ടു പേരും തിരുനെൽവേലിയിൽ നിന്നും തൂത്തുക്കുടിയിൽ നിന്നുമുള്ള ഭക്ഷണമാണ് മെനു കാർഡിൽ അവതരിപ്പിച്ചട്ടുള്ളത്.
കുറച്ചുകൂടി താഴെയാണ് അബ്ദുൾ അസീസിന്റെ കട. എഞ്ചിനീയറായിരുന്ന ഈ സംരംഭകൻ ആദ്യം ഒരു ഉന്തുവണ്ടിയിലാണ് തന്റെ ബിസിനസ്സ് നടത്തിയത്. വൻ ഡിമാൻഡിനെ തുടർന്ന് ഇപ്പോൾ ഒരുകടയിലേക്ക് കച്ചവടം വിപുലീകരിച്ചിരിക്കുകയാണ്.
ഒരു പ്രവൃത്തിദിവസത്തിൽ 500-ലധികം ഭക്ഷണപ്രിയർ ഈ ഷോപ്പ് സന്ദർശിക്കുന്നു. രാത്രി ജീവിതം വൈകുന്നേരം 6 മണിക്ക് ആരംഭിച്ച് അർദ്ധരാത്രി കഴിഞ്ഞാണ് അവസാനിക്കാർ. പത്ത് വർഷം മുമ്പ് രാത്രി 10 മണിയോടെ ഈ പ്രദേശം നിശ്ശബ്ദമാകുമായിരുന്നുവെന്ന് പൂക്കച്ചവടക്കാരനായ ആർ.കണ്ണൻ പറയുന്നു,
എന്നാൽ ഇപ്പോൾ ഇവിടെ കച്ചവടക്കാർ അർദ്ധരാത്രി വരെ തുറന്നിരിക്കും. ചെന്നൈയുടെ എല്ലാ ഭാഗത്തുനിന്നും ആളുകൾ ഇവിടെ എത്താറുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.