ന്യൂഡൽഹി: ഇന്ത്യയുടെ ചന്ദ്രയാൻ 3 ദൗത്യം വിജയകരമായതോടെ ചന്ദ്രനെ ‘ഹിന്ദു രാഷ്ട്രമായി’ പ്രഖ്യാപിക്കണമെന്ന് ആവശ്യമുയരുന്നു.
ഓൾ ഇന്ത്യ ഹിന്ദു മഹാസഭ ദേശീയ അധ്യക്ഷൻ സ്വാമി ചക്രപാണി മഹാരാജിന്റേതാണ് ഈ ആവശ്യം.
മറ്റു മതങ്ങൾ ചന്ദ്രനിൽ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിനുമുൻപ് ഇന്ത്യ അധികാരം കാണിക്കണമെന്ന് കേന്ദ്രസർക്കാരിനോട് അദ്ദേഹം ആവശ്യപ്പെട്ടു.
മാത്രമല്ല, ഇതു സംബന്ധിച്ച പ്രമേയം പാർലമെന്റ് പാസാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് സ്വാമി ചക്രപാണി മഹാരാജ് ഇക്കാര്യം ആവശ്യപ്പെട്ടത്.
‘ഒരു ഭീകരനും’ അവിടെയെത്തുന്നതിനു മുൻപ് ഇന്ത്യൻ സർക്കാർ പെട്ടെന്ന് നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘‘ചന്ദ്രനെ ഹിന്ദു സാനാതന രാഷ്ട്രമായി പാർലമെന്റ് പ്രഖ്യാപിക്കണം.
ചന്ദ്രയാൻ 3 ലാൻഡ് ചെയ്ത സ്ഥലമായ ശിവശക്തി പോയിന്റ് അതിന്റെ തലസ്ഥാനമായി പ്രഖ്യാപിക്കണം.
കാരണം, ജിഹാദി മനസ്ഥിതിയുള്ള ഒരു ഭീകരനും അവിടെയെത്തരുത്’’ – സ്വാമി ചക്രപാണി മഹാരാജ് വിഡിയോയിലൂടെ പറഞ്ഞു.
ചന്ദ്രയാൻ 3 ഇറങ്ങിയ ചന്ദ്രന്റെ ധക്ഷിണധ്രുവം ഇനിമുതൽ ശിവശക്തി പോയിന്റ് എന്ന് അറിയപ്പെടുമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.