ബെംഗളൂരു: കർണാടകയിൽ അവശ്യസാധനങ്ങളുടെ വില വർധിച്ചതിന് പിന്നാലെ നഗരത്തിലെ ഭക്ഷണശാലകൾ ചൊവ്വാഴ്ച മുതൽ ഭക്ഷണവില വർധിപ്പിച്ചു.
ഭക്ഷണ സാധനങ്ങളുടെ വില 10% വരെ വർധിപ്പിക്കാൻ ബെംഗളൂരുവിലെ ഹോട്ടൽ ഓണേഴ്‌സ് അസോസിയേഷൻ ഹോട്ടലുകൾക്ക് നിർദ്ദേശം നൽകിയിട്ടുള്ളത്.
പച്ചക്കറികൾ, ചേരുവകൾ, പാലുൽപ്പന്നങ്ങൾ എന്നിവയുടെ വില ഓഗസ്റ്റ് 1 മുതലാണ് വർധിപ്പിച്ചത്. തിങ്കളാഴ്ച മുതൽ പാൽ ലിറ്ററിന് 3 രൂപ വർധിച്ചു. ഉപഭോക്താക്കൾക്ക് ഭാരമാകാത്ത തരത്തിലാണ് ഹോട്ടലുകളിലെ ഭക്ഷണവില വർധിച്ചതെന്ന് നഗരത്തിലെ ഒരു ഹോട്ടൽ ഉടമ പറഞ്ഞു.
നഗരത്തിലെ ദർശിനി, സർവീസ് ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, എസി സർവീസ് ഹോട്ടലുകൾ എന്നിവിടങ്ങളിലെ ഏറ്റവും പുതിയ ഭക്ഷണ വിലകളുടെ ലിസ്റ്റ് ഇതാ.
ഹോട്ടൽ ഭക്ഷണത്തിന്റെ വിലവർദ്ധനവിൽ ഉപഭോക്താക്കൾക്ക് അത്ഭുതമില്ല. അവർ അവ പതിവായി വീട്ടിൽ ഉപയോഗിക്കുന്നത് കൊണ്ടുതന്നെ പച്ചക്കറി, ചേരുവകൾ എന്നിവയുടെ വിലക്കയറ്റത്തെക്കുറിച്ച് അവർ ബോധവാന്മാരാണ് എന്നും 10% വില വർധിപ്പിക്കാൻ ഹോട്ടൽ ഓണേഴ്‌സ് അസോസിയേഷൻ സൂചിപ്പിച്ചതായും ഞങ്ങൾ അത് പിന്തുടരുകയാണ് എന്നും നഗരത്തിലെ ഒരു ഹോട്ടൽ ദർശിനി ഉടമ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.