ബന്ധുവിനൊപ്പം ഒളിച്ചോടി; ഭാര്യയെ അഞ്ച് വയസുകാരിയായ മകളുടെ കൺമുന്നിൽ വെച്ച് കൊലപ്പെടുത്തി യുവാവ്

ബെംഗളൂരു: ദൊഡ്ഡബല്ലാപൂരിനടുത്തുള്ള കോളൂർ ഗ്രാമത്തിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഹരീഷ് എന്ന യുവാവ് (29) അറസ്റ്റിൽ. ബന്ധുവിനൊപ്പം ഒളിച്ചോടിയതിന് ശേഷം ഹരീഷിന്റെ അടുത്തേക്ക് മടങ്ങാൻ ഭാരതി വിസമ്മതിച്ചതിനെ തുടർന്നാണ് സംഭവം. തുമകുരു ജില്ലയിലെ ചിക്കടലവട്ട ഗ്രാമവാസിയായ ഹരീഷ് ബുധനാഴ്ച വൈകിട്ട് വാടക വീട്ടിൽ വച്ച് ഭാരതിയെ കഴുത്തുഞെരിച്ചും തലയ്ക്കടിച്ചും കൊലപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. ഭാര്യയുടെ കഴുത്ത് ഞെട്ടിപ്പിക്കുന്ന സമയം, ദമ്പതികളുടെ അഞ്ചുവയസ്സുള്ള മകൾ ഈ ദാരുണമായ പ്രവൃത്തിക്ക് സാക്ഷിയായി. ഹരീഷ് തന്റെ ഗ്രാമത്തിലേക്ക് മടങ്ങുമ്പോൾ കുട്ടിയെ തന്നോടൊപ്പം കൊണ്ടുപോയതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാത്രി 8…

Read More

പോലീസ് കോൺസ്റ്റബിൾ ആത്മഹത്യ ചെയ്തു

ബെംഗളൂരു : ബെണ്ടിഗേരി ദൊഡ്ഡമണി കോളനിയിൽ പോലീസ് കോൺസ്റ്റബിൾ ആത്മഹത്യ ചെയ്തു. മല്ലികാർജുന രുദ്രപൂർ (30) ആണ് മരിച്ചത്. ബെൽഗാമിലെ സങ്കൊല്ലി ഗ്രാമവാസിയായ ഇയാൾ ബെണ്ടിഗേരി പോലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലായിരുന്നു. താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിന്റെ കാരണം അറിവായിട്ടില്ല. ബെണ്ടിഗേരി പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Read More

ഭർത്താവ് ഭാര്യയുടെ അനുവാദമില്ലാതെ ഭക്ഷണത്തിൽ തക്കാളി ഇട്ടു; ഭാര്യ വീട് വിട്ട് പിണങ്ങി പോയി

ന്യൂഡൽഹി: കുതിച്ചുയരുന്ന വിലയിൽ, തക്കാളി ദുരിതം എല്ലാ ഇടത്തരം കുടുംബങ്ങളെയും കീഴടക്കി.  അത്തരത്തിലുള്ള ഒരു കഥയാണ് മധ്യപ്രദേശിലെ ഷാഹ്ദോൾ ജില്ലയിൽ നിന്നുള്ള സന്ദീപ് ബർമന്റെത്. തന്നോട് ആലോചിക്കാതെ ഭക്ഷണത്തിൽ തക്കാളി ഉപയോഗിച്ചതിന് ഭാര്യ ആരതി ബർമൻ അവരുടെ വീട് വിട്ടുപോയെന്നാണ് ഭർത്താവിന്റെ പരാതി. ഒരു ഓൺലൈൻ റിപ്പോർട്ട് പ്രകാരം ആരതി തന്റെ മകളെയും കൂട്ടി ഉമരിയയിലെ സഹോദരിയുടെ വീട്ടിലേക്ക് പോയി. ഫുഡ് സർവീസ് നടത്തുന്ന സന്ദീപ് ഭാര്യയോട് ചോദിക്കാതെ തക്കാളി ഭക്ഷണത്തിൽ ചേർത്തതിനെ തുടർന്നാണ് ഇരുവരും തമ്മിൽ വഴക്കുണ്ടായതെന്ന് പറയപ്പെടുന്നു. സന്ദീപ് തക്കാളി ഉപയോഗിക്കരുതെന്ന്…

Read More

ഷിമോഗ വിമാനത്താവളം ഓഗസ്റ്റ് 11 മുതൽ പ്രവർത്തനക്ഷമമാകും; എം.ബി. പാട്ടീൽ

ബെംഗളൂരു: ഷിമോഗ വിമാനത്താവളം ഓഗസ്റ്റ് 11 മുതൽ പ്രവർത്തനക്ഷമമാകുമെന്നും അതിനുമുമ്പ് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ജൂലൈ 20-നകം ചെയ്യുമെന്നും വൻകിട വ്യവസായ, അടിസ്ഥാന സൗകര്യ വികസന മന്ത്രി എം ബി പാട്ടില അറിയിച്ചു. സംസ്ഥാനത്തെ പുതിയ വിമാനത്താവളങ്ങളുടെ പുരോഗതിയും മറ്റ് വിഷയങ്ങളും സംബന്ധിച്ച് വിധാൻസൗദയിൽ ഉദ്യോഗസ്ഥരുമായി മന്ത്രി നടത്തിയ ചർച്ചയിൽ സംസ്ഥാന സർക്കാർ പ്രവർത്തിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ആദ്യത്തെ വിമാനത്താവളമായിരിക്കും ഇതെന്ന് മന്ത്രി പറഞ്ഞു. ഷിമോഗ വിമാനത്താവളത്തിലേക്ക് ആംബുലൻസും മറ്റ് ആവശ്യമായ വാഹനങ്ങളും അനുവദിക്കേണ്ടതുണ്ട്. കോഫി കഫേ തുടങ്ങുന്നതുമായി ബന്ധപ്പെട്ടും പ്രവർത്തിക്കാനുണ്ട്. കൂടാതെ, ചില…

Read More

കർഷക കുടുംബത്തിന് ജാക്ക്പോട്ട്; തക്കാളി വിറ്റത് 38 ലക്ഷം രൂപയ്ക്ക്

tomato market

ബെംഗളൂരു: കോലാറിലെ കർഷകകുടുംബം എ.പി.എം.സി മാർക്കറ്റിൽ ചൊവ്വാഴ്ച വിറ്റത് 38 ലക്ഷം രൂപയ്ക്ക് 2000 പെട്ടി തക്കാളി. ഒരു പെട്ടിക്ക് 1900 രൂപയ്ക്കാണ് പ്രഭാകർ ഗുപ്തയും സഹോദരങ്ങളും തങ്ങളുടെ ഉൽപ്പന്നങ്ങൾ വിറ്റത്. 15 കിലോയുള്ള തക്കാളിക്ക് ചൊവ്വാഴ്ച പരമാവധി 2200 രൂപയും ബുധനാഴ്ച ഇതേ പെട്ടിക്ക് 1800 രൂപയുമാണ് ലഭിച്ചത്. കോലാർ ജില്ലയിലെ ബേതമംഗലയിലെ 40 ഏക്കറിലുള്ള ഫാമിൽ 40 വർഷമായി ഗുപ്തയും സഹോദരങ്ങളും പച്ചക്കറി കൃഷി ചെയ്യുന്നത്. രാസവളങ്ങളെയും കീടനാശിനികളെയും കുറിച്ച് നല്ല അറിവുള്ളതിനാൽ നല്ലയിനം പച്ചക്കറികളാണ് കുടുംബം വിളയിച്ചതെന്ന് പ്രഭാകറിന്റെ സഹോദരൻ…

Read More

തക്കാളിക്ക് വേണ്ടി കള്ളൻമാരുടെ പോരാട്ടം: രാവും പകലും വടികളുമായി തോട്ടത്തിൽ കാവൽ നിന്ന് ദമ്പതികൾ

tomato farm

ബെംഗളൂരു: വിപണിയിൽ തക്കാളിക്ക് വൻ ഡിമാൻഡ്. വില വർധിച്ചതോടെ കള്ളന്മാർ തക്കാളി ഫാമുകളിലേക്കാണിപ്പോൾ കണ്ണു നട്ടിരിക്കുന്നത്. ഇതോടെ രാവും പകലും കാറ്റും മഴയും വകവെക്കാതെ കൈയിൽ വടിയുമായി ദമ്പതികൾ തോട്ടം കാത്തു നിൽക്കുന്ന സംഭവമാണ് ദൊഡ്ഡബല്ലാപ്പൂരിൽ കണ്ടത്. ദൊഡ്ഡബല്ലാപൂർ താലൂക്കിലെ ലക്ഷ്മിദേവിപൂർ ഗ്രാമത്തിലെ ജഗദീഷിന്റെയും ശശികലയുടെയും ഫാമിൽ നിന്നാണ് തക്കാളി മോഷണം പോയത്. ഒന്നരലക്ഷത്തോളം രൂപയുടെ തക്കാളി മോഷണം പോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ മോഷ്ടാക്കൾക്കെതിരെയുള്ള മുൻകരുതൽ എന്ന നിലയിലാണ് ദമ്പതികൾ കൈയിൽ വടിയുമായി തോട്ടത്തിന് കാവൽ നിൽക്കുന്നത്. ജഗദീഷ് മൂന്ന് ലക്ഷം രൂപ…

Read More

അമിത ഹോംവർക്ക് നൽകി അധ്യാപകനെതിരെ പോക്സോ കേസ് എടുത്ത് പോലീസ്

ബെംഗളൂരു : ധാരാളം ഹോംവർക്ക് കൊടുക്കുന്നുവെന്ന പേരിൽ കണക്ക് അധ്യാപകനെതിരെ പോക്സോ കേസ്. ഹോംവർക്ക് ചെയ്തില്ലെങ്കിൽ ക്ലാസിൽ ശകാരിക്കുകയും ഇംപോസിഷൻ നൽകുകയും ചെയ്യുമെന്ന് പരാതിയിൽ പറയുന്നു. ചിക്കനായകനഹള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗൊഡെകെരെ ഗവ. ഹൈസ്കൂളിലെ അദ്ധ്യാപകനായ എച്ച്.എസ്. രവിക്ക് എതിരെയാണ് പൊലീസ് പോക്സൊ വകുപ്പ് ചുമത്തി കേസെടുത്തത്. രവി മാഷ് ക്ലാസെടുക്കുന്ന കുട്ടികൾ ഇംപോസിഷൻ ഭയന്ന് സ്കൂളിൽ പോവുന്നത് കുറഞ്ഞു. കാരണം തിരക്കിയ രക്ഷിതാക്കളോട് വിദ്യാർത്ഥികൾ കാര്യങ്ങൾ വിശദീകരിക്കുകയായിരുന്നു. രക്ഷിതാക്കളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

Read More

കെ.ആർ പുരം – ബയ്യപ്പനഹള്ളി രണ്ടര കിലോമീറ്റർ ഇടപ്പാത തുറക്കൽ; ഇനിയും സമയം എടുക്കും

ബെംഗളൂരു: നമ്മ മെട്രോ പർപ്പിൾ ലൈനിൽ 42 .49 കിലോമീറ്റർ യാത്ര സാധ്യമാക്കുന്ന കെ.ആർ പുരം – ബയ്യപ്പനഹള്ളി രണ്ടര കിലോമീറ്റർ ഇടപ്പാത തുറക്കൽ ഒരു മാസം കൂടി വൈകിയേക്കും. റെയിൽവേ സുരക്ഷ കമ്മീഷണറുടെ പരിശോധന ഓഗസ്റ്റ് 20 ന് ശേഷം ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തിലാണിത്. ഈ മാസം അവസാനത്തോടെ തുറക്കാമെന്നാണ് നേരെത്തെ പ്രഖ്യാപിച്ചിരുന്നത്. പാതയിലെ സിഗ്നലിങ് സംവിധാനം ഒരുക്കലും ബെന്നിഗനഹള്ളി സ്റ്റേഷൻ നിർമാണവും ഇനിയും പൂർത്തിയാക്കാൻ ഉണ്ട്. ഇതിനൊപ്പം കെങ്കേരി – ചല്ലഘട്ട (1 . 5 കിലോമീറ്റർ) പാതയുടെ കൂടെ നിർമാണവും പൂർത്തിയാക്കാനുണ്ട്.…

Read More

കേരള ആര്‍ടിസിയുടെ ഓണം സ്പെഷ്യൽ സർവീസ് ബുക്കിങ് തുടങ്ങി; ബസുകളുടെ സമയവും വിശദാംശങ്ങളും

ബെംഗളൂരു: നഗരത്തിൽ നിന്ന് അയൽ സംസ്ഥാനങ്ങളിലേക്കും തിരിച്ചും ഓണക്കാല യാത്രയ്ക്ക് പതിവായി ഉണ്ടാകുന്ന തിരക്ക് പരിഗണിച്ച് ഓഗസ്റ്റ് 22 മുതൽ സെപ്തംബർ 5 വരെ കേരള ആര്‍ടിസി നടത്തുന്ന അധിക സർവ്വീസുകളിലേക്കുള്ള ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു. കേരളത്തിൽ നിന്നും ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചുമാണ് കേരള ആര്‍ടിസി നടത്തുന്ന അധിക സർവ്വീസുകൾ. അതേസമയം സൂ​പ്പ​ർ എ​ക്സ്പ്ര​സി​ന് മു​ക​ളി​ലേ​ക്കു​ള്ള ക്ലാ​സ് ബ​സു​ക​ളി​ൽ ഫ്ലെ​ക്സി നി​ര​ക്കു​ക​ളാ​യ​തി​നാ​ൽ ഇ​ത്ത​വ​ണ ഓ​ണ​ക്കാ​ല യാ​ത്ര​ക​ൾ ചെ​ല​വേ​റും. സർവീസുകളെ സംബന്ധിച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ബു​ക്കി​ങ്ങി​നും www.online.keralartc.com, www.onlineksrtcswift.com എ​ന്നീ വെ​ബ്സൈ​റ്റു​ക​ളും enteksrtc,…

Read More

നന്ദിനി പാലിന് വില കൂട്ടാൻ സാധ്യത

ബെംഗളൂരു: ക്ഷീരകർഷകർക്ക് കൂടുതൽ സംഭരണ വില നൽകുന്നതിന്റെ ഭാഗമായി നന്ദിനി പാലിന് വില വർധിച്ചേക്കും. നിലവിൽ കർഷകർക്ക് കർണാടകം മിൽക്ക് ഫെഡറേഷൻ നൽകുന്ന സംഭരണ വിലയേക്കാൾകൂടുതൽ സ്വകാര്യ ഡയറികൾ നൽകുന്ന സാഹചര്യത്തിലാണ് വില കൂട്ടാതെ കഴിയില്ലെന്ന് മൃഗസംരക്ഷണ മന്ത്രി കെ.വെങ്കിടേഷ് നിയമ നിർമാണ കൗൺസിലിൽ ചോദ്യത്തിന് മറുപടിയായി പറഞ്ഞത്. കർഷകർക്ക് സംഭരണ വിലയായി വിവിധ യൂണിയനുകൾ ലിറ്ററിന് 32 – 35 രൂപവരെയാണ് നൽകുന്നത്. സ്വകാര്യ ഡയറികൾ 40 – 45 രൂപവരെ നൽകുന്നുണ്ട്. സംഭരണ വില ലിറ്ററിന് 5 രൂപയെങ്കിലും കൂട്ടണമെന്നാണ് കർഷകരുടെ…

Read More
Click Here to Follow Us