മെഡിക്കൽ വിദ്യാർത്ഥി അപാർട്മെന്റിന്റെ അഞ്ചാം നിലയിൽ നിന്ന് വീണ് മരിച്ചു

ബെംഗളൂരു : ശിവബാഗിൽ മെഡിക്കൽ വിദ്യാർത്ഥി അപ്പാർട്ട്മെന്റിന്റെ അഞ്ചാം നിലയിൽ നിന്ന് അബദ്ധത്തിൽ വീണ് മരിച്ചു. എജെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പഠിക്കുന്ന സമയ് ഷെട്ടി യാണ് മരിച്ചത്. ഞായറാഴ്ച രാവിലെ 11.00 ഓടെ കദ്രി ശിവബാഗിലെ സെൻട്രൽ പാർക്ക് അപാർട്മെന്റ് ബാൽക്കണിയിൽ പഠിക്കുന്നതിനിടെ അബദ്ധത്തിൽ കാല് വഴുതി വീഴുകയായിരുന്നെന്നാണ് കദ്രി ഈസ്റ്റ് പൊലീസ് പറയുന്നത് ഫോറൻസിക് വിഭാഗവും കദ്രി ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ പോലീസുകാരും സ്ഥലത്തെത്തി കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Read More

സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

ബെംഗളൂരു: കല്ലഡ്കയിൽ സ്വകാര്യ ബസിടിച്ച് മോട്ടോർ ബൈക്ക് യാത്രികൻ മരിച്ചു. കല്ലഡ്കയിലെ ഗോൾതമജലു മുറബൈലു സ്വദേശി ലതീഷ് (28) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ മോട്ടോർ ബൈക്കിൽ ക്ഷേത്രദർശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ലതീഷിനെ വിട്ട്‌ലയിൽ നിന്ന് വന്ന സ്വകാര്യ ബസ് കല്ലഡ്കയിൽ വച്ച് ഇടിക്കുകയായിരുന്നു. സംഭവസമയത്ത് ബസ് അമിതവേഗത്തിലായിരുന്നുവെന്നാണ് റിപ്പോർട്ട്. മെക്കാനിക്കായി ജോലി ചെയ്തിരുന്ന ലതീഷിനെ സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ് മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സ ഫലിക്കാതെ വൈകുന്നേരത്തോടെ മരിച്ചു. ട്രാഫിക് എസ്ഐ സുതേഷ് അപകടസ്ഥലം സന്ദർശിച്ചു. ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read More

ഓണം സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ;റിസർവേഷൻ ആരംഭിച്ചു;കൂടുതൽ വിവരങ്ങൾ.

ബെംഗളൂരു: ഓണത്തിന് നാട്ടിലേക്കും തിരിച്ചുമുള്ള തിരക്ക് ഒഴിവാക്കാൻ ദക്ഷിണ റെയിൽവേയുടെ സ്പെഷ്യൽ ഫെയർ ട്രെയിൻ. 06083 എന്ന നമ്പറിൽ കൊച്ചുവേളിയിൽ നിന്ന് ബെംഗളൂരുവിലേക്ക് ആഗസ്റ്റ് 22,29, സെപ്റ്റംബർ 5 തീയതികളിൽ രാവിലെ 10.55 ന് പുറപ്പെടും. ഇതേ ട്രെയിനിൻ്റെ മടക്ക സർവീസ് 06084 എന്ന നമ്പറിൽ ആഗസ്റ്റ് 23,30, സെപ്റ്റംബർ 6 എന്നീ ദിവസങ്ങളിൽ ആണ്. ഉച്ചക്ക് 12.45 ന് പുറപ്പെടും. ബെംഗളൂരുവിലെ ബയപ്പനഹള്ളി ശ്രീ എം വിശ്വേശ്വരയ്യ ടെർമിനലിൽ നിന്നാണ് ഈ സർവീസ് ആരംഭിക്കുന്നത്. സമയ വിവരങ്ങൾ താഴെ.

Read More

അലക്ഷ്യമായി വാഹനമോടിച്ചു: സുരാജ് വെഞ്ഞാറമൂടിനെതിരെ കേസ് എടുത്ത് പൊലീസ്

കൊച്ചി: പാലാരിവട്ടത്തുണ്ടായ വാഹനാപകടത്തിൽ നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ പൊലീസ് കേസ്. അലക്ഷ്യമായി വാഹനമോടിച്ചതിനാണ് കേസ്. കാറുമായി പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. ശനിയാഴ്ച രാത്രി 12 മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. നടൻ സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ച കാര്‍ ബൈക്കുമായാണ് കൂട്ടിയിടിച്ചത്. എറണാകുളം പാലാരിവട്ടത്തുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരന് പരിക്കേറ്റിരുന്നു. മലപ്പുറം മഞ്ചേരി സ്വദേശി ശരത്തിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

Read More

കേരള ആർ.ടി.സി ബുക്കിംങ്‌ പലതും പല വഴി; വലഞ്ഞ് യാത്രക്കാർ

ബെംഗളൂരു: കേരള ആർ.ടി.സി ബുക്കിംഗ് പൂർണമായി സ്വിഫ്റ്റ് വെബ്സൈറ്റിലേക്കും ആപ്പിലേക്കും മാറുമെന്ന പ്രഖ്യാപനം പാഴായി. ഓണം സ്പെഷ്യൽ ബസുകളുടെ ബുക്കിംങ്‌ കെ.എസ്.ആർ.ടി.സി വെബ്സൈറ്റിലും ആപ്പിലും മാത്രമായതോടെ വലയുകയാണ് യാത്രക്കാർ. ഇക്കഴിഞ്ഞ മേയിലാണ് ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങിന് കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് പ്രത്യേകം വെബ്സൈറ്റും മൊബൈൽ ആപ്പും ആരംഭിച്ചത്. അഗസ്റ്റിനുള്ളിൽ കേരള ആർ.ടി.സിയുടെ എല്ലാ സർവീസും onlineksrtcswift.com എന്ന വെബ്സൈറ്റിലേക്കും എന്റെ കെ.എസ്.ആർ.ടി.സി നിയോ ഒപിആർഎസ് എന്ന ആപ്പിലേക്കും മാറ്റുമെന്നാണ് പറഞ്ഞിരുന്നത്. പുതിയ വെബ്സൈറ്റും ആപ്പും ആരംഭിച്ചതിന് പിന്നാലെ സ്വിഫ്റ്റ് ബസ്സുകളുടെ വരുമാനം കുത്തനെ ഇടിഞ്ഞിരുന്നു. സ്വാകാര്യ…

Read More

വൈറലായി ഇലക്‌ട്രോണിക്‌സ് സിറ്റി ഫ്‌ളൈഓവറിലെ പാർട്ടി വീഡിയോ; പട്രോളിംഗ് ശക്തമാക്കി പോലീസ്

ബെംഗളൂരു: ഇലക്‌ട്രോണിക്‌സ് സിറ്റി എലിവേറ്റഡ് എക്‌സ്പ്രസ് വേയിൽ അർദ്ധരാത്രിയിൽ പാർട്ടി നടത്തുന്ന ഏതാനും പുരുഷൻമാരുടെ വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായി. എന്നാൽ ഇത് യാത്രക്കാരുടെ സുരക്ഷയെക്കുറിച്ചും പോലീസിന്റെ കൂടുതൽ രാത്രി പട്രോളിംഗിന്റെ ആവശ്യകതയെക്കുറിച്ചും ചോദ്യങ്ങൾ ഉയർത്തുകയാണ്. സമീപകാലത്ത് എടുത്ത വീഡിയോയിൽ, വിനോദസഞ്ചാരികൾ അവരുടെ കാർ പാർക്ക് ചെയ്‌ത ശേഷം മദ്യക്കുപ്പികളും ലഘുഭക്ഷണ പായ്ക്കുകളും മറ്റ് സാമഗ്രികളും അവിടെ വലിച്ചെറിയുന്നത് കാണാം. ഏകദേശം 10 കിലോമീറ്റർ എക്സ്പ്രസ് വേയിൽ വാഹനങ്ങൾ പരമാവധി വേഗതയിലാണ് നീങ്ങുന്നത്. എന്നിരുന്നാലും, വീഡിയോ ക്ലിപ്പ് വൈറലാകുകയും നെറ്റിസൺസ് സിറ്റി പോലീസ്…

Read More

സ്വാതന്ത്ര്യദിനാവധിക്ക് നാട്ടിലെത്താം; കർണാടക ആർ.ടി.സി.യുടെ 8 പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചു; വിശദാംശങ്ങൾ

bus

ബെംഗളൂരു: സ്വാതന്ത്ര്യദിനാവധിയോടനുബന്ധിച്ച് നഗരത്തിൽ നിന്നും നാട്ടിലേക്ക് ഉള്ള യാത്രത്തിരക്ക് കണക്കിലെടുത്ത് കർണാടക ആർ.ടി.സി. 8 പ്രത്യേക ബസ് സർവീസുകൾ പ്രഖ്യാപിച്ചു. തിങ്കളാഴ്ച ഒരു ദിവസം അവധിയെടുത്താൽ നാലു ദിവസം അടുപ്പിച്ച് അവധി ലഭിക്കുന്നതിനാൽ ഒട്ടേറെ പേരാണ് നാട്ടിൽ പോകാനിരിക്കുന്നത്. ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളിൽനിന്നുമാണ് പ്രത്യേക ബസ് സർവീസുകൾ പ്രഖ്യാപിച്ചിട്ടുള്ളത്. നാട്ടിലേക്കുള്ള യാത്രത്തിരക്ക് ഏറ്റവും കൂടുതൽ അനുഭവപ്പെടുന്ന ഓഗസ്റ്റ് 11-നാണ് പ്രത്യേക ബസുകൾ സർവീസ് നടത്തുന്നത്. ബെംഗളൂരുവിൽ നിന്ന് എറണാകുളം (3), കോട്ടയം (1), തൃശ്ശൂർ (1), പാലക്കാട് (1), മൈസൂരുവിൽനിന്ന് എറണാകുളം (1), കോഴിക്കോട്…

Read More

“സുരക്ഷ മുഖ്യം ബിഗിലെ”; സംസ്ഥാനത്തെ നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സെൽഫി നിരോധനവും ട്രെക്കിംഗ് നിരോധനവും ഏർപ്പെടുത്തി; വിശദാംശങ്ങള്‍

ബെംഗളൂരു: കർണാടകയിൽ കനത്ത മഴയെ തുടർന്ന് വിനോദസഞ്ചാരികളുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ വിവിധ പ്രദേശങ്ങളിലുള്ള ജില്ലാ ഭരണകൂടങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചു. നദികളിലും വെള്ളച്ചാട്ടങ്ങളിലും ജലനിരപ്പ് ഉയർന്നതോടെ, മഴക്കാലത്ത് ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ട് ജനപ്രിയ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ അധികൃതർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ചിക്കമംഗളൂരു ജില്ലയിൽ തുടർച്ചയായി മഴ പെയ്യുന്നതിനാൽ നദീതടങ്ങളിലെ നീരൊഴുക്ക് ഗണ്യമായി വർധിച്ചു. തൽഫലമായി, അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ദത്തപീഠം, മുല്ലയനഗിരി, മറ്റ് ചില വെള്ളച്ചാട്ടങ്ങൾ എന്നിവയുൾപ്പെടെ നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനത്തിന് ജില്ലാ ഭരണകൂടം നിയന്ത്രണം ഏർപ്പെടുത്തി. സമാനമായ നീക്കത്തിൽ,…

Read More

മൈസൂരു – നഞ്ചൻകോട് പാതയിൽ മലയാളിയുടെ കാർ തടഞ്ഞ് കവർച്ച നടത്തി 8 അംഗ സംഘം

ബെംഗളൂരു : മൈസൂരു – നഞ്ചൻകോട് ദേശിയ പാതയിൽ വീണ്ടും കാർ യാത്രക്കാരെ തടഞ്ഞ് നിർത്തി കവർച്ച. കഴിഞ്ഞ ദിവസം രാത്രിയാണ് മലയാളികൾ സഞ്ചരിച്ചിരുന്ന കാറിന് നേരെ ആക്രമണമുണ്ടായത്. കോഴിക്കോട് സ്വദേശിനി ജയശ്രീയും 2 മക്കളുമാണ് കാറിൽ ഉണ്ടായിരുന്നത്. നാട്ടിൽ നിന്നും മടങ്ങുകയായിരുന്ന കുടുംബത്തെ 8 അംഗ സംഘം തടഞ്ഞ് നിർത്തി കത്തി കാട്ടി സ്വർണാഭരണങ്ങൾ കവരുകയായിരുന്നു. രാത്രി കാലങ്ങളിൽ ഇവിടെ വാഹനങ്ങൾ തടഞ്ഞ് നിർത്തിയുള്ള കവർച്ച നിത്യ സംഭവമാണ്

Read More

നന്ദിനി പാലിന്റെ വില ലിറ്ററിന് 3 രൂപ വർധന നാളെ മുതൽ പ്രാബല്യത്തിൽ; പുതുക്കിയ നിരക്കിന്റെ വിശദാംശങ്ങൾ

milk

ബെംഗളൂരു: കർണാടക മിൽക്ക് ഫെഡറേഷന്റെ (കെഎംഎഫ്) “നന്ദിനി” പാലിന്റെ വിൽപന വില ലിറ്ററിന് 3 രൂപ വർധിപ്പിക്കാനുള്ള നിർദ്ദേശം നാളെ മുതൽ പ്രാബല്യത്തിൽ. കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി സിദ്ധരാമയ്യ വിളിച്ചുചേർത്ത കെഎംഎഫിന്റെയും ജില്ലാ പാൽ യൂണിയനുകളുടെയും പ്രതിനിധികളുടെ യോഗത്തിൽ നന്ദിനി പാലിന്റെ ഉപഭോക്തൃ വില ലിറ്ററിന് 3 രൂപ വർധിപ്പിക്കാൻ തീരുമാനിച്ചിരുന്നു. വിലക്കയറ്റത്തിൽ നിന്നുള്ള വരുമാനം കർഷകർക്ക് കൈമാറാൻ ആണ് തീരുമാനം. പാൽ വിലവർധന ഒരു ലിറ്ററിന് (ബ്രാക്കെറ്റിൽ പഴയ വില) ടോൺഡ് മിൽക്ക് – 42 (39) ഹോമോജെനൈസ്ഡ് ടോൺഡ് മിൽക്ക് – 43…

Read More
Click Here to Follow Us