കേരള ആർ.ടി.സി ബുക്കിംങ്‌ പലതും പല വഴി; വലഞ്ഞ് യാത്രക്കാർ

ബെംഗളൂരു: കേരള ആർ.ടി.സി ബുക്കിംഗ് പൂർണമായി സ്വിഫ്റ്റ് വെബ്സൈറ്റിലേക്കും ആപ്പിലേക്കും മാറുമെന്ന പ്രഖ്യാപനം പാഴായി.

ഓണം സ്പെഷ്യൽ ബസുകളുടെ ബുക്കിംങ്‌ കെ.എസ്.ആർ.ടി.സി വെബ്സൈറ്റിലും ആപ്പിലും മാത്രമായതോടെ വലയുകയാണ് യാത്രക്കാർ.

ഇക്കഴിഞ്ഞ മേയിലാണ് ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങിന് കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് പ്രത്യേകം വെബ്സൈറ്റും മൊബൈൽ ആപ്പും ആരംഭിച്ചത്.

അഗസ്റ്റിനുള്ളിൽ കേരള ആർ.ടി.സിയുടെ എല്ലാ സർവീസും onlineksrtcswift.com എന്ന വെബ്സൈറ്റിലേക്കും എന്റെ കെ.എസ്.ആർ.ടി.സി നിയോ ഒപിആർഎസ് എന്ന ആപ്പിലേക്കും മാറ്റുമെന്നാണ് പറഞ്ഞിരുന്നത്.

  മരണത്തെ മുഖാമുഖം കണ്ട നിമിഷം; പുള്ളിപ്പുലിയെ കഴുത്തിന് കുത്തിപ്പിടിച്ച് മലർത്തിയടിച്ച് പതിമൂന്നുകാരൻ;

പുതിയ വെബ്സൈറ്റും ആപ്പും ആരംഭിച്ചതിന് പിന്നാലെ സ്വിഫ്റ്റ് ബസ്സുകളുടെ വരുമാനം കുത്തനെ ഇടിഞ്ഞിരുന്നു.

സ്വാകാര്യ ബസ് ബുക്കിംങ്‌ സൈറ്റുകളിലും കേരള ആർ.ടി.സിയുടെ ബസുകൾ മാത്രമാണ് ഹോം പേജിൽ ദൃശ്യമാകുന്നത്.

സ്വിഫ്റ്റ് ബസുകളുടെ വിവരങ്ങൾ ഇപ്പോളും ലഭ്യമല്ല. കേരള ആർ.ടി.സി ബുക്കിംഗ് നേരത്തെയുള്ള onlineksrtc.com എന്ന വെബ്സൈറ്റിലൂടെയും എന്റെ കെ.എസ്.ആർ.ടി.സി മൊബൈൽ ആപ്പ് വഴിയുമാണ് സ്വീകരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചുട്ടുപൊള്ളുന്ന വേനലിൽ ബെംഗളൂരുവിൽ ദാഹമകറ്റാൻ 60 പുതിയ ടാങ്കറുകൾ കൂടി; 'മൊബൈൽ കാവേരി' സജീവം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗാനമേളക്കിടെ നൃത്തം ചെയ്ത വയോധികന് പ്ലാസ്റ്റിക് കസേരയ്ക്ക് അടിയേറ്റു ;വ്യാപക വിമർശനം
[masterslider id="10"]

Related posts

Click Here to Follow Us