ബെംഗളൂരു: മഹാദേവപുരയിലെ ടെക് കോറിഡോറിൽ അടുത്തിടെ ഫുട്‌പാത്ത് കയ്യേറ്റക്കാർക്കെതിരെ നടപടിയെടുത്ത ബിബിഎംപി മാർഷലുകൾ വീണ്ടും സ്ഥലത്തെത്തിയപ്പോൾ അരങ്ങേറിയത് വിചിത്രമായ സംഭവം. ഭക്ഷണശാല ഉടമ ഉദ്യോഗസ്ഥർക്കെതിരെ സ്വയം സാമ്പാർ ഒഴിച്ച് പ്രതിഷേധിച്ചു ! വൈറ്റ്ഫീൽഡ് ഏരിയയിലെ മണിപ്പാൽ ആശുപത്രിക്ക് സമീപം ഐടിപിഎൽ മെയിൻ റോഡിലാണ് സംഭവം. നടപ്പാതകൾ കച്ചവടക്കാർ കയ്യേറിയെന്ന പരാതിയെ തുടർന്ന് താൽക്കാലിക ഭക്ഷണശാലകൾ അടച്ചുപൂട്ടാൻ എത്തിയ ബിബിഎംപി ഉദ്യോഗസ്ഥരെ കണ്ട് ഭാര്യയ്‌ക്കൊപ്പം താൽക്കാലിക ഹോട്ടലിൽ ബിസിനസ്സ് പുനരാരംഭിച്ച ഉടമയ്ക്ക് ശാന്തത നഷ്ടപ്പെട്ടു. തങ്ങളുടെ ഉപജീവനമാർഗം നശിപ്പിച്ചതിന് അധികാരത്തിലിരിക്കുന്നവർക്ക് നേരെ ആക്രോശങ്ങൾ നടത്തുന്നതിനിടെ ഫർണിച്ചറുകളും…
Read MoreMonth: July 2023
നഗരത്തിലെ ഗതാഗത പ്രശ്ന പരിഹാരം ഇനി ഞൊടിയിടയിൽ: ഹെൽപ്പ് ലൈൻ നമ്പർ നൽകി പോലീസ് കമ്മീഷണർ
ബെംഗളൂരു: നഗരത്തിലെ അടിയന്തര പ്രതികരണം കാര്യക്ഷമമാക്കി, ട്രാഫിക് പ്രശ്‌നങ്ങൾ ഉന്നയിക്കാനും പരിഹാരം തേടാനും പൗരന്മാർക്ക് 112 എന്ന ഹെൽപ്പ് ലൈൻ ഡയൽ ചെയ്യാമെന്ന് പോലീസ് കമ്മീഷണർ അറിയിച്ചു. ബെംഗളൂരുവിലെ താമസക്കാരും പോലീസും തമ്മിലുള്ള പ്രതിമാസ ആശയവിനിമയമായ മാസിക ജനസമ്പർക്ക ദിവസയിൽ ഇത് നിർദ്ദേശിച്ചതിനെ തുടർന്നാണ് തീരുമാനം. മീറ്റിംഗിൽ ഒരു പൗരൻ നിർദ്ദേശിച്ചതനുസരിച്ച്, 112 എമർജൻസി ഹെൽപ്പ്‌ലൈൻ വഴി ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് പ്രശ്നങ്ങൾ റെക്കോർഡുചെയ്യാനും പരിഹരിക്കാനും ഇപ്പോൾ പ്രാപ്‌തമാക്കിയിരിക്കുന്നതായി കമ്മീഷണർ ബി ദയാനന്ദ വെള്ളിയാഴ്ച ട്വീറ്റ് ചെയ്തു. ಸಭೆಯಲ್ಲಿ ನಾಗರಿಕರೊಬ್ಬರು ಸೂಚಿಸಿದಂತೆ ಈಗ ಸಂಚಾರ ವಿಭಾಗದ…
Read Moreകോളേജിലെ ശുചിമുറിയിൽ ക്യാമറ സ്ഥാപിച്ച 3 വിദ്യാർഥിനികൾക്ക് സസ്‌പെൻഷൻ
ബെംഗളൂരു: ഉടുപ്പി മാൾപ്പെയിലെ സ്വകാര്യ പരമെഡിക്കൽ കോളജിലെ ശുചിമുറിയിൽ ക്യാമറ സ്ഥാപിച്ച സംഭവത്തിൽ 3 വിദ്യാർഥിനികൾക്ക് സസ്പെന്ഷൻ. വിഡിയോ സമൂഹമാധ്യമത്തിൽ പ്രചരിച്ചതോടെ കോളേജ് അധികൃതർ നടത്തിയ അന്വേഷണത്തിലാണ് ശുചിമുറിയിൽ നിന്ന് മൊബൈൽ ക്യാമറ കണ്ടെത്തിയത്. 2 സമുദായങ്ങളിൽ പെട്ടവർ തമ്മിലുള്ള വിരോധത്തിന്റെ ഭാഗമായാണ് ദൃശ്യങ്ങൾ പ്രചരിപ്പിച്ചതെന്നാണ് ആരോപണം. ഒരു വിഭാഗത്തിലെ വിദ്യാർഥിനികളുടെ നേതൃത്വത്തിലാണ് ക്യാമറ സ്ഥാപിച്ചത്. ഇതുവരെ മാൾപ്പെ പൊലീസ് കോളജിലെത്തി ജീവനക്കാരിൽ നിന്നും മൊഴിയെടുത്തു
Read Moreനഗരത്തിൽ നിന്നും തക്കാളി കയറ്റിയ ട്രക്ക് മോഷ്ടിച്ച് തക്കാളി തമിഴ്നാട്ടിൽ മറിച്ച് വിറ്റ ദമ്പതികൾ അറസ്റ്റിൽ
ബെംഗളൂരു: നഗരത്തിലെ ആർഎംസി യാർഡ് പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്ത തക്കാളി കവർച്ച കേസിൽ ദമ്പതികളെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്യുകയും മറ്റ് മൂന്ന് പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചതായി പോലീസ് അറിയിച്ചു. ബംഗളൂരു ആർഎംസി യാർഡ് പോലീസ് സ്റ്റേഷൻ പരിധിയിൽ ചിക്കജാലക്കടുത്താണ് സംഭവം. ചിത്രദുർഗ ജില്ലയിലെ ഹിരിയൂർ ടൗണിൽ നിന്ന് കോലാർ മാർക്കറ്റിലേക്ക് തക്കാളി കടത്തുകയായിരുന്നു കർഷകൻ. അറസ്റ്റിലായ ദമ്പതികളെ ഭാസ്‌കറും ഭാര്യ സിന്ധുജയും ആണെന്ന് തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. റോക്കി, കുമാർ, മഹേഷ് എന്നിവർക്കായി തിരച്ചിൽ തുടരുകയാണ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി)…
Read Moreവനിതാ ഉപഭോക്താവിനോടൊപ്പമുള്ള യാത്രയ്ക്കിടെ ‘സ്വയംഭോഗം’ നടത്തി; റാപിഡോ ബൈക്ക് ടാക്സി ഡ്രൈവർ അറസ്റ്റിൽ
ബെംഗളൂരു: ബൈക്ക് ടാക്സിയിൽ വീട്ടിലേക്കുള്ള മടക്കയാത്ര തെക്കൻ ബെംഗളൂരുവിലെ ഒരു സ്ത്രീയുടെ പേടിസ്വപ്നമായി മാറി. ബൈക്ക് ടാക്സി ഡ്രൈവർ ഒരു കൈകൊണ്ട് ബൈക്ക് ഓടിക്കുകയും മറുകൈകൊണ്ട് സ്വയംഭോഗം ചെയ്യുകയും ചെയ്തു. ശനിയാഴ്ചയാണ് പ്രതിയെ പോലീസ് പിടികൂടിയത്. റാപിഡോ ബൈക്ക് ടാക്സി ഡ്രൈവർ സ്വയംഭോഗം ചെയ്തുവെന്നുള്ള ബെംഗളൂരുവിലെ യുവതിയുടെ ആരോപിച്ചത്തിന് പിന്നാലെയാണ് അറസ്റ്റ്. വെള്ളിയാഴ്ച വൈകിട്ട് ടൗൺ ഹാളിൽ മണിപ്പൂർ അക്രമവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിൽ പങ്കെടുത്ത ശേഷം ഇരയായ ആതിര പുരുഷോത്തമൻ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. ട്വിറ്റർ ത്രെഡിലൂടെയാണ് എന്താണ് സംഭവിച്ചതെന്ന് ആതിര വിശദീകരിച്ചത്. ആപ്പിൽ…
Read Moreഅവാർഡ് നേട്ടത്തിൽ ആഘോഷങ്ങളില്ല’; പ്രിയപ്പെട്ട ആളുടെ വേര്‍പാടിനേക്കാള്‍ വലുതല്ല അവാര്‍ഡ്: മമ്മൂട്ടി
കൊച്ചി: 53ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ചതിന് പിന്നാലെ നടന്‍ മമ്മൂട്ടിയുടെ പ്രതികരണം മാധ്യമങ്ങള്‍ക്ക് ലഭിച്ചിരുന്നില്ല. 14 വര്‍ഷത്തിനു ശേഷം വീണ്ടും മികച്ച നടനുളള സംസ്ഥാന ചലച്ചിത പുരസ്‌കാരം തിരിച്ചുപിടിച്ചിരിക്കുകയാണ് മമ്മൂട്ടി. ആറാമത്തെ തവണയാണ് താരം അവാര്‍ഡ് സ്വന്തമാക്കുന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മരണത്തെ തുടര്‍ന്ന് തന്റെ എട്ടാം സംസ്ഥാന അവാര്‍ഡ് നേട്ടം ആഘോഷിക്കേണ്ടതില്ലെന്നാണ് മമ്മൂട്ടി തീരുമാനിച്ചതെന്ന വാര്‍ത്തകളാണിപ്പോള്‍ പുറത്തുവരുന്നത്. ഒന്നല്ല നാല് ചിത്രങ്ങളിലെ പ്രകടനമാണ് മമ്മൂട്ടിയെ മികച്ച നടനാക്കിയത്. താരത്തിന്റെ ഈ നേട്ടം ആഘോഷമാക്കുകയാണ് ആരാധകര്‍.…
Read Moreഉമ്മന്‍ ചാണ്ടിയുടെ കല്ലറ സന്ദര്‍ശിക്കാന്‍ ജനപ്രവാഹം
പ്രിയനേതാവ് വിടവാങ്ങിയെങ്കിലും ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം അടക്കിയ കല്ലറ കാണാനും അന്തിമോപചാരം അര്‍പ്പിക്കാനും നിരവധിയാളുകളാണ് എത്തുന്നത്. കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റും മുന്‍ മുഖ്യമന്ത്രി ഇ.കെ നായനാരുടെ മകന്‍ കൃഷ്ണകുമാറും ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ചു. കുടുംബത്തെ കണ്ട് അനുശോചനം രേഖപ്പെടുത്തിയ സച്ചിന്‍പൈലറ്റ് ഉമ്മന്‍ചാണ്ടിയുടെ മരണം കോണ്‍ഗ്രസ് പാര്‍ട്ടിക്കും പൊതുസമൂഹത്തിനും കനത്ത നഷ്ട്ടമാണെന്ന് പറഞ്ഞു. ഉമ്മന്‍ചാണ്ടിയെപ്പോലെയുള്ള നേതാക്കള്‍ കേരളത്തിന് ആവശ്യമാണെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. ഒരു രാഷ്ട്രീയപ്രവര്‍ത്തകന്‍ എങ്ങനെയായിരിക്കണം എന്നുള്ള ഒരു വലിയ സന്ദേശമാണ് ഉമ്മന്‍ചാണ്ടി കേരള ജനതയ്ക്ക് നല്‍കിയത്. ഉമ്മന്‍ചാണ്ടി എന്ന നേതാവ് ബാക്കിവെച്ചുു പോയ കാര്യങ്ങള്‍…
Read Moreഭദ്ര കായലിൽ നിന്നും വലയിൽ കുടുങ്ങിയത് 56 കിലോ ഭാരമുള്ള കട്‌ല മൽസ്യം; വിൽപ്പന നടത്തിയത് 12,000 രൂപയ്ക്ക്
ബെംഗളൂരു : ജില്ലയിലെ എൻ.ആർ.പുര താലൂക്ക് ഭദ്ര കായലിൽ ശനിയാഴ്ച 56 കിലോ ഭാരമുള്ള കൂറ്റൻ കട്ല മത്സ്യം കുടുങ്ങി . എൻ.ആർ.പുരിലെ ഫൈറോസിന്റെ കടയിലാണ് ആകർഷകമായ മത്സ്യം കൊണ്ടുവന്നത്. ഈ മത്സ്യത്തിന്റെ വലുപ്പം കണ്ട് എൻ.ആർ.പൂർ നിവാസികൾ ഒരു നിമിഷം ഞെട്ടി.എന്നാൽ ഈ വാർത്ത കേട്ടറിഞ്ഞ നാല് ഉപഭോക്താക്കൾ ഇത് 12,000 രൂപയ്ക്ക് വാങ്ങുകയും ചെയ്തു. ഇന്ത്യൻ കരിമീൻ എന്നറിയപ്പെടുന്ന കാറ്റ്‌ല മത്സ്യം രാജ്യത്തെ നദികളിലും തടാകങ്ങളിലുമാണ് കൂടുതലായി കാണപ്പെടുന്നത്. വർഷം മുഴുവനും ലഭ്യമാകുന്ന ഈ മൽസ്യം വിപണിയിൽ ലഭ്യമായ ഏറ്റവും പ്രശസ്തമായ…
Read Moreആറന്മുള വള്ളസദ്യയ്‌ക്കായുള്ള അടുപ്പിൽ അഗ്നി പടർന്നു; വള്ളസദ്യ നാളെ മുതൽ
ആറന്മുള വള്ളസദ്യയ്‌ക്കായുള്ള അടുപ്പിൽ അഗ്നി പടർന്നു. ക്ഷേത്ര ശ്രീകോവിലിൽ നിന്ന് പകർന്ന ദീപം, പള്ളിയോട സേവാസംഘം പ്രസിഡന്റ് മുതിർന്ന പാചക വിദഗ്ധൻ വാസുപിള്ളയ്‌ക്ക് കൈമാറി. തുടർന്ന് അടുപ്പിലേക്ക് തീ പകർന്നു. നാളെ മുതലാണ് പ്രസിദ്ധമായ വള്ളസദ്യ നടക്കുക. വള്ളസദ്യ വഴിപാടുകൾക്ക് മുന്നോടിയായി പുലർച്ചെ തന്ത്രി കുഴിക്കട്ടില്ലത്ത് വാസുദേവൻ ഭട്ടതിരിയുടെ മുഖ്യകാർമികത്വത്തിൽ അഷ്ട ദ്രവ്യ ഗണപതി ഹോമം നടത്തിയിരുന്നു. പത്ത് പള്ളിയോടങ്ങൾ ആദ്യ ദിനത്തിൽ വള്ളസദ്യയിൽ പങ്കെടുക്കും. ഒക്ടോബർ രണ്ട് വരെയാണ് വള്ളസദ്യ നടക്കുക. ഇക്കാലയളവിൽ 500 സദ്യകൾ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ആദ്യ ദിനത്തിൽ…
Read Moreസച്ചിൻ സീമയെ മർദ്ദിച്ചിരുന്നതായി വീട്ടുടമയുടെ വെളിപ്പെടുത്തൽ
ലക്നൗ∙ ഓൺലൈൻ ഗെയിമായ പബ്ജിയിലൂടെ പ്രണയിച്ച് ഇന്ത്യയിലേക്ക് എത്തിയ സീമ ഹൈദറിനെ പങ്കാളി സച്ചിൻ മീണ ഉപദ്രവിച്ചു എന്ന വെളിപ്പെടുത്തലുമായി ഇരുവരും വാടകയ്ക്കു താമസിച്ച വീടിന്റ ഉടമ. ഇരുവരും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നതായും സച്ചിൻ സീമയെ മർദിച്ചതായും നോയ്ഡ ഗൗതം ബുദ്ധനഗറിലെ വീട്ടുടമ വെളിപ്പെടുത്തി. സീമയുടെ ചില രീതികൾ സച്ചിന് ഇഷ്ടമായിരുന്നില്ലെന്നും ഇതേച്ചൊല്ലി ഇരുവരും തമ്മിൽ ദിവസവും വഴക്കുണ്ടായിരുന്നതായും ഭൂവുടമ പറഞ്ഞു. സ്ഥിരമായി ബീഡി വലിക്കുന്ന സ്വഭാവം സീമയ്ക്കുണ്ടായിരുന്നു. ഇത് സച്ചിന് ഇഷ്ടമായിരുന്നില്ല. ഇതേതുടർന്ന് ഇരുവരും തമ്മിൽ നിരന്തരം വഴക്കുണ്ടായി. പലപ്പോഴും സീമയെ…
Read More