തൃശ്ശൂർ: തപാൽ മാർഗ്ഗം കഞ്ചാവ് കടത്തിയ ജിംനേഷ്യം ഉടമ പിടിയിൽ നെടുപുഴ സ്വദേശി വിഷ്ണു പ്രദീപിനെയാണ് കസ്റ്റംസ് ആൻഡ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്. ഇയാളുടെ കടയിലെ ജീവനക്കാരൻ പാലക്കാട് സ്വദേശി ആഷിക്ക് അലിയേയും കസ്റ്റഡിയിലെടുത്തു. ഗുവാഹത്തിയിൽ നിന്നും സ്പീഡ് പോസ്റ്റ് വഴി കഞ്ചാവെത്തിച്ച് വാട്ട്സ്ആപ്പ് വഴിയായിരുന്നു വിഷ്ണു കച്ചവടം നടത്തിയിരുന്നത് പടിഞ്ഞാറേക്കോട്ടയിലെ പ്രോട്ടീന്‍ മാള്‍ എന്ന ഷോപ്പിന്‍റേയും, രണ്ട് ജിംനേഷ്യങ്ങളുടെയും ഉടമയാണ് വിഷ്ണു. തൃശ്ശൂരിലെ വ്യാജ വിലാസത്തിലേക്ക് അസമിൽനിന്ന് മരുന്നുകളെന്ന പേരിലാണ് ഇയാൾ കഞ്ചാവ് എത്തിച്ചത്. ഗുവാഹത്തി കസ്റ്റംസിൽ നിന്നും ലഭിച്ച വിവരത്തിന്റെ…
Read MoreMonth: July 2023
നഗരത്തിൽ പ്രത്യക്ഷപെട്ടു സ്വർഗത്തിലേക്കുള്ള പടവുകൾ’: ‘നിഗൂഢ നിഴലിന്റെ’ വീഡിയോ അമ്പരന്ന് നെറ്റിസെൻസ്
ബെംഗളൂരു: നഗരത്തിലെ നിവാസികളെ അത്ഭുതപ്പെടുത്തി ആകാശത്ത് വിചിത്രമായ നിഴൽ പ്രത്യക്ഷപ്പെട്ടു. ട്വിറ്ററിലൂടെ ഒരു ബെംഗളൂരു നിവാസിയാണ് അജ്ഞാത നിഴലിന്റെ വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചത്. നഗരത്തിലെ ഹെബ്ബാൾ മേൽപ്പാലത്തിന് സമീപം ഇന്നലെ രാത്രി ആകാശത്ത് പ്രത്യക്ഷപ്പെട്ട ഈ വിചിത്രമായ നിഴൽ പോലൊരു വസ്തു നിവാസികളെ അമ്പരപ്പിച്ചു. മറ്റാരെങ്കിലും കണ്ടോ? ഇത് എന്തായിരിക്കാം? ഒരു കെട്ടിടത്തിന്റെ നിഴൽ? അങ്ങനെയാണെങ്കിൽ, അതിന് പിന്നിലെ ശാസ്ത്രം എന്തായിരിക്കാം എന്ന് അദ്ദേഹം വീഡിയോയ്ക്ക് അടിക്കുറിപ്പ് നൽകി. A mysterious shadow (object?) was seen in Bengaluru skies last night near…
Read Moreനഗരത്തിൽ 500 മീറ്റർ ഓട്ടോ സവാരിക്ക് 100 രൂപ ഈടാക്കി; രോഷം പ്രകടിപ്പിച്ച് യാത്രക്കാരനായ സോഫ്റ്റ്‌വെയർ കമ്പനിയുടെ സഹസ്ഥാപകൻ
ബെംഗളൂരു: നഗരത്തിലെ ‘ചെലവേറിയ’ ഓട്ടോ റൈഡുകൾ വീണ്ടും ചർച്ചയാകുന്നു. മുംബൈ ആസ്ഥാനമായുള്ള സോഫ്റ്റ്‌വെയർ കമ്പനിയുടെ സഹസ്ഥാപകനും സിഇഒയുമായ മന്ദർ നടേക്കർ ആണ് നഗരത്തിലെ തന്റെ ദുരനുഭവം പങ്കിട്ടത്. വെറും അരകിലോമീറ്റർ യാത്രയ്ക്ക് 100 രൂപയാണ് ഓട്ടോ ഡ്രൈവർ ഈടാക്കിയതെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. കൂടാതെ നിങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കാനും നെറ്റിസൺസിനോട് അദ്ദേഹം ആവശ്യപ്പെട്ടു. ഓട്ടോയ്ക്കുള്ളിലെ വെറും ‘അലങ്കാര’ വസ്തുവാണ് ഓട്ടോ മീറ്ററെന്നും നടേക്കർ വിശേഷിപ്പിച്ചു. ബെംഗളുരുവിലെ ഏറ്റവും അലങ്കാരവസ്തുവാണ് ഈ ഫോട്ടോയിൽ നിങ്ങൾ കാണുന്ന വലിയ ഓട്ടോ മീറ്റർ എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.…
Read More200 ഓളം ഇരുചക്ര വാഹനങ്ങളിൽ ഗതാഗത അവബോധം സൃഷ്ടിച്ച് സിറ്റി ട്രാഫിക് പോലീസ്
ബെംഗളൂരു : ട്രാഫിക് നിയമങ്ങളെക്കുറിച്ച് ബോധവൽക്കരണം നടത്തുന്നതിനായി സിറ്റി പോലീസ് കമ്മീഷണർ രമേഷ് ബാനോത്തിന്റെ നേതൃത്വത്തിൽ 200 ഓളം സിറ്റി ട്രാഫിക് പോലീസുകാരും പൊതുജനങ്ങളും റോട്ടറി മൈസൂരുമായി ചേർന്ന് ബൈക്ക് റാലി നടത്തി. മൈസൂരു കൊട്ടാരത്തിന്റെ നോർത്ത് ഗേറ്റിലുള്ള കോട്ടെ ആഞ്ജനേയ സ്വാമി ക്ഷേത്രത്തിന് മുന്നിൽ നടന്ന ബൈക്ക് റാലി റോട്ടറി മൈസൂരു പ്രസിഡന്റ് അരുൺ ബെലവാടി ഫ്ലാഗ് ഓഫ് ചെയ്തു. കെആർ സർക്കിൾ, ഡി.ദേവരാജ ഉർസ് റോഡ്, ജെഎൽബി റോഡ്, ഹോട്ടൽ മെട്രോപോളിന് സമീപം ഫീൽഡ് മാർഷൽ കെഎം കരിയപ്പ സർക്കിൾ, സിറ്റി…
Read Moreകേരള ആർ.ടി.സി സ്വിഫ്റ്റ് ബസ് ആക്രമിച്ച പ്രതി അറസ്റ്റിൽ
ബെംഗളൂരു: ഇലക്ട്രോണിക് സിറ്റിയിൽ കേരള ആർ.ടി.സി സ്വിഫ്റ്റ് ബസ് ആക്രമിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചന്ദപുര സ്വദേശി ഹേമന്തിനെയാണ് 27 പരപ്പന ആഗ്രഹാര പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സ്കൂട്ടറിന് സൈഡ് കൊടുത്തില്ലന്ന് ആരോപിച്ച് ഹേമന്ത് തിരുവനന്തപുരത്തേക്ക് ഉള്ള ഗജരാജ സ്ലീപ്പർ ബസ് തടഞ്ഞ് മുന്നിലെ ഗ്ലാസുകൾ ഹെഡ്ലൈറ്റും തകർത്തത്. ബസിലെ സിസിടിവി ദൃശ്യങ്ങൾ കെഎസ്ആർ.ടി.സി ജീവനക്കാർ പോലീസിന് നൽകിയിരുന്നു. അപകടത്തെ തുടർന്ന് ബസിന്റെ ട്രിപ്പ് മുടങ്ങി. ഗ്ലാസും ലൈറ്റ്റുകളും തകർന്ന് 2 ലക്ഷം രൂപയും ബസിന്റെ ട്രിപ്പ് മുടങ്ങി…
Read Moreവിജയപുരയിൽ ഭൂചലനം
ബെംഗളൂരു: ചൊവ്വാഴ്ച വിജയപുര ജില്ലയിൽ റിക്ടർ സ്കെയിലിൽ 2.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി കർണാടക സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം (കെഎസ്എൻഡിഎംസി) അറിയിച്ചു. ബസവന ബാഗേവാഡി താലൂക്കിലെ മണഗുളിയിൽ നിന്ന് 2.9 കിലോമീറ്റർ തെക്ക് കിഴക്കായി രാവിലെ 09:55 നാണ് ഭൂചലനം ഉണ്ടായതെന്ന് പ്രസ്താവനയിൽ പറയുന്നു പ്രഭവകേന്ദ്രത്തിൽ നിന്നുള്ള ഭൂകമ്പത്തിന്റെ ഭൂപടം അനുസരിച്ച്, നിരീക്ഷിക്കപ്പെട്ട തീവ്രത വളരെ കുറവാണ് പ്രഭവകേന്ദ്രത്തിൽ നിന്ന് 15-20 കിലോമീറ്റർ റേഡിയൽ ദൂരം വരെ ഭൂചലനം അനുഭവപ്പെട്ടേക്കാം എന്നാൽ ഇത്തരത്തിലുള്ള ഭൂകമ്പം പ്രാദേശിക സമൂഹത്തിന് ഒരു ദോഷവും സൃഷ്ടിക്കില്ല,…
Read More‘ബോഗി ബോഗി’; നഗരത്തിൽ റെസ്റ്റോറന്റ് ആയി മാറാൻ ഒരുങ്ങി റെയിൽവേ കോച്ചുകൾ
ബെംഗളൂരു: സൗത്ത് വെസ്റ്റേൺ റെയിൽവേ (SWR) ബെംഗളൂരുവിലെ രണ്ട് സ്ഥലങ്ങളിൽ തീം അടിസ്ഥാനമാക്കിയുള്ള റെയിൽ കോച്ച് റെസ്റ്റോറന്റുകൾ സ്ഥാപിക്കാൻ പദ്ധതിയിടുന്നു. മജസ്റ്റിക്കിലെ ക്രാന്തിവീര സങ്കൊല്ലി രായണ്ണ റെയിൽവേ സ്റ്റേഷനിലും ബൈയപ്പനഹള്ളിയിലെ സർ എം വിശ്വേശ്വരയ്യ ടെർമിനലിലും (എസ്എംവിടി) റെയിൽ കോച്ച് റെസ്റ്റോറന്റ് സ്ഥാപിക്കുമെന്ന് മുതിർന്ന എസ്‌ഡബ്ല്യുആർ ഉദ്യോഗസ്ഥൻ പറഞ്ഞു. ‘ബോഗി ബോഗി’ എന്നാണ് റെയിൽ കോച്ച് റെസ്റ്റോറന്റിന് പേരിട്ടിരിക്കുന്നത്. റെയിൽ കോച്ച് റെസ്റ്റോറന്റിൽ ഒരു റെയിൽവേ കോച്ച് തന്നെയാകും ഉപയോഗിക്കുക. ഭക്ഷണത്തെ ഇഷ്ടപ്പെടുന്നവരുടെ അഭിരുചിക്കനുസരിച്ച് റെയിൽ കോച്ച് പരിഷ്കരിക്കും. തീം അടിസ്ഥാനമാക്കിയുള്ള റെയിൽ കോച്ച്…
Read Moreകള്ളന്റെ നല്ല മനസ്; മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ ഒന്നുമില്ല, 500 രൂപ വീട്ടുകാരന് നല്‍കി കള്ളന്‍
ഡൽഹി: മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ നിന്നും ഒന്നും ലഭിക്കാതെ വന്നപ്പോള്‍ കൈയിലുള്ള 500 രുപ അവിടെ വച്ച് സ്ഥലം കലിയാക്കി മോഷ്ടാവ്. ജൂലായ് 21 ന് രാത്രിയില്‍ വിരമിച്ച എന്‍ജിനിയറുടെ വീട്ടിലാണ് മോഷ്ടാവ് എത്തിയത്. ദില്ലിയിലെ രോഹിണിയിലെ സെക്ടര്‍ എട്ടിലാണ് സംഭവം. വീടിനകത്ത് വിലപിടിപ്പുള്ള വസ്തുക്കള്‍ ഒന്നുമില്ലായിരുന്നെന്നും അലമാരകള്‍ക്ക് ഒന്നു ഒരു കേടുപാടുകളും സംഭവിച്ചിട്ടില്ലെന്നും വീട്ടുടമസ്ഥനായ രാമകൃഷ്ണന്‍ പറഞ്ഞു. വയോധികരായ രാമകൃഷ്ണനും ഭാര്യയും ഗുരുഗ്രാമില്‍ താമസിക്കുന്ന മകനെ കാണാനായി പോയ സമയത്ിതാണ് മോഷ്ടാവ് വീട്ടിലെത്തിയത്. പുലര്‍ച്ചെ അയല്‍വാസികളാണ് വീട്ടില്‍ മോഷ്ടാക്കള്‍ കയറിയ വിവരം രാമകൃഷ്ണനെ…
Read Moreമഴക്കെടുതി: സംസ്ഥാനത്തെ 3 ജില്ലകളിലെ സ്കൂളുകൾക്കും കോളേജുകൾക്കും ഇന്ന് അവധി
ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ദക്ഷിണ കന്നഡ ജില്ലയിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും ഇന്ന് (ജൂൺ 26) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ മുല്ലൈ മുഗിലൻ ഉത്തരവിട്ടു. ദക്ഷിണ കന്നഡ ജില്ലയിലെ എല്ലാ അംഗൻവാടികൾക്കും പ്രൈമറി, ഹൈസ്‌കൂൾ, പ്രീ-ഗ്രാജുവേഷൻ കോളേജ്, സർക്കാർ എയ്ഡഡ്, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്കും അവധി പ്രഖ്യാപിച്ചു. ഗ്രാമീണ, വിദൂര പ്രദേശങ്ങളിൽ നിന്നുള്ള ബിരുദ കോളേജ് വിദ്യാർത്ഥികൾക്ക് കോളേജിൽ ചേരാൻ സൗകര്യമില്ലാത്തപ്പോൾ ഓൺലൈൻ വഴി ക്ലാസുകൾ നടത്താൻ ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ സൗകര്യമൊരുക്കണം. വെള്ളമുള്ള താഴ്ന്ന…
Read Moreസർക്കാരിനെ അട്ടിമറിക്കാൻ കുതന്ത്രങ്ങൾ നടന്നതായി ഡി.കെ. ശിവകുമാർ
ബെംഗളൂരു: സംസ്ഥാനത്തെ കോൺഗ്രസ് സർക്കാറിനെ അട്ടിമറിക്കാൻ സിംഗപ്പൂരിൽ കുതന്ത്രങ്ങൾ നടന്നതായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ സിംഗപ്പൂർ സന്ദർശനത്തെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ശിവകുമാർ. സന്ദർശനത്തിന് പിന്നാലെ ബി.ജെ.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ ബസവരാജ് ബൊമ്മൈയുമായി കുമാരസ്വാമി സംയുക്ത വാർത്തസമ്മേളനം നടത്തിയിരുന്നു. കുമാരസ്വാമിയുടെ സിംഗപ്പൂർ സന്ദർശനത്തെ കുറിച്ച് എനിക്ക് വിവരം ലഭിച്ചിരുന്നു. ബംഗളൂരുവിൽ തന്ത്രങ്ങൾ മെനയുന്നതിന് പകരം അത് പ്രാവർത്തികമാക്കാനാണ് അവർ സിംഗപ്പൂരിലേക്ക് പോയത്. ഞങ്ങൾക്ക് എല്ലാമറിയാം’ എന്നായിരുന്നു ഡി.കെയുടെ പ്രതികരണം. കർണാടക സർക്കാറിനെതിരെ വിവിധ വിഷയങ്ങളിൽ ഒന്നിച്ചു പ്രവർത്തിക്കുമെന്ന്…
Read More