മലയാളികളുടെ പ്രിയപ്പെട്ട നടികളിൽ ഒരാൾ ആണ് ഹണി റോസ്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവിലൂടെ കയ്യടി നേടിയ ഹണി റോസ് ഇന്ന് സോഷ്യല്‍ മീഡിയയിലെ താരമാണ്.
ഹണി റോസിന്റെ ഫോട്ടോഷൂട്ടുകളും ഉദ്ഘാടന പരിപാടികളും മറ്റും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.
ഹണി റോസ് എത്തുന്ന ഉദ്ഘാടന പരിപാടികളുടെ വീഡിയോകള്‍ക്കും സോഷ്യല്‍ മീഡിയയില്‍ വലിയ ആരാധകരുണ്ട്.
അതേസമയം സോഷ്യല്‍ മീഡിയയുടെ നിരന്തരമുള്ള സൈബര്‍ ആക്രമണവും ഹണി റോസ് നേരിടാറുണ്ട്.
ഹണി റോസിനെതിരെയുള്ള ബോഡി ഷെയ്മിംഗ് സോഷ്യല്‍ മീഡിയയിലെ സ്ഥിരം സംഭവമാണ്.
ഇതിനിടെ ഹണി റോസിന്റെ സൗന്ദര്യത്തിന്റെ രഹസ്യം സര്‍ജറിയാണെന്ന ആരോപണവും സോഷ്യല്‍ മീഡിയ ഉന്നയിക്കാറുണ്ട്.
ഇപ്പോഴിതാ അതേക്കുറിച്ച് ഹണി റോസ് തന്നെ പ്രതികരിക്കുകയാണ്. വനിതയ്ക്ക് നല്കിയ അഭിമുഖത്തിലാണ് സര്‍ജറി സംബന്ധിച്ച ആരോപണങ്ങള്‍ക്ക് ഹണി റോസ് മറുപടി പറയുന്നത്.
ഞാൻ ഒരു സര്‍ജറിയും ചെയ്തിട്ടില്ല. ദൈവം തന്നതല്ലാതെ ഒന്നും എനിക്കില്ലെന്നാണ് ഹണി റോസിന്റെ പ്രതികരണം.
അതേസമയം, സൗന്ദര്യം നിലനിര്‍ത്താനുള്ള ചില പൊടിക്കൈകള്‍ ചെയ്യാറുണ്ടെന്നും താരം വ്യക്തമാക്കുന്നത്.
ഈ രംഗത്ത് നില്ക്കുമ്പോള് അതൊക്കെ തീര്‍ച്ചയായും വേണമെന്നാണ് ഹണി റോസിന്റെ അഭിപ്രായം.
ഒരു നടിയായിരിക്കുക, ഗ്ലാമര്‍ മേഖലയില്‍ ജോലി ചെയ്യുക ഒക്കെ അത്ര എളുപ്പമുള്ള പണിയല്ലെന്നാണ് ഹണി പറയുന്നത്.
സൗന്ദര്യ സംരക്ഷണത്തിന് വര്‍ക്കൗട്ട് ചെയ്യാറുണ്ട്. കൃത്യമായ ഡയറ്റും പിന്തുടരും. പിന്നെ ചെറിയ ട്രീറ്റ്മെന്റുകള്‍ നടത്താറുണ്ടെന്നും ഹണി റോസ് പറയുന്നു.
എന്നാല്‍ ഇതൊരു വലിയ വിഷയമണെന്ന് എനിക്ക് തോന്നുന്നില്ല. നമ്മുടെ സ്വന്തം ശരീരത്തെ പരിചരിക്കുന്നത് വലിയ കാര്യമല്ലേ? എന്നാണ് ഹണി റോസ് ചോദിക്കുന്നത്.
ദൈവം തന്നെ ശരീരം സുന്ദരമാക്കി കൊണ്ടു നടക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും താരം വ്യക്തമാക്കുന്നു.
എന്തുധരിക്കണം എങ്ങനെ നടക്കണം എന്നൊക്കെ തീരുമാനിക്കേണ്ടതും ഞാൻ തന്നെയാണ്. ആദ്യ സിനിമയില്‍ സ്ലീവ്ലെസ് ധരിക്കേണ്ടി വന്നപ്പോള്‍ കരഞ്ഞയാളാണ് ഞാൻ.
പക്ഷെ ഇപ്പോള്‍ എനിക്കറിയാം ധരിക്കുന്ന വസ്ത്രത്തിനല്ല കുഴപ്പം മറ്റുള്ളവരുടെ നോട്ടത്തിലാണെന്നെന്നും ഹണി റോസ് പറയുന്നു.
തനിക്കെതിരെയുള്ള സോഷ്യല്‍ മീഡിയയിലെ ആക്രമണങ്ങളെക്കുറിച്ചും അഭിമുഖത്തില്‍ ഹണി റോസ് സംസാരിക്കുന്നുണ്ട്.
ട്രോളുകള്‍ വേദനിപ്പിക്കാറുണ്ടോ എന്ന് ചോദിച്ചപ്പോള്‍ എന്താണ് സംശയം എന്നായിരുന്നു ഹണിയുടെ മറുചോദ്യം.
അടുത്ത കാലത്ത് സോഷ്യല്‍ മീഡിയയുടെ ആക്രമണം ഇത്രയും നേരിട്ട മറ്റാരെങ്കിലും ഉണ്ടാകുമോ എന്നറിയില്ലെന്നും താരം തന്നേക്കുറിച്ച് പറയുന്നു.
പല കമന്റുകളും ആദ്യമൊക്കെ കാണുമ്പോൾ വലിയ സങ്കടം തോന്നിയിരുന്നു. തുടക്കകാലത്ത് വീട്ടിലുള്ളവരും അതൊക്കെ വായിച്ച് വിഷമിക്കും. പിന്നെ കുറേക്കാലം കേട്ടു കേട്ടു വലിയ സംഭവമല്ലാതായെന്നാണ് ഹണി പറയുന്നത്.
ജീവിതത്തില്‍ വലിയൊരു തിരിച്ചടിയുണ്ടായാല്‍ ആദ്യമൊരു ഞെട്ടലുണ്ടാകും. പിന്നീടത് ശീലമാകും. നമ്മളെ ബാധിക്കാതെ ആകും. അതാണിപ്പോഴത്തെ അവസ്ഥയെന്നാണ് താരം പറയുന്നത്.
ഒന്നും ഇപ്പോള്‍ ആലോചിക്കാറില്ല. വെറുതെ എന്തിനാണ് മനസ് തളര്‍ത്തുന്നത്. അങ്ങനെ ഡിപ്രഷൻ അടിക്കുന്നതിലും നല്ലത് അതിലൊന്നും ശ്രദ്ധകൊടുക്കാതെ വിട്ടുകളയുകയാണെന്നും ഹണി റോസ് പറയുന്നു. എനിക്ക് എന്നില്‍ വലിയ വിശ്വാസമാണ്. ആ വിശ്വാസം മതി ഇതൊന്നും കണ്ടില്ലെന്ന് നടിക്കാൻ എന്നും ഹണി റോസ് കൂട്ടിച്ചേര്‍ക്കുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.