ബെംഗളൂരു: മലിനജലം കുടിച്ച് 11-ലധികം പേർക്ക് ഛർദിയും വയറിളക്കവും പിടിപെട്ട് രോഗബാധിതരായി ആശുപത്രിയിൽ ചികിത്സ തേടി. കുഡ്ലിഗി താലൂക്കിലെ ബഡേലഡകു ഗൊല്ലർഹട്ടിയിൽ ഇന്നലെയാണ് സംഭവം ഉണ്ടായത്. ബഡേലഡകു ദൊഡ്ഡോഗൊല്ലർഹട്ടി ഗ്രാമത്തിൽ കഴിഞ്ഞ രണ്ടു ദിവസമായി മലിന ജലമാണ് ലഭിക്കുന്നത്.
കുപ്പിനക്കെരെ വില്ലേജിനോട് ചേർന്ന് റോഡിന്റെ കിടങ്ങിനും കരയ്ക്കും സമീപം 3 മുതൽ 4 വരെയുള്ള സ്ഥലങ്ങളിൽ പൈപ്പ് പൊട്ടിയാട്ടുള്ളതായി റിപ്പോർട്ടുകളുണ്ട്, അവിടെ നിന്നാണ് പൈപ്പിൽ ചെളിയും മണ്ണും കലർന്ന വെള്ളം എത്തുന്നത്. എന്നാൽ ഇതറിയാതെ ഗ്രാമവാസികൾ മലിനജലം കുടിക്കുകയും 11ലധികം പേർക്ക് ഛർദ്ദി ഉണ്ടാവുകയും ചെയ്തു.
കുഡ്ലിഗിയിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ദൊഡ്ഡോഗൊല്ലർഹട്ടി ഗ്രാമത്തിലെ മലിനമായ വെള്ളമാണ് ഛർദ്ദിക്ക് കാരണമെന്ന് വിലയിരുത്തി മലിനജലം ബെല്ലാരി പരിശോധനാ കേന്ദ്രത്തിലേക്ക് അയച്ചട്ടുണ്ട്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ദൊഡ്ഡോഗൊല്ലർഹട്ടി ഗ്രാമത്തിൽ ക്യാമ്പ് ചെയ്ത് ആളുകളുടെ ആരോഗ്യ പരിശോധനയിൽ ഏർപ്പെട്ടിരിക്കുകയാണ്.
ഏതുനിമിഷവും ആവിഷയമായി വന്നാൽ ആംബുലൻസും സജ്ജീകരിച്ചിട്ടുണ്ട്. മലിനജലം കഴിച്ച് രോഗബാധിതരായവർ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. ശ്രീനിവാസ് എംഎൽഎ സന്ദർശിച്ച് രോഗികളുടെ ആരോഗ്യവിവരങ്ങൾ ആരാഞ്ഞു. പൈപ്പ് ഉടൻ നന്നാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.