കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ T2-ൽ നിന്ന് സർവീസ് ആരംഭിച്ച് വായുവജ്ര ബസുകൾ

ബെംഗളൂരു∙ ബെംഗളൂരു വിമാനത്താവളത്തിന്റെ രണ്ടാം ടെർമിനലിൽ നിന്ന് ബിഎംടിസി വായുവജ്ര സർവീസുകൾ ആരംഭിച്ചു. ഒന്നാം ടെർമിനലിന് സമീപമാണ് ബസ് ബേ. രണ്ടാം ടെർമിനലിൽ നിന്നു സർവീസ് ആരംഭിച്ചതോടെ, ബേയിലെത്താതെ യാത്രക്കാർക്ക് ബസ് കയറാനാകുമെന്നതാണ് പ്രത്യേകത.

പ്രതിദിനം 100–120 വായുവജ്ര ബസുകളാണ് 12 ഇടങ്ങളിൽ നിന്ന് വിമാനത്താവളത്തിലേക്ക് സർവീസ് നടത്തുന്നത്.

  ബെംഗളൂരു എം.ജി. റോഡിലെ പ്രശസ്തമായ ഹോട്ടലിൽ യുവതിക്ക് നേരെ അതിക്രമം; മാനേജർക്കെതിരെ കേസെടുത്തു

നവംബറിൽ ഉദ്ഘാടനം ചെയ്ത രണ്ടാം ടെർമിനലിൽ നിന്ന് നിലവിൽ ആഭ്യന്തര വിമാനങ്ങൾ മാത്രമാണ് സർവീസ് നടത്തുന്നത്. യാത്രക്കാരുടെ തിരക്കേറുന്നതോടെ കൂടുതൽ ബസ് സർവീസുകൾ രണ്ടാം ടെർമിനലിൽ നിന്ന് ആരംഭിക്കുമെന്ന് ബിഎംടിസി അറിയിച്ചു.

ഇന്ധനവില വർധനയെത്തുടർന്ന് വിമാനത്താവളത്തിലേക്കുള്ള വെബ്ടാക്സികളുടെ നിരക്ക് കുതിച്ചുയർന്നതോടെ വായുവജ്ര സർവീസുകൾക്ക് പ്രിയമേറി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോയിൽ പാതിരാത്രി 'പാട്ടുക്കച്ചേരി'; യാത്രക്കാരെ വലച്ച 11 യുവതികൾക്കെതിരെ കേസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us