ബെംഗളൂരു: : ആത്മസമർപ്പണത്തിന്റെ ഓർമ്മ പുതുക്കി ബലി പെരുന്നാൾ ആഘോഷത്തിൽ മുഴുകി വിശ്വാസികൾ. അറബിമാസം ദുൽഹജ്ജ് 30 പൂർത്തിയാക്കിയാണ് ഇത്തവണ ബലി പെരുന്നാൾ ആഘോഷിക്കുക.
പള്ളികളിലും ഈദ്ഗാഹുകളിലും ഇന്ന് പ്രത്യേക നമസ്കാരം നടക്കും. സൗദി അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്നലെയായിരുന്നു പെരുന്നാൾ. ഹജ്ജ് കർമ്മത്തിന്റെ പരിസമാപ്തി കൂടിയാണ് ബലിപെരുന്നാൾ.
പ്രവാചകനായ ഇബ്രാഹിം നബിയുടെ ത്യാഗത്തിന്റെ ഓർമ്മപുതുക്കലാണ് ഈ ദിനം. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലുണ്ടായ മകൽ ഇസ്മായേലിനെ ദൈവ കൽപ്പനപ്രകാരം ബലികൊടുക്കാൻ തീരുമാനിച്ചെങ്കിലും നബിയുടെ ത്യാഗസന്നദ്ധത കണ്ട് മകന് പകരം ആടിനെ ബലി നൽകാൻ ദൈവം നിർദേശിച്ചതായാണ് വിശ്വാസം.
ഇന്നത്തെ ഈദ് നമസ്കാരത്തിന് ശേഷം വിശ്വാസികൾ ബലികർമ്മം നിർവ്വഹിക്കും. പിന്നീട് ബന്ധുക്കളെയും പ്രിയപ്പെട്ടവരെയും കണ്ട് പെരുന്നാൾ ആശംസകൾ നേർന്ന് ആഘോഷത്തിലേക്ക് കടക്കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.