ബെംഗളൂരു: അഞ്ചുവയസ്സുള്ള മകനെ തട്ടിക്കൊണ്ടു പോയ ആളെ കൊടിഗെഹള്ളി പോലീസ് അറസ്റ്റ് ചെയ്തു. ബല്ലാരി സ്വദേശി ഹരികൃഷ്ണ സിങ്കനാമലയാണ് അറസ്റ്റിലായത്. ഹരികൃഷ്ണ ബല്ലാരിയിൽ സ്റ്റീൽ പ്ലാന്റ് നടത്തുന്നുണ്ടെന്നും പശ്ചിമ ബംഗാളിൽ നിന്നുള്ള സിൽവിയ രാമേശ്വരി 2015ലാണ് കമ്പനിയിൽ ചേർന്നതെന്നും ഇവർ തമ്മിൽ ബന്ധമുണ്ടെന്നും 2018ൽ ഒരു ആൺകുട്ടിയുണ്ടെന്നും പൊലീസ് പറഞ്ഞു.
പിന്നീട് 2019ൽ തൽഘട്ടപുര പൊലീസ് സ്റ്റേഷൻ പരിധിയിൽ ഹരികൃഷ്ണയുടെ പിതാവ് മാധവ് സിങ്കനാമല കൊല്ലപ്പെട്ടിരുന്നു. പിതാവിനെ കൊലപ്പെടുത്തിയതിന് ഹരികൃഷ്ണ അറസ്റ്റിലായതോടെ സിൽവിയയും ഹരികൃഷ്ണയും വേർപിരിഞ്ഞു. 300 കോടി രൂപയുടെ സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട് പിതാവിനെ കൊള്ളാൻ സുപാരി കില്ലർമാരെ വാടകയ്ക്കെടുത്തതായി അന്വേഷണത്തിൽ തെളിഞ്ഞതിനെ തുടർന്ന് ഹരികൃഷ്ണയെ പോലീസ് അറസ്റ്റ് ചെയ്തത്.
ശേഷം കൊലക്കേസിൽ ജാമ്യത്തിൽ പുറത്തിറങ്ങിയ ഹരികൃഷ്ണ മകനെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് ഹരികൃഷ്ണ കോടതിയെ സമീപിച്ചെങ്കിലും കുട്ടിയെ അമ്മയോടൊപ്പം തുടരാൻ കോടതി ഉത്തരവിട്ടു. “രാമേശ്വരി മകനോടൊപ്പം അമൃതഹള്ളിയിലെ തലക്കാവേരി ലേഔട്ടിലാണ് താമസിക്കുന്നത്, ആൺകുട്ടി യുകെജിയിലാണ് പഠിക്കുന്നത്.
ജൂൺ 16ന് സ്കൂളിലേക്ക് കൊണ്ടുപോകുമ്പോൾ അഞ്ച് സ്ത്രീകൾ പതിയിരുന്നാക്രമിക്കുക്കാൻ ശ്രമിച്ചതോടെ സ്കൂട്ടറിൽ നിന്നും അമ്മയും മകനും വീണു. ഹരികൃഷ്ണയ്ക്ക് കിട്ടിയ തക്കത്തിന് കുട്ടിയെ കാറിൽ തട്ടിക്കൊണ്ടുപോക്കുകയായിരുന്നു. എന്നാൽ അതുവഴി കടന്നുപോയ ഒരു പോലീസുകാരൻ പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയും സ്ഥലത്തുണ്ടായിരുന്ന അഞ്ച് സ്ത്രീകളെയും ഒരു പുരുഷനെയും പിടികൂടുകയും ചെയ്തു. എന്നാൽ ആസൂത്രകനായ ഹരികൃഷ്ണ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു കളഞ്ഞു.
സംഭവം നടന്ന് ആറ് ദിവസത്തിന് ശേഷം ഹരികൃഷ്ണയെ ഗോവയിൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്തു. കുട്ടി സുരക്ഷിതനായിരുന്നു, അവനെ രക്ഷപ്പെടുത്തി അമ്മയ്ക്ക് അരികിൽ വീണ്ടും തിരിച്ചെത്തിച്ചതായും പോലീസ് കൂട്ടിച്ചേർത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.