‘ശക്തി’ പദ്ധതി; പ്രതിഷേധവുമായി സ്വകാര്യ ബസുടമകളും ജീവനക്കാരും രംഗത്ത്

bus owner strike

ബെംഗളൂരു: സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ ബസ് സർവീസ് നൽകുന്ന സംസ്ഥാന സർക്കാരിന്റെ ‘ശക്തി പദ്ധതി’ക്കെതിരെ സ്വകാര്യ ബസ് ഉടമകളും ജീവനക്കാരും പ്രതിഷേധ പ്രകടനം നടത്തി. ‘സ്വകാര്യ ബസുകൾ വിൽപ്പനയ്ക്കുണ്ട്’ എന്ന പോസ്റ്ററുകൾ ബസുകളിൽ ഒട്ടിച്ച ഉടമകൾ തങ്ങളുടെ ആശങ്കകൾ പരിഹരിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു. ജില്ലാ ആസ്ഥാനത്ത് നിന്ന് കുനിഗൽ, മധുഗിരി, പാവഗഡ എന്നിവയുൾപ്പെടെ ഗ്രാമപ്രദേശങ്ങളിലേക്ക് കണക്റ്റിവിറ്റി നൽകുന്ന 300-ലധികം സ്വകാര്യ ബസ് സർവീസുകളാണ് തുമകുരു ജില്ലയിൽ മാത്രം ഉള്ളത്. ‘ശക്തി പദ്ധതി’ തങ്ങളുടെ വരുമാനം 50 ശതമാനം കുറയ്ക്കുമെന്നും ബിസിനസ്സ് നിലനിർത്തുന്നത് അസാധ്യമാകുമെന്നും പ്രതിഷേധക്കാർ ആരോപിച്ചു

കെഎസ്ആർടിസിക്ക് ബസ് കണക്റ്റിവിറ്റി നൽകാൻ കഴിയാത്ത ഗ്രാമീണ മേഖലകളിലേക്കുള്ള സർവീസ് നിർത്തുകയോ ഞങ്ങളുടെ ബസുകൾ വിൽക്കുകയോ ചെയ്യുകയെന്നും ഈ , രണ്ട് വഴികൾ മാത്രമേ ഞങ്ങൾക്കുള്ളൂ എന്നും ജില്ലാ പ്രൈവറ്റ് ഓണേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് എം.എസ്.ശങ്കരനാരായണൻ പറഞ്ഞു. സ്വകാര്യ ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കണമെന്നും ടിക്കറ്റ് നിരക്ക് സ്വകാര്യ ബസുടമകൾക്ക് തിരികെ നൽകണമെന്നും അസോസിയേഷൻ അംഗങ്ങൾ സർക്കാരിനോട് ആവശ്യപ്പെട്ടു. അല്ലെങ്കിൽ സംസ്ഥാന സർക്കാർ സ്വകാര്യ ബസുടമകളിൽ നിന്ന് ഈടാക്കുന്ന നികുതി കുറയ്ക്കണമെന്നും അവർ പറഞ്ഞു.

“മൂന്ന് മാസത്തിലൊരിക്കൽ, സർക്കാർ സ്വകാര്യ ബസുടമകളിൽ നിന്ന് 40,000 മുതൽ 50,000 രൂപ വരെ നികുതിയായി ഈടാക്കുന്നു. ഇതിന് പുറമെ മറ്റ് ചാർജുകളും സർക്കാരിന് നൽകുന്നുണ്ട് സ്വകാര്യ ബസുടമകൾക്ക് ഇത് വലിയ ബാധ്യതയായി മാറുന്നു. ‘ശക്തി’ പദ്ധതി കൂടി നടപ്പിലായാൽ , വരുമാനത്തെ ഗുരുതരമായി ബാധിക്കുമെന്നും ശങ്കർനാരായണൻ പറഞ്ഞു. കൊവിഡ് ദുരന്തത്തിൽ നിന്ന് കരകയറുന്ന സ്വകാര്യ ബസുടമകൾക്ക് സർക്കാർ മറ്റൊരു പ്രഹരമാണ് നൽകിയിയതെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us