എം.എ യൂസഫലിക്കും ലുലു ഗ്രൂപ്പിനും എതിരായ അപകീർത്തികരമായ വാർത്തകൾ മറുനാടൻ മലയാളി ചാനലിലൂടെ സംപ്രേക്ഷണം ചെയ്തതിന് സാജൻ സ്കറിയക്കെതിരെ ഡൽഹി ഹൈക്കോടതിയുടെ രൂക്ഷവിമർശനം. മറുനാടൻ മലയാളി ചാനലിലൂടെ സംപ്രേക്ഷണം ചെയ്ത അപകീർത്തികരമായ ഉള്ളടക്കം അടങ്ങിയ എല്ലാ വീഡിയോകളും പിൻവലിക്കാൻ ചാനൽ ഉടമയായ ഷാജൻ സ്കറിയക്ക് ദില്ലി ഹൈക്കോടതിയുടെ കർശന നിർദേശം നൽകി. 24 മണിക്കൂറിനകം വീഡിയോകൾ പിൻവലിച്ചില്ലെങ്കിൽ ചാനൽ സ്സപെൻഡ് ചെയ്യാൻ യൂടൂബിനും ഗൂഗിളിനും നിർദേശം നൽകി.
ഭരണഘടനം ഉറപ്പ് നൽകുന്ന അഭിപ്രായ സ്വാതന്ത്രത്തിനുള്ള അവകാശം സാജൻ സ്കറിയ ദുരുപയോഗം ചെയ്യുന്നുവെന്ന് കോടതി പരാമർശിച്ചു. അഭിപ്രായ സ്വാതന്ത്രത്തിനുള്ള അവകാശം, മറ്റൊരു വ്യക്തിയെ അപമാനിക്കുന്നതിനോ വ്യക്തിഹത്യ നടത്തുവാനോ മറ്റൊരാളുടെ സ്വാതന്ത്ര്യത്തെ അവഹേളിക്കുന്നതിനോ ഉള്ള അവകാശം അല്ലെന്ന് കോടതി ചൂണ്ടികാട്ടി. തെറ്റായ ആരോപണങ്ങൾ വാർത്തിയിലൂടെ പ്രക്ഷേപണം ചെയ്ത് മനപ്പൂർവ്വം വ്യക്തിഹത്യ ചെയ്യുകയാണ് ഇത്തരം വീഡിയോകളിലൂടെ ഷാജൻ സ്കറിയ എന്ന് കോടതി നിരീക്ഷിച്ചു. ഉടനടി ഇത്തരം വീഡിയോകൾ പിൻവലിക്കണമെന്ന നിർദേശം പാലിച്ചില്ലെങ്കിൽ ചാനൽ സ്സപെൻഡ് ചെയ്യാനും അപകീർത്തികരമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ യൂ ടൂബിനോടും ഗൂഗിളിനോടും കോടതി ആവശ്യപ്പെട്ടു. കേസ് ഇനി പരിഗണിക്കുന്നത് വരെ, യൂസഫലിക്കോ ലുലു ഗ്രൂപ്പിനോ എതിരായ ഉള്ളടക്കങ്ങൾ സംപ്രേക്ഷണം ചെയ്യരുതെന്ന് സാജൻ സ്കറിയ്ക്ക് കോടതിയുടെ കർശന നിർദേശമുണ്ട്. സാജൻ സ്കറിയ്ക്ക് കോടതി സമൻസ് അയച്ചു.
ലുലു ഗ്രൂപ്പിനും തനിക്കുമെതിരായ അപകീർത്തികരവും സ്വകാര്യത ലംഘിക്കുന്നതും ജീവിക്കാനുള്ള അവകാശം ലംഘിക്കുന്നതുമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് സാജൻ സ്കറിയയേയും , സാജന് വേണ്ടി പ്രവർത്തിക്കുന്നവരെയും വിലക്കണമെന്ന് ആവശ്യപ്പെട്ടുള്ള എം.എ യൂസഫലിയുടെ ഹർജി പരിഗണിച്ചുകൊണ്ടാണ് ദില്ലി ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. ജസ്റ്റിസ് ചന്ദ്ര ധാരി സിംഗ് ന്റേതാണ് ഉത്തരവ്. മുതിർന്ന അഭിഭാഷകനും മുൻ അറ്റോർണി ജനറലുമായ മുകുൾ റോത്തഗിയാണ് എം.എ യൂസഫലിക്ക് വേണ്ടി ഹാജരായത്. വിവിധ കോടതികൾ വിലക്കിയിട്ടും വ്യാജ വാർത്തകൾ പ്രസിദ്ധീകരിക്കുന്നത് സാജൻ തുടരുകയാണെന്ന് മുകുൾ റോത്തഗി കോടതിയിൽ ചൂണ്ടികാട്ടി. ഡൽഹി ഹൈക്കോടതിക്ക് യൂസഫലിയുടെ ഹർജി പരിഗണിക്കാൻ അവകാശമില്ലെന്നായിരുന്നു സാജൻ സ്കറിയയുടെ വാദം. ഈ വാദം തള്ളി കൊണ്ടാണ് സാജൻ സ്കറിയ്ക്ക് എതിരെ രൂക്ഷ വിമർശനവുമായി കോടതി ഉത്തരവ് പുറപ്പെടവിച്ചത്. 30 ദിവസത്തിനകം മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് സാജന് സ്കറിയ്ക്ക് കോടതി നോട്ടീസ് അയച്ചു. ആഗസ്റ്റ് 22ന് കേസ് വീണ്ടും പരിഗണിക്കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.