ബെംഗളൂരു: കർണാടകയിൽ ബിജെപി തിരിച്ചുവരുമെന്നും പാർട്ടിയുടെ ആത്മവിശ്വാസം നഷ്ടപ്പെട്ടിട്ടില്ലെന്നും മുൻ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വ്യാഴാഴ്ച പറഞ്ഞു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി എം.എൽ.എമാരുടെയും പരാജയപ്പെട്ട സ്ഥാനാർഥികളുടെയും യോഗം അടുത്ത രണ്ടോ മൂന്നോ ദിവസത്തിനകം ചേരുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ പുതിയ നിയമസഭയിലെ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കുമെന്നും ബൊമ്മൈ കൂട്ടിച്ചേർത്തു.
സംസ്ഥാനത്തിന്റെ സാമ്പത്തിക ആരോഗ്യം താറുമാറാകാതിരിക്കാൻ ഉറപ്പുനൽകിക്കൊണ്ട് അധികാരത്തിലെത്തിയ കോൺഗ്രസ് അത് നിറവേറ്റണമെന്നും സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രി പറഞ്ഞു.”ഞങ്ങൾ (ബിജെപി) തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു, സംസ്ഥാനത്ത് ഞങ്ങൾ വീണ്ടും കുതിക്കും,” ബൊമ്മൈ തന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. നിയുക്ത മുഖ്യമന്ത്രി സിദ്ധരാമയ്യയെയും നിയുക്ത ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനെയും അഭിനന്ദിച്ച അദ്ദേഹം, ജനാധിപത്യത്തിൽ ജനവിധി മാനിക്കുന്നെന്നും പറഞ്ഞു. രാഷ്ട്രീയത്തിൽ വിവിധ റോളുകൾ തീരുമാനിക്കുന്നത് ജനങ്ങളാണ്, പ്രതിപക്ഷ പാർട്ടിയായി പ്രവർത്തിക്കാനുള്ള ജനവിധി അവർ ഞങ്ങൾക്ക് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.