ബെംഗളൂരു : നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിനു ശേഷം കാവല്‍ മുൻമുഖ്യമന്ത്രി ബസവരാജ് ബൊമ്മെ കര്‍ണാടക ആർ.എസ്.എസ്. ആസ്ഥാനമായ കേശവ ക്യപയിലെത്തി നേതാക്കളുമായി ചർച്ച നടത്തി. തിരഞ്ഞെടുപ്പിലെ പരാജയത്തെക്കുറിച്ചും ഭാവി പ്രവർത്തനങ്ങളെക്കുറിച്ചുമാണ് ചർച്ച നടത്തിയത്.
വരുംദിവസങ്ങളിൽ സംസ്ഥാനപ്രസിഡന്റ് നളിൻകുമാർ കട്ടീലും ആർ.എസ്.എസ്. നേതാക്കളുമായി ചർച്ച നടത്തുമെന്ന് ബൊമ്മെ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ബി.ജെ.പി.യുടെ പരാജയത്തിന്റെ കാരണമറിയാൻ മൊത്തത്തിലുള്ള ഫലവും മണ്ഡലംതിരിച്ചുള്ള കണക്കുകളും പരിശോധിക്കുമെന്ന് ബൊമ്മെ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.