കെആർപുരം– വൈറ്റ്ഫീൽഡ് മെട്രോ ഫീഡർ സർവീസ് ആരംഭിച്ചില്ല; യാത്രാക്ലേശം നേരിട്ട് യാത്രക്കാർ

ബെംഗളൂരു: കെആർപുരം– വൈറ്റ്ഫീൽഡ് മെട്രോ സർവീസ് ആരംഭിച്ച് ഒന്നരമാസം പിന്നിട്ടിട്ടും സ്റ്റേഷനുകളെ ബന്ധിപ്പിച്ചുള്ള മെട്രോ ഫീഡർ സർവീസുകൾ ആരംഭിച്ചില്ല.13.5 കിലോമീറ്റർ ദൂരം വരുന്ന കെആർ പുരം–വൈറ്റ്ഫീൽഡ് മെട്രോയിൽ പ്രതിദിനം 30,000–45,000 പേരാണ് യാത്ര ചെയ്യുന്നത് അതിനാൽ, നഗരപ്രാന്തപ്രദേശങ്ങളിലേക്ക് യാത്രാക്ലേശം രൂക്ഷമാണ്. കെആർ പുരം, ബയ്യപ്പനഹള്ളി സ്റ്റേഷനുകളെ ബന്ധിപ്പിച്ചുള്ള ഫീഡർ സർവീസ് മാത്രമാണ് നിലവിൽ ഓടുന്നത്.

  ബെംഗളൂരുവിൽ തെരുവ് നായയെ പുള്ളിപ്പുലി ആക്രമിച്ചു.

വൈറ്റ്ഫീൽഡ്, ചന്നസന്ദ്ര, പട്ടാന്തൂർ അഗ്രഹാര, ഹൂഡി, ഗരുഡാചർ പാളയ, സിംഗായനപാളയ എന്നിവിടങ്ങളിൽ നിന്ന് ഫീഡർ സർവീസുകൾ ആരംഭിക്കാൻ ആവശ്യമായ റൂട്ട് സർവേ ഉൾപ്പെടെ ബിഎംടിസി പൂർത്തിയാക്കിയിരുന്നെങ്കിലും സർവീസുകൾ തുടങ്ങിയില്ല. ഐടി ജീവനക്കാർ ഉൾപ്പെടെ കൂടുതൽപ്പേർ താമസിക്കുന്ന ബിബിഎംപി മഹാദേവപുര സോണിലെ അപ്പാർട്മെന്റ് കോംപ്ലക്സുകളുമായി ബന്ധിപ്പിച്ചും ഫീഡർ സർവീസ് ആരംഭിക്കണമെന്ന് വിവിധ റസിഡന്റ്സ് അസോസിയേഷനുകൾ ആവശ്യപ്പെട്ടിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹിന്ദി ബോര്‍ഡ് തകര്‍ത്തു കന്നഡ രക്ഷണ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജൂലൈയിലെ വൈദ്യുതി ബില്ലിൽ സാധാരണ മീറ്റർ റീഡിങ് മാത്രമല്ല, ഉപഭോക്താക്കൾ അറിയേണ്ട പുതിയ മാറ്റം!
[masterslider id="10"]

Related posts