ചെന്നൈ: റമ്മി കളിച്ചാല്‍ ഇനി മൂന്ന് മാസം തടവും 5000 രൂപ പിഴയും. ഓണ്‍ലൈന്‍ ചൂതാട്ട നിരോധന ബില്ലില്‍ തമിഴ്‌നാട് ഗവര്‍ണര്‍ ഒപ്പിട്ടു. ഓണ്‍ലൈന്‍ റമ്മിയടക്കമുള്ള ചൂതാട്ടങ്ങളില്‍ പണം നഷ്ടമാകുന്നതും ചെറുപ്പക്കാര്‍ ജീവനൊടുക്കുന്നതും പതിവായതോടെയാണ് പുതിയ ബില്‍ ഒപ്പിട്ടത്. നിയമസഭ രണ്ടുവട്ടം പാസാക്കിയിട്ടും ഗവര്‍ണര്‍ ആര്‍.എന്‍ രവി ബില്‍ ഒപ്പിടാതെ വച്ചു താമസിപ്പിക്കുന്നുവെന്ന ആക്ഷേപം നേരത്തെ ഉയര്‍ന്നിരുന്നു. ഒടുവില്‍ ഗവര്‍ണര്‍ക്കെതിരെ നിയമസഭ പ്രമേയം പാസാക്കുകയും, രാജ്ഭവന്‍ ഫണ്ട് വകമാറ്റി ചെലവഴിക്കുന്നുവെന്നതടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തതിന് പിന്നാലെയാണ്, മാസങ്ങളായി അംഗീകാരം നല്‍കാതെ വച്ചിരുന്ന ബില്ലില്‍ ഗവര്‍ണര്‍…
Read MoreMonth: April 2023
അച്ചടക്ക നടപടി; അപ്പീൽ നൽകി കേരള ബ്ലാസ്റ്റേഴ്‌സ്
അച്ചടക്ക നടപടിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് അപ്പീൽ നൽകി. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഒൻപതാം സീസണിൽ ബെംഗളൂരു എഫ് സിക്കെതിരായ പ്ലേ ഓഫ് മത്സരം പൂര്‍ത്തിയാകുന്നതിന് മുൻപ് താരങ്ങളെ പിൻവലിച്ച സംഭവത്തിൽ അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ സ്വീകരിച്ച അച്ചടക്കനടപടിക്കെതിരേയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി. അപ്പീല്‍ നൽകിയത്. ടീമിന് നാല് കോടി രൂപ പിഴയാണ് ഫെഡറേഷന്‍ വിധിച്ചത്. പരിശീലകന്‍ ഇവാന്‍ വുകോമാനോവിച്ചിന് പത്ത് മത്സരങ്ങളില്‍ വിലക്കും അഞ്ച് ലക്ഷം രൂപ പിഴയുമുണ്ട്. വിഷയത്തില്‍ പൊതുക്ഷമാപണം നടത്താന്‍ ക്ലബ്ബിനോടും പരിശീലകനോടും നിര്‍ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഏപ്രില്‍ രണ്ടാം…
Read Moreവിഷു ആഘോഷങ്ങള്‍ക്ക് ഒരുങ്ങി നഗരത്തിലെ പടക്ക വിപണി
ബെംഗളൂരു:വിഷു ആഘോഷങ്ങള്‍ കെങ്കേമമാക്കുന്നതില്‍ പടക്കങ്ങള്‍ക്കുള്ള പങ്ക് ഏറെ വലുതാണ്. ഇത്തവണ വിഷു ലക്ഷ്യമിട്ടുള്ള പടക്ക വിപണി സംസ്ഥാനത്തെങ്ങും സജീവമായി. മുന്‍കാലങ്ങളെ അപേക്ഷിച്ച് അനധികൃതമായ ഓണ്‍ലൈന്‍ പടക്ക വില്പന വര്‍ധിക്കുന്നത് പരമ്പരാഗത പടക്ക വ്യവസായത്തിന് തലവേദന സൃഷ്ടിക്കുന്നുമുണ്ട്. അനധികൃത ഓണ്‍ലൈന്‍ പടക്ക വില്‍പ്പനക്കെതിരെ നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി അടക്കമുള്ള സംവിധാനങ്ങളും ഇടപെട്ടിട്ടുണ്ട്. വിഷുവിന്റെ പടക്ക വിപണി തകൃതിയായി നടക്കുകയാണ് നഗരത്തിൽ
Read Moreനാട്ടിലെ പോലെ ബെംഗളൂരുവിലും കളർ ആക്കാം വിഷു; ഇൻസ്റ്റന്റ് വിഷുക്കണി കിറ്റുകൾ ഉൾപ്പടെയുള്ള ഒരുക്കങ്ങളുമായി ലുലു
ബെംഗളൂരു: മറുനാടൻ മലയാളികൾക്ക് നാട്ടിലെ പോലെ വിശു ആഘോഷിക്കാൻ സൗകര്യങ്ങൾ ഒരുക്കുകയാണ് ലുലു. ആഘകർശകമായ ഓഫറുകളാണ് രാജാജിനഗറിലുള്ള ഹെപ്പർ മാർക്കറ്റിലും ഫാൽക്കറ്റൺ സിറ്റിയിലെ ലുലു ഡെയിലിയിലും ലഭിക്കുക. 23 വിഭവങ്ങൾ ഉൾപ്പെടെ ലുലു സ്പെഷ്യൽ വിഷു സദ്യ വെള്ളിയാഴ്ച്ച വരെ ബുക്ക് ചെയ്യാം. 399 രൂപയാണ് നിരക്ക്.മുൻ കൂട്ടി ബുക്ക് ചെയ്യുന്നവർക്ക് ഹോം ഡെലിവറിയും ഉണ്ട്. കൂടാതെ 15 തരം കണി വസ്തുക്കൾ അടങ്ങിയ പ്രത്യേക വിഷു കണി കിറ്റും മുൻ കൂട്ടി ബുക്ക് ചെയ്യാൻ സാദിക്കും 799 രൂപയാണ് വില. കുടതെ വിഷു…
Read Moreബെംഗളൂരുവിൽ പാലും തൈരും ഓൺലൈനിൽ വിൽക്കാൻ പദ്ധതി; നന്ദിനിയുമായി മത്സരത്തിനില്ലെന്ന് അമുൽ മേധാവി
ബെംഗളൂരു: അമുൽ ഉൽപന്നങ്ങളും കർണാടകയിലെ ജനപ്രിയ ബ്രാൻഡായ നന്ദിനിയുമായി മാർക്കട്ടിൽ നിലവിൽ നടക്കുന്ന പോരിനെച്ചൊല്ലിയുള്ള രാഷ്ട്രീയ തർക്കത്തിൽ കുടുങ്ങിയ ഗുജറാത്ത് ആസ്ഥാനമായുള്ള കോഓപ്പറേറ്റീവ് സെല്ലിംഗ് അമൂൽ ബ്രാൻഡ് മേധാവി ചൊവ്വാഴ്ച ബംഗളൂരുവിൽ ഓൺലൈൻ ചാനലുകൾ വഴി മാത്രമേ പാലും തൈരും വിൽക്കുകയുള്ളൂവെന്നും സംസ്ഥാന സർക്കാർ സബ്‌സിഡി കാരണം വളരെ വിലകുറഞ്ഞ നന്ദിനി പാലുമായി ഒരു മത്സരവുമില്ലന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ടും കർഷകരുടെ ഉടമസ്ഥതയിലുള്ള സഹകരണ സ്ഥാപനങ്ങളായതിനാൽ “അമുൽ വേഴ്‌സ് നന്ദിനി” എന്ന സാഹചര്യം ഉണ്ടാകില്ലെന്ന് ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ (ജിസിഎംഎംഎഫ്) എംഡി…
Read Moreറോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ആരാധികയുടെ കരച്ചിൽ, ഏറ്റെടുത്ത് സോഷ്യൽ മീഡിയ
കഴിഞ്ഞ ദിവസം ഐ.പി.എല്‍ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ലക്നൗ സൂപ്പര്‍ ജയന്റസിനോട് അപ്രതീക്ഷിതമായി പരാജയപ്പെട്ടതോടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കളി കാണാനെത്തിയ ആരാധിക പൊട്ടിക്കരയുന്ന വീഡിയോ നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയില്‍ വൈറലായി. ഇതിനു പിന്നാലെ ടീമിന്റെ പ്രകടനത്തെക്കുറിച്ചും വലിയ രീതിയിൽ ചര്‍ച്ചകളാണ് നടക്കുന്നത്. മുന്‍ക്യാപ്ടന്‍ വിരാട് കോഹ്ലിയുടെ ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്ക ശര്‍മ്മ നിരാശയായ നില്‍ക്കുന്ന ദൃശ്യവും സമൂഹ മാധ്യമത്തിലൂടെ ശ്രദ്ധേയമായി.
Read Moreചിത്രം തെളിഞ്ഞു;സിദ്ധരാമയ്യക്കെതിരെ മന്ത്രി സോമണ്ണ;ഡി.കെ.ശിവകുമാറിനെതിരെ ആർ.അശോക; ബിജെപിയുടെ ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്ത്.
ബെംഗളൂരു : നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പി.യുടെ ആദ്യ സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിച്ചു. കർണാടകയുടെ ചുമതലയുള്ള ബി.ജെ.പി. നേതാവ് ധർമേന്ദ്ര പ്രധാൻ ആണ് പട്ടിക പുറത്ത് വിട്ടത്. 189 പേരുടെ ആദ്യ പട്ടികയിൽ 52 പേർ പുതുമുഖങ്ങൾ ആണ്, 20 സിറ്റിംഗ് എം.എൽ.എമാർക്ക് സീറ്റില്ല. ഇടഞ്ഞ് നിൽക്കുന്ന മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറിൻ്റെ മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ് തൻ്റെ സ്ഥിരം മണ്ഡലമായ ഷിഗാവിൽ മൽസരിക്കും. മുൻ മുഖ്യമന്ത്രി യെദിയൂരപ്പയുടെ ഇളയ മകൻ വിജയേന്ദ്ര യെദിയൂരപ്പയുടെ സ്ഥിരം മണ്ഡലമായ ഷിക്കാരിപുരയിൽ മൽസരിക്കും. മുൻ…
Read Moreസീറ്റ് നൽകിയില്ലെങ്കിൽ സ്വതന്ത്രനായി മത്സരിക്കും ; മുൻ മുഖ്യമന്ത്രി
ബെംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ബാക്കി നില്‍ക്കെ, സംസ്ഥാനത്ത് ബി.ജെ.പിയില്‍ ഭിന്നത രൂക്ഷമാകുന്നു. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് തഴയുമെന്ന സൂചനകള്‍ക്കിടെ പാര്‍ട്ടിക്കെതിരെ എം.എല്‍.എയും മുന്‍ മുഖ്യമന്ത്രിയുമായി ജഗദീഷ് ഷെട്ടാര്‍ പരസ്യമായി രംഗത്തെത്തി. പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുന്നതിന് ഷെട്ടാറിനോട് മത്സരരംഗത്തുനിന്ന് മാറിനില്‍ക്കണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. 2018ല്‍ ഹുബ്ബള്ളിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മഹേഷ് നാല്‍വദിനെ 21,000 വോട്ടിനാണ് ഷെട്ടാര്‍ പരാജയപ്പെടുത്തിയത്. ആറു തവണ മണ്ഡലത്തില്‍നിന്ന് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ആറ് തെരഞ്ഞെടുപ്പുകളിലും 21,000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഞാന്‍ തെരഞ്ഞെടുക്കപ്പെട്ടത്. എന്റെ മൈനസ് പോയിന്റുകള്‍ എന്തൊക്കെയാണ്?’…
Read Moreകർഷകരുടെ മക്കളെ വിവാഹം കഴിക്കുന്ന യുവതികൾക്ക് 2 ലക്ഷം, പ്രഖ്യാപനവുമായി കുമാരസ്വാമി
ബെംഗളൂരു: കർഷകരുടെ മക്കളുടെ വിവാഹം കഴിക്കുന്ന യുവതികൾക്ക് രണ്ട് ലക്ഷം രൂപ നൽകുമെന്ന് മുൻ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്‌ഡി കുമാരസ്വാമി. കോലാറിൽ ‘പഞ്ചരത്‌ന’ റാലിയിൽ സംസാരിക്കുകയായിരുന്നു കുമാരസ്വാമിയുടെ പ്രഖ്യാപനം. കർഷകരുടെ മക്കളുടെ വിവാഹം പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ രണ്ട് ലക്ഷം രൂപ നൽകണമെന്നും ചടങ്ങിൽ സംസാരിച്ച കുമാരസ്വാമി പറഞ്ഞു. പെൺകുട്ടികൾ കർഷകരുടെ മക്കളെ വിവാഹം കഴിക്കാൻ തയ്യാറല്ലെന്ന് എനിക്ക് പരാതി ലഭിച്ചു. അതുകൊണ്ട് കർഷകരുടെ മക്കളുടെ വിവാഹം പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാരുകൾ രണ്ട് ലക്ഷം രൂപ നൽകണം. ഇത് നമ്മുടെ ആൺകുട്ടികളുടെ അഭിമാനം സംരക്ഷിക്കാനുള്ള പ്രധാന…
Read Moreകോൺഗ്രസ് വഞ്ചിച്ചെന്ന് സംസ്ഥാനത്തെ മുസ്ലിം നേതാക്കൾ
ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നിലപാടിനെതിരെ മുസ്ലിം നേതാക്കൾ രംഗത്ത്. കോൺഗ്രസിന്റെ കർണാടക നേതൃത്വം തങ്ങളെ വഞ്ചിച്ചതായും മുസ്ലിം സമുദായത്തിന് കൂടുതൽ സീറ്റുകൾ നൽകണമെന്നും അല്ലാത്തപക്ഷം മുസ്ലിം വോട്ടുകൾ പാർട്ടിക്ക് നഷ്ടമാകുമെന്നും കർണാടക സുന്നി ഉലമ ബോർഡ് അംഗങ്ങൾ മുന്നറിയിപ്പ് നൽകി. മുസ്ലിം സ്ഥാനാർത്ഥികൾക്ക് മതിയായ പ്രാതിനിധ്യം നൽകുന്നതിൽ പാർട്ടി പരാജയപ്പെട്ടു. ഇതുവരെ പ്രഖ്യാപിച്ച 166 പേരുകളുടെ പട്ടികയിൽ 11 മുസ്ലിം സ്ഥാനാർത്ഥികൾക്ക് മാത്രമാണ് ടിക്കറ്റ് നൽകിയത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി മുസ്ലിം നേതാക്കൾക്ക് വാഗ്ദാനങ്ങൾ നൽകിയിട്ടും അത് പാലിക്കുന്നതിൽ പരാജയപ്പെടുകയാണ്. മുസ്ലിം സ്ഥാനാർത്ഥികൾക്ക് 25-30…
Read More