എം.ഡി.എം.എ ഉപയോഗിക്കുന്നതിനിടെ യുവാവ് അറസ്റ്റിൽ

ബെംഗളൂരു: മാരക മയക്കു മരുന്ന് എം .ഡി.എം.എ മയക്കുമരുന്ന് ഉപയോഗിക്കുന്നതിനിടെ മംഗളൂരു സ്വദേശി അറസ്റ്റില്‍. മംഗളൂരു പാനെയിലെ മുഹമ്മദ് കബീര്‍ (21) എന്ന യുവവാണ് അറസ്റ്റിലായത്. മഞ്ചേശ്വരത്ത് മയക്കുമരുന്ന് ഉപയോഗിക്കുന്നതിടെയാണ് പോലീസ് ഇയാളെ പിടികൂടിയത്.

Read More

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ല; ഈശ്വരപ്പ

ബെംഗളൂരു: തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കാട്ടി ബിജെപി കേന്ദ്രനേതൃത്വത്തിന് കെ എസ് ഈശ്വരപ്പയുടെ കത്ത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുന്നുവെന്ന് അറിയിച്ചാണ് ജെ പി നദ്ദയ്ക്ക് ഈശ്വരപ്പ കത്ത് നല്‍കിയത്. ഈശ്വരപ്പയുടെ മകന്‍ കെ ഇ കാന്തേഷിന് കൂടി സീറ്റ് നല്‍കണമെന്ന ആവശ്യം ഈശ്വരപ്പ കേന്ദ്രനേതൃത്വത്തിന് മുന്നില്‍ വച്ചിരുന്നു. എന്നാല്‍ ബിജെപി കേന്ദ്രനേതൃത്വം ഈ ആവശ്യം തള്ളി. ഒരു കുടുംബത്തില്‍ രണ്ട് പേര്‍ക്ക് സീറ്റ് നല്‍കാനാകില്ലെന്ന് കേന്ദ്രനേതൃത്വം നിലപാടെടുത്തു. മക്കള്‍ രാഷ്ട്രീയം തുടരുന്നതില്‍ പ്രധാനമന്ത്രി അടക്കമുള്ളവര്‍ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഈശ്വരപ്പയ്ക്ക്…

Read More

അമുൽ തോറ്റ് പിന്മാറാൻ സാധ്യത; ഹോട്ടലുടമകൾക്ക് പുറമെ നന്ദിനിയെ പിന്തുണച്ച് വ്യാപാരികളും അപ്പാർട്ടുമെന്റ് താമസക്കാരും

ബെംഗളൂരു: അമുൽ പാലും തൈരും കർണാടകയിലേക്കുള്ള പ്രവേശനം ബഹളത്തിലേക്ക് നയിച്ചതോടെ നന്ദിനിക്ക് പിന്തുണയുമായി വ്യവസായ, വ്യാപാരികൾ, അപ്പാർട്ട്‌മെന്റ് അസോസിയേഷനുകൾ. 250 ജീവനക്കാർക്ക് റിഫ്രഷ്‌മെന്റും ചായയും കാപ്പിയും നൽകാൻ തന്റെ ഫാക്ടറി യൂണിറ്റ് നന്ദിനി പാലാണ് ഉപയോഗിക്കുന്നതെന്ന് എഫ്‌കെസിസിഐയുടെ മുൻ പ്രസിഡന്റും വ്യവസായിയുമായ ജെ ക്രാസ്റ്റ പറയുന്നു. നന്ദിനി ഞങ്ങളുടെ അഭിമാനമാണ്, പ്രാദേശിക തലത്തിൽ കർഷകരുടെ ക്ഷേമത്തിനായി പ്രവർത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ് എന്നും ക്രാസ്റ്റ പറഞ്ഞു. അമുൽ മാത്രമല്ല, ആന്ധ്രാപ്രദേശിൽ നിന്നുള്ള ഹെറിറ്റേജ്, തമിഴ്‌നാട്ടിൽ നിന്നുള്ള ആരോക്കിയ, കൺട്രി ഡിലൈറ്റ് തുടങ്ങിയ ബ്രാൻഡുകൾ ഉണ്ട്, കൂടാതെ…

Read More

സുദീപിന്റെ ചിത്രങ്ങൾക്ക് വിലക്കില്ല, നടന് പ്രചാരണത്തിനിറങ്ങാം ; തെരഞ്ഞെടുപ്പ് കമ്മീഷൻ

ബെംഗളൂരു: കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്പാണ് കന്നഡ നടന്‍ കിച്ച സുദീപ് ബിജെപിയിലേയ്ക്ക് എന്ന വാര്‍ത്ത പുറത്തെത്തിയത്. ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ സിനിമകളും പരസ്യചിത്രങ്ങളും പ്രദര്‍ശിപ്പിക്കുന്നത് വിലക്കണമെന്ന ആവശ്യം ഉയര്‍ന്ന് വന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ സുദീപിന്റെ സിനിമകളും പരസ്യചിത്രങ്ങളും പ്രദര്‍ശിപ്പിക്കുന്നതിന് വിലക്കില്ല എന്ന് അറിയിച്ചിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. താരം ബിജെപിക്കായി പ്രചാരണത്തിനിറങ്ങുമ്പോള്‍ നടന്റെ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ നിയമലംഘനമില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന നടന്മാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് മാത്രമെ നിയന്ത്രണം ഏര്‍പ്പെടുത്താനാകൂ എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

Read More

രാജ്യത്ത് കൊവിഡ് കേസുകളില്‍ വീണ്ടും വര്‍ധന

ഡൽഹി: രാജ്യത്ത് കൊവിഡ് കേസുകളില്‍ വീണ്ടും വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 5,676 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 21 കൊവിഡ് മരണവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒരു ഇടവേളയ്ക്ക് ശേഷം രാജ്യത്തെ ദൈനംദിന കൊവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുകയാണ്. നിലവില്‍ 37,093 ആളുകളാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. കൂടാതെ രാജ്യത്ത് 21 കൊവിഡ് മരണങ്ങളും പുതിയതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡല്‍ഹി, പഞ്ചാബ്, രാജസ്ഥാന്‍,കര്‍ണാടക ഗുജറാത്ത്, ഹരിയാന, മഹാരാഷ്ട്ര, തമിഴ്നാട് എന്നിവിടങ്ങളിലാണ് കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ കൊവിഡ്…

Read More

നന്ദിനി പാൽ രുചിച്ച് ഡി.കെ. ശിവകുമാർ: പാലിന്റെ പേരിൽ രാഷ്ട്രീയ പോര് മുറുകുന്നു

ബെംഗളൂരു : നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന കർണാടകയിൽ അമുലിന്റെ കടന്നുവരവ് വിവാദമാക്കി സർക്കാരിനെ പ്രതിരോധത്തിലാക്കാൻ കോൺഗ്രസിന്റെ നീക്കം. ಕನ್ನಡಿಗರ ಆತ್ಮಗೌರವ ಮಾರಾಟಕ್ಕಿಲ್ಲ,ನಮ್ಮ ಸ್ವಾಭಿಮಾನ ಅಡವಿಡಲು ಸಿದ್ಧರಿಲ್ಲನಂದಿನಿ ಕನ್ನಡಿಗರ ನಾಡಿ ಮಿಡಿತಬಿಜೆಪಿಯ ಕೊನೆಗಾಲ ಸನ್ನಿಹಿತ#SaveNandini pic.twitter.com/aAMAnJbmdk — DK Shivakumar (@DKShivakumar) April 10, 2023 അമുൽ പാലുത്പന്നങ്ങൾ കർണാടകത്തിൽ വിൽപ്പനനടത്താനുള്ള നീക്കത്തിൽ പ്രതിഷേധം കനക്കുന്നതിനിടെ കർണാടകത്തിന്റെ സ്വന്തം നന്ദിനിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കെ.പി.സി.സി. പ്രസിഡന്റ് ഡി.കെ. ശിവകുമാർ. അനുയായികൾക്കൊപ്പം ഹാസനിലെ നന്ദിനി പാർലറിലെത്തിയ ശിവകുമാർ നന്ദിനി പാലുത്പന്നങ്ങൾ രുചിച്ചുനോക്കി. ಹಾಸನದ ನಂದಿನಿ ಮಳಿಗೆಗೆ ಇಂದು ಭೇಟಿ…

Read More

ഭാര്യക്ക് സീറ്റില്ലെങ്കിൽ താനും മത്സരിക്കില്ലന്ന് രേവണ്ണ; മക്കൾപ്പോരിൽ പെട്ട് ദേവഗൗഡ

ബെംഗളൂരു: ഭാര്യ ഭാവനയ്ക്ക് ഹാസൻ സീറ്റ് നൽകാൻ സഹോദരനും ജനതാദള്‍ (എസ്) നിയമസഭാ കക്ഷി നേതാവുമായ കുമാരസ്വാമി തയ്യാറായില്ലെങ്കിൽ ഹൊളെ നരസിപുരയിൽ നിന്നും മത്സരിക്കില്ലെന്ന് പാർട്ടിക്ക് താക്കിയത് നൽകി എച്ച്.ഡി. രേവണ്ണ എം.എൽ.എ അന്തരിച്ച ദള്‍ മുൻ എം.എൽ.എ എച്ച്.എസ്. പ്രകാശിന്റെ മകനായ എച്ച്.പി സ്വരൂപിനെ ഹാസനിൽ മത്സരിപ്പിക്കാൻ കുമാര സ്വാമി നീക്കം നടത്തുന്നതിനിടെയിൽ ആണിത്. ഭവാനിയുടെ സീറ്റിനെ ചൊല്ലി കുടുംബത്തിലുള്ള വഴക്ക് പരിഹരിക്കാൻ ഇവരുടെ പിതാവും പാർട്ടി ദേശിയ അധ്യക്ഷനുമായ ദേവെഗൗഡയുടെ നേതൃത്വത്തിൽ ദിവസങ്ങളായി ശ്രമം നടക്കുന്നുണ്ടെങ്കിലും പരിഹാരമില്ലാതെ തുടരുകയാണ്. ഇതിനിടെയാണ് തന്റെ…

Read More

അമുൽ നന്ദിനി വിഷയം പുകഞ്ഞ് തന്നെ; തിരഞ്ഞെടുപ്പിന് ശേഷം അമുൽ ബെംഗളൂരു വിപണിയിൽ എത്തിയേക്കുമെന്ന് സൂചന

ബെംഗളൂരു: നഗരത്തിലെ വിപണിയിലേക്കുള്ള അമുലിന്റെ ആസൂത്രിതമായ കടന്നുകയറ്റം വൻ വിവാദമായതോടെ സംസ്ഥാനത്ത് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് നഗരത്തിലെ ഡയറി മേജറിന്റെ തീരുമാനം മാറ്റിവയ്ക്കാൻ സാധ്യതയുണ്ടെന്ന് വൃത്തങ്ങൾ അവകാശപ്പെടുന്നു. ഏപ്രിൽ 5 ന് ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ, പാക്കേജുചെയ്ത അമുൽ പാലും തൈരും ബെംഗളൂരുവിലെ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലൂടെ വിൽക്കുമെന്നാണ് പ്രഖ്യാപിച്ചത്. ennaal കന്നഡ അനുകൂല സംഘടനകൾ പ്രതിഷേധം സംഘടിപ്പിക്കുകയും ഹോട്ടലുടമകൾ അമുൽ പാൽ ബഹിഷ്‌കരിക്കുകയും പ്രതിപക്ഷമായ കോൺഗ്രസും ജെഡി(എസും) സംവാദം അഴിച്ചുവിടുകയും ചെയ്‌തതോടെ ഈ വിപണനശ്രമം സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ചു. നന്ദിനി…

Read More

ബംഗളൂരുവിനെതിരെ അവസാന പന്തിൽ വിജയം നേടി ലക്നൗ സൂപ്പർ ജയൻ്റ്സ്

ബെംഗളൂരു: ആവേശകരമായ മത്സരത്തിൽ ബംഗളൂരു ഉയർത്തിയ 213 റൺസ് വിജയ ലക്ഷ്യം ഒരു വിക്കറ്റ് ശേഷിക്കെ ലക്നൗ മറികടക്കുകയായിരുന്നു. വിജയതോടെ സൂപ്പർ ജയൻ്റ്‌സ് പോയിൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തി ഐ പി എല്ലിലെ ഏറ്റവും ആവേശകരമായ മത്സരത്തിൽ ഒന്നായിരുന്നു ചിന്നസ്വാമി സ്റ്റേഡിയത്തിൽ കഴിഞ്ഞ ദിവസം നടന്നത്. വളരെ ചെറിയ ഗ്രൗണ്ടായതിനാൽ തന്നെ ബറ്റർമാർ മത്സരത്തിൽ തകർത്താടി. ക്യാപ്റ്റൻ ഫാഫ് ഡു പ്ലേസ്സിസിൻ്റെയും,കോഹ്‌ലിയുടെയും, മാക്സ് വെല്ലിൻ്റെയും ബാറ്റിംഗ് കരുത്തിൽ ബാംഗ്ലൂർ ലക്നൗവിന് മുന്നിൽ 213 റൺസിൻ്റെ വലിയ ടോട്ടൽ തന്നെ പടുത്തുയർത്തി. എന്നൽ മറുപടി…

Read More

പ്രണയത്തില്‍ നിന്ന് പിന്മാറാന്‍ യുവാവിനെ നഗ്നനാക്കി കെട്ടിയിട്ട് മർദ്ദിച്ച കേസിൽ കാമുകി അറസ്റ്റില്‍

crime

കൊച്ചി: യുവാവിനെ നഗ്നനാക്കി കെട്ടിയിട്ട് മർദ്ദിച്ച കേസിൽ മുഖ്യപ്രതി ലക്ഷ്മി പ്രിയ പിടിയിൽ. തിരുവനന്തപുരം നഗരത്തിൽ ഒളിവിൽ കഴിയുന്നതിനിടെയിലാണ് പ്രതി പിടിയിലായത്. മറ്റ് പ്രതികൾക്കായി പോലീസ് തിരച്ചിൽ ഊർചിതമാക്കി മൊബൈൽ ഫോൺ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് ലക്ഷ്മി പ്രിയ തിരുവനന്തപുരം നഗരത്തിൽ ഒളിവിൽ കഴിയുകയാണെന്ന വിവരം പോലീസിന് ലഭിക്കുന്നത്. തുടർന്ന് നടന്ന തിരച്ചിലിൽ പ്രതി പിടിയിലായി. ഇന്ന് തന്നെ അയിരൂർ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി തുടർ നടപടികളിലേക്ക് കടക്കും. കഴിഞ്ഞ ദിവസം കേസിലെ മറ്റൊരു പ്രതിയായ എറണാകുളം സ്വദേശി അമലിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.…

Read More