കാറുകള്‍ ഉള്‍പ്പടെയുളള 4 ചക്ര വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഉള്‍പ്പടെ സീറ്റ്‌ബെല്‍റ്റ് ധരിക്കാത്തവര്‍ക്ക് എതിരെ നടപടി കര്‍ശനമാക്കി ട്രാഫിക്ക് പൊലീസ്. ഫെബ്രുവരി വരെ റജിസ്റ്റര്‍ ചെയ്തത് 1.31 ലക്ഷം കേസ്. സീറ്റ് ബെല്‍റ്റ് ചട്ടലംഗനത്തിന് 1000 രൂപയാണ് പിഴ ഈടാക്കി വരുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് സംസ്ഥാനത്ത് 8 സീറ്റ് വരെ എസ് യുവികള്‍ക്ക് വരെ പിന്‍സിറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയത്. ഒപ്പം സീറ്റ്‌ബെല്‍റ്റ് ധരിക്കാത്തതിനുളള പിഴ 500 രീപയില്‍ നിന്ന് 1000 രൂപയായി ഉയര്‍ത്തുകയും ചെയ്തു. പഴയ വാഹനങ്ങളുടെ പിൻസീറ്റുകളിൽ സീറ്റ്‌ബെല്‍റ്റ് ഇല്ലെന്നതിനാൽ ഈ…
Read MoreMonth: April 2023
നഗരത്തിൽ കാൽനടയാത്രക്കാർക്ക് ദുരിതം: അപകടങ്ങൾ വർധിക്കുന്നു
ബെംഗളൂരു: നഗരത്തിലെ റോഡപകടങ്ങളിൽ മരണമടഞ്ഞ കാൽനടയാത്രക്കാരുടെ എണ്ണം കഴിഞ്ഞ വർഷത്തങ്ങളെ അപേക്ഷിച്ച് കുറയുന്നുണ്ടെങ്കിലും പകർച്ചവ്യാധിക്ക് മുമ്പുള്ള തലത്തിലേ കണക്കുകളോട് അടുക്കുന്നതായി റിപ്പോർട്ട്. 2022ൽ നഗരത്തിലുണ്ടായ റോഡപകടങ്ങളിൽ 248 കാൽനടയാത്രക്കാർ മരിക്കുകയും 819 കാൽനടയാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. 2019-ൽ ബെംഗളൂരുവിൽ ഉണ്ടായ റോഡപകടങ്ങളിൽ 272 കാൽനടയാത്രക്കാർ മരിക്കുകയും 1,197 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. എന്നാൽ നഗരത്തിൽ 382 കാൽനടയാത്രക്കാർ മരിക്കുകയും 1,403 പേർക്ക് പരിക്കേൽക്കുകയും ചെയ്ത 2013-നെ അപേക്ഷിച്ച് ഈ സംഖ്യകൾ തുടർച്ചയായി കുറഞ്ഞുവരികയാണ് എന്നതും ശ്രദ്ധേയമാണ്. അശ്രദ്ധമായ ഡ്രൈവിംഗ്, ഇരുചക്ര വാഹനങ്ങളുടെ സഞ്ചാരം, ഫുട്പാത്തിലെ…
Read Moreയെശ്വന്തപുര റെയിൽവേസ്റ്റേഷന്റെ മൂന്നാം പ്രവേശന കവാടം അടച്ചു.
ബെംഗളൂരു: യെശ്വന്തപുര റെയിൽവേസ്റ്റേഷന്റെ മൂന്നാം പ്രവേശനകവാടം നവീകരണത്തിന്റെ ഭാഗമായി ചൊവ്വാഴ്ചമുതൽ അടച്ചിടുമെന്ന് റെയിൽവേയധികൃതർ അറിയിച്ചു. ഇവിടത്തെ ലിഫ്റ്റ്, എസ്കലേറ്റർ, നടപ്പാലം, മറ്റുസൗകര്യങ്ങൾ എന്നിവ യാത്രക്കാർക്കായി ഉണ്ടാകില്ല. യാത്രക്കാർ യെശ്വന്തപുര മാർക്കറ്റ് ഭാഗത്തുള്ള ആദ്യ പ്രവേശനകവാടവും (ഒന്നാംനമ്പർ പ്ലാറ്റ്‌ഫോമും) രണ്ടാം പ്രവേശനകവാടവും (തുമകൂരു റോഡ്, ആറാംനമ്പർ പ്ലാറ്റ്‌ഫോം) ഉപയോഗിക്കണമെന്നും റെയിൽവേ അറിയിച്ചു.
Read Moreവൈറ്റ്ഫീൽഡ് മെയിൻ റോഡിലെ ഗതാഗതക്കുരുക്കിന് 10% കുറവ്
ബെംഗളൂരു: വൈറ്റ്ഫീൽഡ്-കെആർ പുര മെട്രോ ലൈൻ പൊതുജനങ്ങൾക്കായി തുറന്നിട്ട് രണ്ടാഴ്ച പിന്നിടുമ്പോൾ, ടെക് ഹബ്ബിൽ ഗതാഗതക്കുരുക്കിന് നേരിയ കുറവുണ്ടായിട്ടുണ്ടെന്ന് പോലീസ് പറയുന്നു. പുതുതായി തുറന്ന മെട്രോ ലൈനുമായി ബന്ധിപ്പിക്കുന്ന വൈറ്റ്ഫീൽഡ് മെയിൻ റോഡിൽ വാഹന തിരക്ക് 10 ശതമാനം കുറഞ്ഞതായി സ്‌പെഷ്യൽ കമ്മീഷണർ ഓഫ് പോലീസ് (ട്രാഫിക്) എം എ സലീം പറഞ്ഞു. നഷ്‌ടമായ ലിങ്ക് സ്ഥാപിച്ചുകഴിഞ്ഞാൽ, ട്രാഫിക്കിൽ 30 ശതമാനം കുറവുണ്ടാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” കെആർ പുര-ബൈയപ്പനഹള്ളി മെട്രോ ലൈനിനെ പരാമർശിച്ച് അദ്ദേഹം പറഞ്ഞു. ഹൂഡിയിലൊഴികെ പ്രധാന റോഡിലെ ട്രാഫിക് സിഗ്നലുകൾ നീക്കം…
Read Moreടിക്കറ്റ് നിഷേധിച്ചു, കോൺഗ്രസ് നേതാവ് ബിജെപി യിൽ
ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പില്‍ കലഘടഗി മണ്ഡലത്തില്‍ കോണ്‍ഗ്രസ് ടിക്കറ്റ് നിഷേധിക്കപ്പെട്ട മുന്‍ എം.എല്‍.സി നാഗരാജ് ചബി ബി.ജെ.പിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, സംസ്ഥാന അദ്ധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍, കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് അദ്ദേഹം ബി.ജെ.പിയില്‍ ചേര്‍ന്നത്. കെ.പി.സി.സി അദ്ധ്യക്ഷന്‍ ഡി.കെ. ശിവകുമാറിന്റെ വിശ്വസ്തനായ ചബിക്ക് ലഭിക്കുമെന്ന് കരുതിയിരുന്ന സീറ്റില്‍ മുന്‍ മന്ത്രി സന്തോഷ് ലാഡിനാണ് ടിക്കറ്റ് നല്‍കിയത്. ഇസ്മായില്‍ തമത്ഗറിനെ തഴഞ്ഞ് ധാര്‍വാഡില്‍ മുന്‍ മന്ത്രി വിനയ് കുല്‍ക്കര്‍ണിക്ക് ടിക്കറ്റ് നല്‍കിയത് മുസ്ലീം നേതാക്കള്‍ക്കിടയില്‍ അമര്‍ഷമുണ്ടാക്കിയതായി റിപ്പോര്‍ട്ടുണ്ട്.…
Read Moreബാലന്റെ ചുണ്ടിൽ ചുംബിച്ചതിൽ മാപ്പ് പറഞ്ഞ് ദലൈലാമ
ലാസ: ബാലന്റെ ചുണ്ടില്‍ ചുംബിച്ച സംഭവത്തില്‍ മാപ്പുപറഞ്ഞ് ടിബറ്റന്‍ ബുദ്ധ ആത്മീയാചാര്യന്‍ ദലൈലാമ. കുട്ടിയോടും കുടുംബത്തോടുമാണ് ഖേദം പ്രകടിപ്പിച്ചത്. സംഭവം ഏറെ കോളിളക്കം സൃഷ്ടിച്ചതിനു പിന്നാലെയാണ് വാര്‍ത്താകുറിപ്പിലൂടെ മാപ്പ് പറഞ്ഞത്. അടുത്തിടെ ഒരു ചെറിയ കുട്ടി ബഹുമാനപ്പെട്ട ദലൈലാമയോട് ആലിംഗനം ആവശ്യപ്പെട്ട സംഭവമാണ് ഇപ്പോള്‍ പ്രചരിക്കുന്ന വിഡിയോയിലുള്ളത്. ബാലനോടും കുടുംബത്തോടും ലോകത്തെങ്ങുമുള്ള അവന്റെ സുഹൃത്തുക്കളോടും സംഭവിച്ച വേദനയ്ക്ക് ദലൈലാമ മാപ്പുചോദിക്കുകയാണ്. സംഭവത്തില്‍ അദ്ദേഹം ഖേദം പ്രകടിപ്പിക്കുന്നു-വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. കുട്ടിയോട് തന്റെ നാവ് വായ്ക്കുള്ളിലേക്കെടുക്കാന്‍ ദലൈലാമ ആവശ്യപ്പെടുന്ന വിഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. കുട്ടിയുടെ മാതാപിതാക്കള്‍ക്കും…
Read Moreസിദ്ധരാമയ്യയ്ക്കെതിരെ വി സോമണ്ണ മത്സരിക്കാൻ സാധ്യത
ബെംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയ്ക്ക് എതിരെ ബിജെപി വരുണയില്‍ മന്ത്രി വി സോമണ്ണയെ മത്സരിപ്പിച്ചേക്കും. ബെംഗളുരു ഗോവിന്ദരാജനഗറില്‍ നിന്നുള്ള എംഎല്‍എയാണ് വി സോമണ്ണ. എഴുപതിനായിരത്തോളം ലിംഗായത്ത് സമുദായക്കാര്‍ ഉള്ള മണ്ഡലമാണ് വരുണ. അതിനാല്‍ത്തന്നെ ലിംഗായത്ത് സമുദായാംഗമായ സോമണ്ണ മത്സരിച്ചാല്‍ കൂടുതല്‍ വോട്ട് കിട്ടിയേക്കുമെന്ന് ബിജെപി കണക്കുകൂട്ടല്‍. എന്നാല്‍, സോമണ്ണയ്ക്ക് ഗോവിന്ദരാജനഗറില്‍ നിന്ന് തന്നെ വീണ്ടും മത്സരിക്കാനാണ് താല്‍പര്യം. ബിജെപി കേന്ദ്ര നേതൃത്വം പറഞ്ഞാല്‍ വി സോമണ്ണയ്ക്ക് വരുണയില്‍ നിന്ന് മത്സരിച്ചേ തീരൂ. നേരത്തേ സോമണ്ണ ബിജെപി വിട്ട് കോണ്‍ഗ്രസിലേക്ക് പോകുമെന്ന് അഭ്യൂഹങ്ങളുയര്‍ന്നിരുന്നു.…
Read Moreരാഷ്ട്രീയ പാർട്ടികളെ വിലക്കി വീടിന്റെ ഗേറ്റിൽ ബോർഡ്
ബെംഗളൂരു: സുള്ള്യ മണ്ഡലത്തിലെ വീടിന്റെ ഗേറ്റില്‍ രാഷ്ട്രീയ പാര്‍ടികള്‍ക്ക് പ്രവേശനമില്ല എന്ന ബോര്‍ഡ്. സുള്ള്യ അജ്ജവറയില്‍ ഗോപാലകൃഷ്ണയുടെ രാധാമുകുന്ദ മുണ്ടോളി മൂലെ വീടിന്റെ ഗേറ്റിലാണ് ഞായറാഴ്ച ബോര്‍ഡ് കെട്ടിവെച്ചത്. തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യുന്ന ബാനറുകള്‍ ഈ പ്രദേശത്ത് നാട്ടുകാര്‍ പലേടങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്. റോഡ് നിര്‍മാണത്തിനായി തന്റെ കൃഷിഭൂമിയില്‍ നിന്ന് വന്‍തോതില്‍ മണ്ണെടുക്കാന്‍ അനുമതി നല്‍കിയതായി ഗോപാലകൃഷ്ണ പറഞ്ഞു. ആ പ്രവൃത്തി പൂര്‍ത്തിയായെങ്കിലും അധികൃതര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് അദ്ദേഹം പറയുന്നു. മഴയില്‍ കൃഷിഭൂമിയും വിളകളും നശിക്കുന്ന അവസ്ഥയാണുണ്ടായത്. മന്ത്രികൂടിയായ മണ്ഡലം എംഎല്‍എ, ഗംഗ…
Read Moreബിഗ് ബോസ് അപ്രതീക്ഷിത വഴിയിലേക്ക്, ഷോ അവസാനിപ്പിച്ച് ഇറങ്ങി മോഹൻ ലാൽ
കഴിഞ്ഞ എപ്പിസോഡിൽ ബിഗ് ബോസ് ഷോയിൽ അരങ്ങേറിയത് മത്സരാർഥികളെയും പ്രേക്ഷകരെയും ഒരുപോലെ ഞെട്ടിക്കുന്ന കാഴ്ചയാണ്. വളരെ സന്തോഷത്തോടെ തുടങ്ങിയ എപ്പിസോഡ് ഏവരെയും വിഷമിപ്പിച്ചാണ് അവസാനിച്ചത്. മത്സരാർഥികൾ തമ്മിലുള്ള പോര് തന്നെയായിരുന്നു കാരണം. സാഗറും അഖിലും തമ്മിലുള്ള വഴക്ക് ഒത്തു തീർപ്പാക്കാൻ മോഹൻലാൽ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഈസ്റ്റര്‍ ദിന ആഘോഷങ്ങള്‍ക്കിടയില്‍ നല്‍കിയ ഒരു ഗെയിം കളിക്കവെ മത്സരാര്‍ഥികള്‍ക്കിടയില്‍ വലിയ തര്‍ക്കം നടക്കുകയായിരുന്നു. ഒടുവിൽ താന്‍ ഈ ഷോ അവസാനിപ്പിക്കുകയാണെന്നാണ് മത്സരാര്‍ഥികളോട് മോഹന്‍ലാല്‍ പറയുന്നത്. “വളരെ സന്തോഷകരമായിട്ട് ഒരു ഈസ്റ്റര്‍ ദിവസം എത്രയോ മൈലുകള്‍ സഞ്ചരിച്ച് നിങ്ങളെ…
Read Moreപ്രീപെയ്ഡ് നിരക്കിന് വഴങ്ങാതെ ഓട്ടോ ഡ്രൈവർമാർ: കൊള്ളനിരക്ക് ഇടക്കുന്നതായി പരാതി
ബെംഗളൂരു∙ നമ്മ മെട്രോ സ്റ്റേഷനുകളിലെ പ്രീപെയ്ഡ് കൗണ്ടറുകളിലെ നിരക്കിൽ സർവീസ് നടത്താൻ ഓട്ടോ ഡ്രൈവർമാർ തയാറാകുന്നില്ലെന്ന പരാതി വ്യാപകം. ആപ്പ് അധിഷ്ഠിത ഓട്ടോകൾ ഈടാക്കുന്നതിനു സമാന നിരക്ക് കിട്ടണമെന്നാണ് ഇവരുടെ ആവശ്യം. കബൺപാർക്ക്, ബയ്യപ്പനഹള്ളി, നാഗസാന്ദ്ര,എംജി റോഡ് ഉൾപ്പെടെയുള്ള മെട്രോ സ്റ്റേഷനുകളിലെ കൗണ്ടറുകളെ കുറിച്ചാണ് പരാതികളേറെയാണ്. ഓട്ടോക്കാർ അമിതകൂലി ഈടാക്കുന്നത് തടയാനും സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിനുമായി ട്രാഫിക് പൊലീസ് ബിഎംആർസിയുമായി ചേർന്ന് സ്ഥാപിച്ച കൗണ്ടറുകളാണിവ. കൗണ്ടറിൽ നിശ്ചയിക്കുന്ന തുകയെക്കാൾ ഇരട്ടിയാണ് പലപ്പോഴും ഡ്രൈവർമാർ ആവശ്യപ്പെടുന്നത്. കൂടാതെ രാത്രിയിലും മറ്റും ഇത്തരത്തിൽ അന്യായ കൂലി ഈടാക്കുന്നത്…
Read More