ബന്ദിപ്പൂർ കടുവസംരക്ഷണ കേന്ദ്രം അദാനിയ്ക്ക് വിൽക്കരുത് ; കോൺഗ്രസ്‌ 

ബെംഗളൂരു: ബന്ദിപ്പുര്‍ കടുവസംരക്ഷണ കേന്ദ്രം അദാനിക്ക് വില്‍ക്കരുതെന്ന് പ്രധാനമന്ത്രി മോദിയോട് കോണ്‍ഗ്രസിന്റെ അഭ്യര്‍ഥന. ദേശീയ കടുവ സംരക്ഷണപദ്ധതിയുടെ വാര്‍ഷികത്തിന് ബന്ദിപ്പുരില്‍ എത്തിയ മോദി കടുവസങ്കേതത്തിലൂടെ സഫാരി നടത്തിയതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസിന്റെ പരിഹാസം. 1973ല്‍ കോണ്‍ഗ്രസ് സര്‍ക്കാറാണ് ബന്ദിപ്പുര്‍ കടുവ സംരക്ഷണപദ്ധതി തുടങ്ങിയത്. അവിടെയാണ് മോദി ഇപ്പോള്‍ സഫാരി ആസ്വദിക്കുന്നത്. ഇപ്പോള്‍ അവിടെ നിരവധി കടുവകള്‍ ഉണ്ട്. ബന്ദിപ്പുരിനെ അദാനിക്ക് വില്‍ക്കരുതെന്ന് ദയവായി അഭ്യര്‍ഥിക്കുകയാണ്. കടുവ പദ്ധതിയുടെ ആരംഭകാലത്ത് പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധി കടുവക്കുഞ്ഞിനെയുമെടുത്ത് നില്‍ക്കുന്ന ഫോട്ടോയും ട്വിറ്ററില്‍ കോണ്‍ഗ്രസ് പങ്കുവെച്ചിട്ടുണ്ട്.

Read More

തോൽക്കുമെന്ന ഭയമാണ് പ്രധാന മന്ത്രിയുടെ ഇടയ്ക്കിടെയുള്ള സന്ദർശന കാരണം ; ഡികെ ശിവകുമാർ 

ബെംഗളൂരു:തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന ഭീതിയുള്ളതിനാലാണ് പ്രധാനമന്ത്രി ഇടക്കിടെ കര്‍ണാടക സന്ദര്‍ശിക്കുന്നതെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡി.കെ.ശിവകുമാര്‍ ആരോപിച്ചു. സംസ്ഥാനത്ത് ബി.ജെ.പി എത്രമാത്രം ദുര്‍ബലമാണെന്നാണ് മോദിയുടെ സന്ദര്‍ശനം തെളിയിക്കുന്നത്. സംസ്ഥാനത്തെ ജനങ്ങള്‍ ബി.ജെ.പി ഭരണം തൂത്തെറിയണമെന്ന് ആഗ്രഹിക്കുന്നു. ഇത് തിരിച്ചറിഞ്ഞതിനാലാണ് ബി.ജെ.പി കേന്ദ്രനേതാക്കള്‍ ഇടക്കിടെ കര്‍ണാടകയില്‍ എത്തുന്നത്. തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് ബി.ജെ.പി നേതാക്കള്‍ സമ്മതിച്ചു കഴിഞ്ഞുവെന്നാണ് ഇത്തരം സന്ദര്‍ശനത്തിലൂടെ തെളിയുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയല്ല, ആര് സന്ദര്‍ശനം നടത്തിയാലും സംസ്ഥാനത്തെ ബുദ്ധിമാന്മാരായ ജനങ്ങള്‍ ബി.ജെ.പിയെ ഭരണത്തില്‍ നിന്ന് തൂത്തെറിയാന്‍ ഉറപ്പിച്ചുകഴിഞ്ഞിട്ടുണ്ട്. ജനങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയാത്തതുകൊണ്ടാണ് സിനിമ താരങ്ങളെ…

Read More

വ്യാജ പാസ്പോർട്ട്; നഗരത്തിൽ രണ്ട് ബംഗ്ലാദേശികൾ പിടിയിൽ

ബെംഗളൂരു: വ്യാജ ഇന്ത്യൻ പാസ്സ്പോട്ടുകളുമായി 2 ബംഗ്ലാദേശികൾ ബെംഗളൂരു വിമാനത്താവളത്തിൽ അറസ്റ്റിലായി. ലിയാഖത് അലി, റിസവൾ ഷെയ്ഖ്, എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം സിംഗപ്പൂരിൽ നിന്നുള്ള വിമാനത്തിൽ എത്തിയ ഇരുവരും ഇമിഗ്രേഷൻ പരിശോധനയ്ക്കിടയാണ് പിടിയിലായത്. വ്യാജ പാസ്സ്‌പോർട്ട് ഉപയോഗിച്ചാണ് ഇരുവരും രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ചതെന്ന് പോലീസ് അറിയിച്ചു

Read More

അനുവാദമില്ലാതെ യുവതിയുടെ ഫോട്ടോയെടുക്കാൻ ശ്രമിച്ചു: 40 കാരൻ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിൽ അനുവാദമില്ലാതെ യുവതിയുടെ ഫോട്ടോയെടുക്കാൻ ശ്രമിച്ചതിന് 40 വയസ്സുകാരനായ ആന്ധ്രപ്രദേശ് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. നാരായണൻ ആണ് അറസ്റ്റിലായത്. ഡെറാഡൂണിൽ നിന്നും വിമാനത്തിൽ എത്തിയ യുവതി ടെർമിനലിലെ ഷോപ്പിങ് കേന്ദ്രത്തിൽ കാത്തുനിൽക്കുന്നതിനിടെ അനുവാദമില്ലാതെ ഇയാൾ ഫോട്ടോ എടുക്കുകയായിരുന്നു. ഇയാളുടെ മൊബൈൽ ഫോൺ പിടിച്ചെടുത്തതായി വിമാനത്താവള പൊലീസ് അറിയിച്ചു.

Read More

പ്രശ്‌നക്കാരനെ പുറത്താക്കാൻ: ലണ്ടനിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം വിമാനത്താവളത്തില്‍ തിരിച്ചിറക്കി

ഡല്‍ഹിയില്‍ നിന്ന് ലണ്ടനിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിരിച്ചിറക്കി. വിമാനത്തിലെ ജിവനക്കാരനോട് യാത്രക്കാരന്‍ മോശമായി പെരുമാറിയതിനെ തുടര്‍ന്നാണ് നടപടി. ജീവനക്കാരോട് യാത്രക്കാരന്‍ ആദ്യം ദേഷ്യപ്പെടുകയും പിന്നീട് തര്‍ക്കത്തില്‍ കലാശിക്കുകയുമാണ് ഉണ്ടായത്. വിമാനക്കമ്പനി ഡല്‍ഹി എയര്‍പോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പ്രശ്‌നമുണ്ടാക്കിയ യാത്രക്കാരനെ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. പ്രശ്‌നക്കാരനെ പുറത്തിറക്കിയ ശേഷം വിമാനം വീണ്ടും ലണ്ടനിലേക്ക് പറന്നു.

Read More

തൃശ്ശൂരിലേക്കുള്ള 55 അടി കൂറ്റന്‍ ഹനുമാന്‍ പ്രതിമയുമായുള്ള യാത്ര ആന്ധ്രയിൽ നിന്നും ആരംഭിച്ചു: വീഡിയോ കാണാം

തൃശൂർ പൂങ്കുന്നം ശ്രീ സീതാരാമസ്വാമി ക്ഷേത്രത്തില്‍ സ്ഥാപിക്കാനുള്ള കൂറ്റന്‍ ഹനുമാന്‍ പ്രതിമയുമായുള്ള യാത്ര ആന്ധ്രയിൽ നിന്നും ആരംഭിച്ചു. 55 അടി ഉയരമുള്ള ഹനുമാൻ പ്രതിമ മഹാകുംഭാഭിഷേകത്തിനോടനുബന്ധിച്ചാണ് ക്ഷേത്രത്തിൽ സ്ഥാപിക്കുന്നത്. ചൊവ്വാഴ്ച രാവിലെ ഏഴിന് തൃശ്ശൂര്‍ മണ്ണുത്തിക്ക് സമീപം ഒല്ലൂക്കര ഒല്ലുതൃക്കോവ് ചെറുകുളങ്ങര ക്ഷേത്രത്തിൽ എത്തിച്ചേരുന്ന പ്രതിമയെ ക്ഷേത്രം ഭാരവാഹികൾ സ്വീകരിക്കും.അവിടെ നിന്നും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയുള്ള യാത്ര കിഴക്കേകോട്ട, സെന്റ് തോമസ് കോളേജ് റോഡ് വഴി സ്വരാജ് റൗണ്ടില്‍ പ്രവേശിക്കും.തുടര്‍ന്ന് എം.ജി. റോഡ്, പടിഞ്ഞാറെ കോട്ട വഴി പൂങ്കുന്നത്തേക്ക് ആനയിക്കും.പൂങ്കുന്നം സെന്ററിൽ നിന്നും പഞ്ചവാദ്യത്തോടെ…

Read More

പി.കെ. കുഞ്ഞാലിക്കുട്ടി ഇന്ന് ബെംഗളൂരുവിൽ

ബെംഗളൂരു : മുസ്ലിംലീഗ് ദേശീയ ജനറൽസെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ഇന്ന് ബെംഗളൂരുവിൽ. നഗരത്തിൽ നടക്കുന്ന കർണാടക മുസ്ലിംലീഗ് നേതൃയോഗത്തിലും യു.ഡി.എഫ്. കർണാടക സംഘടിപ്പിക്കുന്ന നേതൃയോഗത്തിലും പങ്കെടുക്കും. കോൺഗ്രസ് സ്ഥാനാർഥികളുടെ വിജയത്തിനായി യു.ഡി.എഫ്. കർണാടക സംഘടിപ്പിക്കുന്ന പ്രചാരണപ്രവർത്തനങ്ങൾ ഉദ്ഘാടനംചെയ്യും. വൈകീട്ട് മൂന്നിന് ഹോട്ടൽ ജിയോയിലാണ് പരിപാടി. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെയും പി.കെ. കുഞ്ഞാലിക്കുട്ടി സന്ദർശിക്കും

Read More

സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർദ്ധിക്കുന്നു; വാക്‌സിൻ സ്റ്റോക്കില്ലാതെ സർക്കാർ ആരോഗ്യ കേന്ദ്രങ്ങൾ

ബെംഗളൂരു: കോവിഡ് കേസുകൾ വീണ്ടും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, എന്നാൽ പുതിയ ഡോസുകൾക്കായുള്ള സംസ്ഥാനത്തിന്റെ അഭ്യർത്ഥന കേന്ദ്രം നിരസിച്ചതിനാൽ ദുർബലരായവർക്ക് ബൂസ്റ്റർ ഷോട്ടുകൾ നൽകാൻ കർണാടകയിലെ പൊതുജനാരോഗ്യ കേന്ദ്രങ്ങളിൽ വാക്സിൻ സ്റ്റോക്കില്ല. സ്വകാര്യ ആശുപത്രികളിലെ സ്ഥിതിയും വ്യത്യസ്തമല്ല. ജനുവരിയിൽ സംസ്ഥാനത്ത് ഒരു കോവിഡ് മരണം മാത്രം കണ്ടപ്പോൾ, മാർച്ചിൽ അത് 12 ആയി ഉയർന്നു, ഏപ്രിലിൽ പ്രതിദിനം ശരാശരി ഒന്ന് ആണ് ഇതുവരെ റിപ്പോർട് ചെയ്തട്ടുള്ളത്. കഴിഞ്ഞ ഡിസംബറിൽ ചൈനയിൽ കൊവിഡ് കേസുകൾ വർധിച്ചപ്പോൾ ഫെബ്രുവരി വരെ കർണാടക വാക്സിനേഷൻ ഡ്രൈവ് നടത്തിയിരുന്നു. അതിനുശേഷം, കൊവിഡ് വാക്‌സിൻ…

Read More

വിഷുവിന് മൂന്നാറിലേക്ക് ഉൾപ്പെടെ 31 സ്പെഷ്യൽ ബസ് സർവീസുമായി കർണാടക ആർ.ടി.സി

ബെംഗളൂരു: വിഷു അവധിക്ക് കേരളത്തിലേക്ക് 31 സ്പെഷ്യൽ ബസുകൾ അനുവദിച്ച് കർണാടക ആർ.ടി.സി. കൂടുതൽ പേർ നാട്ടിലേക്ക് യാത്ര ചെയ്യുന്ന ഏപ്രിൽ 12 ,13 തിയ്യതികളിലാണ് സ്പെഷ്യൽ ബസുകൾ സർവീസ് നടത്തുക. പതിവ് സർവീസുകളിൽ ബുക്കിംഗ് പൂർത്തിയായ സാഹചര്യത്തിലാണ് കൂടുതൽ ബസ് സർവീസുകൾ എത്തുക. എറണാകുളം -4, തൃശൂർ- 5, പാലക്കാട് – 5, കണ്ണൂർ – 9, കോട്ടയം – 3, കോഴിക്കോട് – 4, എന്നിവിടങ്ങളിലേക്കാണ് അധിക സർവീസ് 14 ന് മൂന്നാറിലേക്ക് ഒരു സ്‌പെഷ്യൽ ബസും സർവീസ് നടത്തും. ഒൺലിനെ…

Read More

രണ്ടാം പിയു വിദ്യാർത്ഥിനിയെ കാട്ടാന ചവിട്ടി കൊന്നു

ബെംഗളൂരു: സോമലാപുര ഗ്രാമത്തിൽ ശനിയാഴ്ചയാണ് രണ്ടാം പിയു വിദ്യാർത്ഥിയെ കാട്ടാന ചവിട്ടിക്കൊന്നത്. ഉമേഷിന്റെയും മഞ്ജുളയുടെയും മകൾ കവനയാണ് മരിച്ചത്. രാവിലെ 7.45ഓടെ അമ്മയോടൊപ്പം കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് പിന്നിൽ നിന്ന് കാട്ടാന ആക്രമിച്ചത്. സംഭവത്തിൽ അമ്മയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും ദാവൻഗരെയിലെ ചിഗത്തേരി ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, കവന ആശുപത്രിയിൽ വെച്ച് മരണത്തിന് കീഴടങ്ങി. സോമലാപുര സംഭവത്തിന് ഒരു മണിക്കൂർ മുമ്പ് കാശിപുര ഗ്രാമത്തിലെ നാല് നിവാസികളെ അലഞ്ഞുതിരിഞ്ഞ ആന ആക്രമിച്ചിരുന്നു. പടക്കം പൊട്ടിച്ചാണ് വനപാലകർ ആനയെ വനമേഖലയിലേക്ക് തിരിച്ചയച്ചത്.

Read More