ബെംഗളൂരു: പാര്‍ടി പാര്‍ലമെന്ററി ബോര്‍ഡ് അംഗമായിട്ടും കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥികളുടെ അന്തിമ പട്ടിക തയ്യാറാക്കിയ യോഗത്തില്‍ ഇടം കിട്ടാത്ത മുന്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയെ കളിയാക്കി കോണ്‍ഗ്രസ് ട്വീറ്റ്. ഭരിക്കുന്ന പാര്‍ട്ടി മുന്‍ മുഖ്യമന്ത്രിയെ തുടച്ചെറിഞ്ഞ ടിഷ്യൂ പേപ്പറാക്കി..’, കര്‍ണാടക കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തു. ‘എന്തെല്ലാം നിര്‍ദേശമാണൊ താന്‍ മുന്നോട്ട് വെച്ചത് അതെല്ലാം അവര്‍ (നേതൃത്വം) അംഗീകരിച്ചിട്ടുണ്ട്. ഞങ്ങള്‍ വന്‍ ഭുരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചുവരുമെന്നതില്‍ സംശയം ഇല്ല’, യെദ്യൂരപ്പ മറു ട്വീറ്റില്‍ പ്രതികരിച്ചു.
Read MoreMonth: April 2023
മജ്‌ലിസ് പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാന്‍ ജെഡിഎസ് നീക്കം
ബെംഗളൂരു: അസദുദ്ദീന്‍ ഉവൈസിയുടെ മജ്‌ലിസ് പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാന്‍ ജെഡിഎസ് നീക്കം. മുന്‍ മുഖ്യമന്ത്രിയും പാര്‍ട്ടി അധ്യക്ഷനുമായ എച്ച്‌ഡി കുമാരസ്വാമി തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എഐഎംഐഎമ്മുമായി മാത്രമല്ല, മറ്റു ചില കക്ഷികളുമായും ജെഡിഎസ് ചര്‍ച്ച നടത്തി വരികയാണെന്ന് കുമാരസ്വാമി പറഞ്ഞു. മജ്‌ലിസ് പാര്‍ട്ടിയുമായി ചര്‍ച്ച നടത്തിയിരുന്നു. അവര്‍ മൂന്നോ നാലോ സീറ്റുകളാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടരുകയാണ്. ഏതൊക്കെ സീറ്റ് നല്‍കാം എന്ന ആലോചനയിലാണ്. ഇക്കാര്യത്തില്‍ അന്തിമ ധാരണയുണ്ടാക്കിയാല്‍ സഖ്യം സംബന്ധിച്ച് തീരുമാനമാകുമെന്നും കുമാരസ്വാമി പറഞ്ഞു. പാര്‍ട്ടി നേരിടുന്ന വെല്ലുവിളികളിലും അദ്ദേഹം പ്രതികരിച്ചു. നേരത്തെ…
Read Moreസ്വപ്ന സുരേഷിനെ ചോദ്യം ചെയ്യാനായി കേരള പോലീസ് ബെംഗളൂരുവിൽ
ബെംഗളൂരു:സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷിനെ ചോദ്യം ചെയ്യുന്നതിനായി തളിപ്പറമ്പ് പോലീസ് ബെംഗളൂരുവിൽ. സ്വപ്ന സുരേഷ് സി.പി.എം സംസ്ഥാനസെക്രട്ടറി എം.വി ഗോവിന്ദനെതിരെ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഉന്നയിച്ച ഗൂഢാലോചനക്കേസ് അന്വേഷിക്കുന്നതിനായാണ് പോലീസ് ബെംഗളൂരുവിൽ എത്തിയത്. തളിപ്പറമ്പ് എസ്.എച്ച്.ഒ എ.വി ദിനേശിന്റെ നേതൃത്വത്തിലാണ് സ്വപ്നയെ ചോദ്യം ചെയ്യുക. സ്വപ്നയോടൊപ്പം കൂട്ടാളി സരിത്തിനെയും ചോദ്യം ചെയ്യുമെന്നാണ് പോലീസ് നല്‍കുന്ന വിവരം.
Read Moreക്ഷേത്രത്തിൽ നിന്നും 14 ലക്ഷം കവർന്നു, കള്ളനെ പിടികൂടാൻ ആവാതെ പോലീസ്
ബെംഗളൂരു: ക്ഷേത്ര ഭണ്ഡാരം തകര്‍ത്ത് 14 ലക്ഷം രൂപ കവര്‍ന്നു. യെലഹങ്ക ന്യൂ ടൗണിലെ ശ്രീ ശ്രീനിവാസ ക്ഷേത്രത്തിലെ ഭണ്ഡാരത്തില്‍ നിന്നാണ് 14 ലക്ഷം രൂപ അജ്ഞാതന്‍ മോഷ്ടിച്ചു കൊണ്ട് പോയത്. രണ്ട് പെട്ടികള്‍ തകര്‍ത്ത് മോഷ്ടാവ് പണവുമായി രക്ഷപ്പെട്ടു. യെലഹങ്ക ന്യൂ ടൗണ്‍ പോലീസ് മോഷണത്തിന് കേസെടുത്ത് പ്രതിക്കായുള്ള തിരച്ചില്‍ ആരംഭിച്ചു. ക്ഷേത്ര കവാടത്തില്‍ സുരക്ഷാ ജീവനക്കാരനെ വിന്യസിച്ചിരുന്നെങ്കിലും വിദഗ്ധമായി മോഷ്ടാവ് അകത്തുകയറുകയായിരുന്നു. ക്ഷേത്രവളപ്പിലെ മുറിയിലാണ് പൂജാരി ഉറങ്ങിയത്. പൂജാരിയും സംഭവം അറിഞ്ഞില്ല. ക്ഷേത്രത്തിലെ സിസിടിവി ക്യാമറാ ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ മുഖംമൂടി ധരിച്ച…
Read Moreമണ്ണെണ്ണയില്‍ പ്രവര്‍ത്തിക്കുന്ന മത്സ്യബന്ധന യാനങ്ങള്‍ എല്‍പിജിയിലേക്കു മാറ്റാന്‍ നിർദേശവുമായി കേന്ദ്രസര്‍ക്കാര്‍
തിരുവനന്തപുരം: കേരളത്തിൽ മണ്ണെണ്ണയില്‍ പ്രവര്‍ത്തിക്കുന്ന മത്സ്യബന്ധന യാനങ്ങള്‍ രണ്ടുവര്‍ഷത്തിനകം എല്‍പിജിയിലേക്കു മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. മത്സ്യബന്ധന മേഖലയ്ക്ക് കൂടുതല്‍ മണ്ണെണ്ണയ്ക്കായി കേന്ദ്രത്തെ സമീപിച്ച മന്ത്രി ജി.ആര്‍ അനിലിന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് ഈ വിവരം അറിയിച്ചത്. മണ്ണെണ്ണയില്‍ പ്രവര്‍ത്തിക്കുന്ന വള്ളങ്ങള്‍ ബിപിസിഎല്ലുമായി ബന്ധപ്പെട്ട് എല്‍പിജി ഉപയോഗിച്ചുള്ള ഓണ്‍ ബോര്‍ഡ് എന്‍ജിന്‍ ഉപയോഗം വ്യാപകമാക്കാനാണ് നിര്‍ദേശിച്ചത്. സംസ്ഥാനത്ത് 43,383 പരമ്പരാഗത മോട്ടോര്‍ ഘടിപ്പിച്ച വള്ളങ്ങളാണുള്ളത്. 6433 യന്ത്രവത്കൃത ബോട്ടുകളും 11 ആഴക്കടല്‍ മത്സ്യബന്ധന ബോട്ടുകളുമുണ്ട്. കേരളത്തിലെ മത്സ്യതൊഴിലാളികളില്‍ 85 ശതമാനം പരമ്പരാഗത രീതിയിലാണ് മത്സ്യബന്ധനം നടത്തുന്നത്. ഏകദേശം…
Read Moreനിവിന്‍ പോളി ചിത്രം ആക്ഷന്‍ ഹീറോ ബിജു രണ്ടാം ഭാഗം വരുന്നു
ബിജു പൗലോസ് എന്ന പോലീസ് ഓഫിസറായി നിവിന്‍ പോളി എത്തിയ സൂപ്പര്‍ഹിറ്റ് ചിത്രമാണ് ആക്ഷന്‍ ഹീറോ ബിജു. 2016ല്‍ ഏബ്രിഡ് ഷൈന്‍ – നിവിന്‍ പോളി കൂട്ടുകെട്ടില്‍ റിയലിസ്റ്റിക് പൊലീസ് സിനിമയായി എത്തിയ ആക്ഷന്‍ ഹീറോ ബിജുവിന്റെ രണ്ടാം ഭാഗത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ തുടങ്ങാന്‍ ഒരുങ്ങുകയാണ് അണിയറപ്രവര്‍ത്തകര്‍ എന്നാണ് പുറച്ച് വരുന്ന റിപ്പോര്‍ട്ട്. ബിജു പൗലോസിന്റെ രണ്ടാം വരവിനായുള്ള ജോലികള്‍ ഉടന്‍ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. നിവിന്റെ ‘മഹാവീര്യര്‍ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിക്കുന്നതിനൊപ്പമാണ് ‘ആക്ഷന്‍ ഹീറോ ബിജു 2’നേക്കുറിച്ചുള്ള വിവരങ്ങള്‍ അണിയറക്കാര്‍…
Read Moreകോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന: നഗരത്തിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത് 971 കേസുകൾ
ബെംഗളൂരു : സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന. ഇന്നലെ സംസ്ഥാനത്തെ ആകെ സജീവ രോഗികളുടെ എണ്ണം 1600 – ആയി വർധിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു. ബെംഗളൂരു അർബനിൽ മാത്രം 971 കോവിഡ് രോഗികളാണുള്ളത്. ഇന്നലത്തെ കണക്കനുസരിച്ച് 232 രോഗികളാണ് ശിവമോഗയിലുള്ളത്. ബെല്ലാരി, ദാവണഗെരെ, കലബുറഗി എന്നീ ജില്ലകളിലും രോഗികളുടെ രോഗികളുടെ എണ്ണം 50-ന് മുകളിലാണ്. കോവിഡ് രോഗികളുടെ എണ്ണത്തിൽ ഉണ്ടാകുന്ന വർധന കണക്കിലെടുത്ത് തിങ്കളാഴ്ച മുതൽ സംസ്ഥാനത്തെ ആശുപത്രികളിൽ മോക്ഡ്രില്ലുകൾ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശമനുസരിച്ച് സംഘടിപ്പിച്ചുവരികയാണ്
Read Moreസീറ്റില്ല;മുൻ ഉപമുഖ്യമന്ത്രി കോൺഗ്രസിലേക്ക്; പോകുന്നത് നിയമസഭയിൽ നീലച്ചിത്രം കണ്ട് വിവാദത്തിലായ നേതാവ്.
ബെംഗളൂരു : വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റില്ല എന്നറിഞ്ഞതോടെ യെദിയൂരപ്പ സർക്കാറിലെ ഗതാഗതത്തിൻ്റെ ചുമതലക്കുള്ള ഉപമുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയായിരുന്ന ലക്ഷ്മൺ സ്വവദി കോൺഗ്രസിലേക്ക്. കോൺഗ്രസിലെ ദേശീയ നേതാക്കളുമായി സാവദി കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. തൻ്റെ മണ്ഡലമായ അത്താണിയിൽ ഇന്ന് അനുയായികളുടെ യോഗത്തിൽ പ്രഖ്യാപനം ഉണ്ടായേക്കും. 2013 മുതൽ 18 വരെ താൻ പ്രതിനിധീകരിച്ച മണ്ഡലത്തിൽ കഴിഞ്ഞ തവണ ജയിച്ചത് കോൺഗ്രസിൻ്റെ മഹേഷ് കുമത്തല്ലി ആണ്, അദ്ദേഹം പിന്നീട് ബി.ജെ.പി.യിൽ ചേർന്നു, ഈ വർഷം അവിടെ മഹേഷിനാണ് ബി.ജെ.പി.നേതൃത്വം സീറ്റ് കൊടുത്തത്. തുടർന്നാണ് ലിംഗായത്ത് നേതാവായ…
Read Moreപഞ്ചാബ് സൈനിക ക്യാമ്പില്‍ വെടിവെയ്പ്: 4 പേർ കൊല്ലപ്പെട്ടു
പഞ്ചാബില്‍ സൈനിക ക്യാമ്പില്‍ വെടിവെയ്പ്. വെടിവെയ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടു ഭട്ടിന്‍ഡ സൈനിക ക്യാമ്പില്‍ പുലര്‍ച്ചെ 4.35നാണ് വെടിവെയ്പുണ്ടായത്. ക്യാമ്പ് സൈന്യം വളഞ്ഞു വെടിവെയ്പിനു പിന്നില്‍ ആരെന്ന് വ്യക്തമല്ല. സാദാരണക്കാരുടെ വേഷത്തിൽ എത്തിയവരാണ്അ വെടി ഉതിർത്തതെന്നാണ് റിപ്പോർട്ടുകൾ. ആക്ര മികള്‍ക്കായി തിരച്ചില്‍ തുടരുന്നു
Read Moreഐപിഎല്ലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-രാജസ്ഥാന്‍ റോയല്‍സിനെ നേരിടും
ഐപിഎല്ലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-രാജസ്ഥാന്‍ റോയല്‍സിനെ നേരിടും. രാത്രി 7.30 ന് ചെന്നൈയുടെ തട്ടകമായ എം എ ചിദംബരം സ്‌റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ മത്സരത്തില്‍ ഡല്‍ഹിക്കെതിരെയുള്ള ജയം ആവര്‍ത്തിക്കാന്‍ ഉറച്ചാണ് സഞ്ജുവിന്റെ നേതൃത്വത്തിലുള്ള രാജസ്ഥാന്‍ നാളെ ഇറങ്ങുന്നത്. അതേസമയം മുന്‍ ചാമ്പ്യന്‍മാരായ മുബൈ ഇന്ത്യന്‍സിനെ അവരുടെ തട്ടകത്തില്‍ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ചെന്നൈ നാളെ പോരാട്ടത്തിനിറങ്ങുക. മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയവുമായി പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് രാജസ്ഥാന്‍ റോയല്‍സ്.
Read More