ബാംഗ്ലൂർ ഈസ്റ്റ് സോൺ സൗജന്യ മെഡിക്കൽ ക്യാംപ് നടത്തി.

ബെംഗളൂരു ∙ സുവർണ കർണാടക കേരളസമാജം ബാഗ്ലൂർ ഈസ്റ്റ് സോണിന്റെ കീഴിലുള്ള സുവർണ ക്ലിനിക്കിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ സൗജന്യ മെഡിക്കൽ ക്യാംപ് റാക്ഷി ഡയഗ്‌നോനോസ്റ്റിക് സെന്റർ എംഡി രാമേഗൗഡ ഉദ്ഘാടനം ചെയ്തു. രക്തസമ്മർദം, പ്രമേഹ രോഗികൾക്കുള്ള റെറ്റിനോപതി പരിശോധനകളും നടത്തി.

സൗജന്യ നിരക്കിൽ എല്ലാവർക്കും ആരോഗ്യസേവനം എന്നതാണ് സംഘടനയുടെ ലക്ഷ്യമെന്നു സോൺ ചെയർമാൻ കെ.ജെ.ബൈജു പറഞ്ഞു. ഡോ. രജനി സതീഷ്, ഡോ. ശ്രീനിവാസ്, സമാജം സംസ്ഥാന പ്രസിഡന്റ് രാജൻ ജേക്കബ്, എയ്മ കർണാടക സെക്രട്ടറി ശ്രീവിനു തോമസ് തുടങ്ങിയവർ വിശിഷ്ടാതിഥികൾ ആയിരുന്നു. നൂറോളം പേർ ക്യാംപിൽ പങ്കെടുത്തു.

  ബെം​ഗളൂരുവിൽ ഓർഡർ ചെയ്യുന്നത് ഡ്രസ്സും ഗാഡ്‌ജെറ്റും മാത്രമല്ല, ഇനി ബിരിയാണിയും വരും! ആപ്പ് ഭീമന്മാർക്ക് എട്ടിന്റെ പണിയുമായി ഫ്ലിപ്കാർട്ടിന്റെ മാസ്റ്റർ പ്ലാൻ
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  48 മണിക്കൂറിൽ 18 കോടി! 'ജവാനെയും' 'അനിമലിനെയും' തൂത്തെറിഞ്ഞ് യാഷിന്റെ 'ടോക്സിക്' ബുക്കിംഗ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts