കനത്ത വേനൽ ചൂടിനൊപ്പം ജനങ്ങളെ വലച്ച് പവർകട്ടും

ബെംഗളൂരു: വേനൽച്ചൂടിനു പുറമേ നഗരജീവിതം ദുസ്സഹമാക്കി അപ്രഖ്യാപിത പവർകട്ട് തുടരുന്നു. അതേസമയം, വാരാന്ത്യങ്ങളിൽ ഉൾപ്പെടെ മണിക്കൂറോളമാണ് വൈദ്യുതി മുടങ്ങുന്നത്. ബെസ്കോം ഹെൽപ്‌ലൈൻ സംവിധാനം കാര്യക്ഷമമല്ലെന്ന പരാതിയും നഗരവാസികൾ ഉന്നയിക്കുന്നുണ്ട് എന്നാൽ ലൈനുകളും ഭൂഗർഭകേബിളുകളും മാറ്റി സ്ഥാപിക്കുന്നതിന്റെ ഭാഗമായുള്ള വൈദ്യുതി നിയന്ത്രണമെന്നാണ് ബെസ്കോമിന്റെ വിശദീകരണം. എന്നാൽ, രാത്രിയിലും തുടർച്ചയായി വൈദ്യുതി മുടങ്ങുന്നുണ്ട്. 

വേനൽക്കാലത്ത് വൈദ്യുതി ഉപയോഗം കുത്തനെ കൂടിയെങ്കിലും വൈദ്യുതി വിതരണത്തിൽ നിലവിൽ പ്രതിസന്ധിയില്ലെന്നാണ് കർണാടക പവർ ട്രാൻസ്മിഷൻ കോർപറേഷൻ നേരത്തേ അറിയിച്ചിരുന്നത്. വേനൽക്കാലത്ത് പ്രതിദിനം 7,600 മെഗാവാട്ട് വൈദ്യുതിയാണ് ബെസ്കോം വിതരണം ചെയ്യുന്നത്. പ്രതിമാസം 132 ദശലക്ഷം വൈദ്യുതിയാണ് പ്രതിമാസം ഉപയോഗിക്കുന്നത്. 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us