ബെംഗളൂരു: ബെംഗളൂരു-മൈസൂർ എക്‌സ്പ്രസ് വേയിൽ ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും ട്രക്കുകൾക്കും നിരോധിക്കുന്നതിനുള്ള സാധ്യതകൾ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ257) ആലോചിക്കുന്നു. യാത്രാ സമയം 90 മിനിറ്റായി കുറച്ചുകൊണ്ട് രണ്ട് നഗരങ്ങൾ തമ്മിലുള്ള ബന്ധം എളുപ്പമാക്കുന്ന ബെംഗളൂരു-മൈസൂർ എക്‌സ്പ്രസ് വേ ഈ വർഷം മാർച്ചിലാണ് പുതിയ ഉദ്ഘാടനം ചെയ്തത്,
എക്‌സ്പ്രസ് വേയുമായി ബന്ധപ്പെട്ട സുരക്ഷാ പ്രശ്‌നങ്ങൾ കണക്കിലെടുത്താണ് തീരുമാനം പരിഗണിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇരുചക്ര വാഹനങ്ങൾ, മുച്ചക്ര വാഹനങ്ങൾ, കാർഷിക വാഹനങ്ങൾ എന്നിവയ്ക്ക് ഹൈവേയുടെ ആറുവരി പ്രധാന പാതയിലാണ് നിരോധനം. എന്നിരുന്നാലും, എക്‌സ്പ്രസ് വേയുടെ പ്രധാന ഭാഗത്ത് നിന്ന് നിരോധിക്കുന്ന വാഹനങ്ങൾക്ക് സർവീസ് റോഡുകൾ ഉപയോഗിക്കാം. നിർദ്ദേശത്തിന് അംഗീകാരം ലഭിക്കുമെന്നും NHAI ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ, തീരുമാനത്തിന് ഇനിയും അംഗീകാരം ലഭിച്ചിട്ടില്ല.ഇത് സംബന്ധിച്ചുള്ള ഉത്തരവ് അടുത്ത ആഴ്ച പുറപ്പെടുവിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.
എക്‌സ്പ്രസ് വേയിൽ വാഹനങ്ങളുടെ ശരാശരി വേഗത മണിക്കൂറിൽ 120 കിലോമീറ്റർ മുതൽ 140 കിലോമീറ്റർ വരെയാണെന്ന് മൈസൂരു എംപി പ്രതാപ് സിംഹ പറഞ്ഞു, ട്രക്കുകൾ അങ്ങേയറ്റത്തെ ഇടത് പാതയിലൂടെയാണ് ഓടേണ്ടതെന്ന്. 80 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന കാറുകൾ മധ്യ പാതകൾ ഉപയോഗിക്കണം, വലതുവശത്തെ പാത സ്വതന്ത്രമായി വിടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.