സാരി ധരിച്ച് യുകെ മാരത്തണില്‍ ഓടി വൈറലായി ഇന്ത്യന്‍ യുവതി. 41കാരിയായ ഒഡിയ വംശജയും മാഞ്ചസ്റ്ററിലെ ഹൈസ്‌കൂള്‍ അധ്യാപികയുമായ മധുസ്മിത ജെന ആണ് 42.5 കിലോമീറ്റര്‍ മാരത്തണില്‍ സാരി ഉടുത്ത് ഓടിയത്.
Madhusmita Jena, an Indian living in Manchester, UK, comfortably runs Manchester marathon 2023 in a lovely Sambalpuri Saree
While proudly showcasing her Indian heritage, she also presents an inviting perspective on the quintessential #Indian attire@HCI_London @iglobal_news pic.twitter.com/Thp9gkhWRz— 🇬🇧FISIUK 🇮🇳(Friends of India Soc Intl UK) (@FISI_UK) April 17, 2023
സ്പോര്‍ട്സ് ജേഴ്സി ധരിച്ച ആളുകള്‍ക്കിടയില്‍, ജെനയുടെ പരമ്പരാഗത സംബല്‍പുരി കൈത്തറി സാരിയുടുത്തുള്ള ഓട്ടം വൈറലായത് പെട്ടെന്നായിരുന്നു. നാല് മണിക്കൂറും 50 മിനിറ്റും കൊണ്ടാണ് സാരി ഉടുത്തുകൊണ്ട് ജെന മാരത്തണ്‍ പൂര്‍ത്തിയാക്കിയത്. ‘പട്ട’ സാരി ധരിച്ച ആളുകള്‍ യുഎസ് ഓപ്പണ്‍ കളിക്കുന്നതും തഷാര്‍ സില്‍ക്ക് സാരി ധരിച്ച് ട്രയാത്ലോണില്‍ മത്സരിക്കുന്നതും ഇനി കാണാമെന്ന തരത്തിലുള്ള രസകരമായ കമന്റുകളും ട്വിറ്ററില്‍ പ്രചരിക്കുന്ന വിഡിയോയ്ക്കൊപ്പമുണ്ട്.
മാഞ്ചസ്റ്റര്‍ മാരത്തോണ്‍ എന്ന ട്വിറ്റര്‍ ഐഡിയില്‍ ജെന സാരി ഉടുത്തുകൊണ്ടുള്ള ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. സാരി ഉടുത്തുകൊണ്ട് ഒരു മാരത്തോണില്‍ പങ്കെടുക്കുന്ന ആദ്യ വ്യക്തി താനായിരിക്കുമെന്ന് ചിത്രങ്ങള്‍ വൈറലായതിന് പിന്നാലെ ജെന പ്രതികരിച്ചു. സാരി ഉടുക്കാനുള്ള തീരുമാനം മുത്തശ്ശിയില്‍ നിന്നും അമ്മയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണെന്നും ജെന പ്രതികരിച്ചു. സ്ത്രീകള്‍ക്ക് സാരി ഉടുത്ത് ഓടാന്‍ കഴിയില്ലെന്ന ധാരണ പലര്‍ക്കുമുണ്ട്. അത് തെറ്റാണെന്ന് താന്‍ തെളിയിച്ചു. യുകെയില്‍ പലപ്പോഴും താന്‍ സാരി തന്നെയാണ് ധരിക്കാറുള്ളതെന്നും ജെന പറയുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.